Author: admin

ആലപ്പുഴ: അർത്തുങ്കൽ പള്ളിയിലെ ആദ്യ തദ്ദേശീയ വികാരി ഫാ. വിൻസെന്റ് ദാസ് നേവീസിൻ്റെ 100 -ാം ചരമവാർഷിക സമ്മേളനം മാരാരിക്കുളത്ത് ഫാ. പയസ് ആറാട്ടുകുളം ഉദ്ഘാടനം ചെയ്തു. സുസന്ന ജയമോഹൻ, ആനി സെബാസ്റ്റ്യൻ, ബാബു ജോർജ്ജ്, പി ജെ ജെ ആൻ്റണി, രാജു സ്രാമ്പിക്കൽ,അഡ്വ. ജേക്കബ്ബ് അറക്കൽ, ജാക്സൺ ആറാട്ടുകുളം എന്നിവർ സംസാരിച്ചു.

Read More

കണ്ണൂര്‍: ഒട്ടേറെ പരിമിതികളാല്‍ വീര്‍പ്പുമുട്ടുന്ന പട്ടുവം വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ആവശ്യമായ സ്ഥലം ദാനംചെയ്ത് കണ്ണൂര്‍ രൂപത. വില്ലേജ് ഓഫീസിനായി പത്ത് സെന്റ് സ്ഥലമാണ് കണ്ണൂര്‍ രൂപത ദാനമായി നല്‍കിയത്. ഒന്നരസെന്റ് സ്ഥലത്തെ പഴയ കെട്ടിടത്തിലാണ് നിലവിലുള്ള വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചുവന്നത്. അതിനാല്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൂക്ഷിക്കാന്‍പോലുമിടമില്ലാതെ ഞെരുങ്ങുകയായിരുന്നു ഇവിടുത്തെ ജീവനക്കാര്‍. ഈ പരിമിതികള്‍ വിവിധ ആവശ്യങ്ങളുമായി വരുന്ന ജനങ്ങളേയും ബുദ്ധിമുട്ടിച്ചിരുന്നു. വില്ലേജ് ഓഫീസിനാവശ്യമായ വേറെസ്ഥലം കണ്ടെത്താനാകാത്ത അവസ്ഥ അന്നത്തെ വില്ലേജ് ഓഫീസര്‍ സി.റീജയാണ് കണ്ണൂര്‍ രൂപതയുടെ ശ്രദ്ധയില്‍പെടുത്തിയത്. മുന്‍ ആര്‍ഡിഒ ഇ.പി.മേഴ്‌സിയും ഇക്കാര്യം രൂപത മെത്രാന്‍ ഡോ.അലക്‌സ് വടക്കുംതലയുടെ മുന്നില്‍ അവതരിപ്പിച്ചതോടെ രൂപതാ അധികൃതര്‍ കൂടിച്ചേര്‍ന്ന് സ്ഥലം ദാനംചെയ്യാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ബിഷപ് വടക്കുംതല സ്ഥലത്തില്ലാതിരുന്നിട്ടും തുടര്‍ നടപടികള്‍ താമസിക്കാതിരിക്കുന്നതിനായി കഴിഞ്ഞ ദിവസംതന്നെ കേരള ഗവര്‍ണറുടെ പേരില്‍ പത്ത് സെന്റ് സ്ഥലം റെജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കണ്ണൂര്‍ ബിഷപ് ഹൗസില്‍ നടന്ന ചടങ്ങില്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി കണ്ണൂര്‍…

Read More

കൊച്ചി: യുവജന – തൊഴിലാളി സംഘാടകനും സാമുദായിക, സാമൂഹിക പരിഷ്ക്കർത്താവുമായിരുന്ന ഫാദർ ഫിർമുസ് കാച്ചപ്പിള്ളി OCD യുടെ സ്മരണക്കായി ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ വനിതാ പുരസ്ക്കാരങ്ങൾ നൽകുന്നു.അദ്ദേഹത്തിൻ്റെ പ്രധാന പ്രവർത്തന മേഖലകളായിരുന്ന വരാപ്പുഴ അതിരൂപതയിലേയും കൊച്ചി, കോട്ടപ്പുറം, ആലപ്പുഴ രൂപതകളിലെയുംരൂപതാംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് പുരസ്ക്കാരങ്ങൾ നൽകുക. പൊതു സമൂഹത്തിനു പ്രചോദകമാംവിധം വിദ്യാഭ്യാസം, കലാ- കായിക -സാഹിത്യം, സാംസ്കാരികം, പൊതു പ്രവർത്തനം, ഭരണ നിർവ്വഹണം, എന്നീ മേഖലകളിൽ സവിശേഷമായ നേട്ടങ്ങൾ കൈവരിച്ചവരേയും സേവനങ്ങൾനൽകിയവരെയുമാണ് പുരസ്കാരത്തിന് പരിഗണിക്കുകയെന്ന് ഫൗണ്ടേഷൻ പ്രസിഡൻ്റ് മാത്യു ലിഞ്ചൻ റോയി,ജനറൽ സെക്രട്ടറി എൻ.സി , അഗസ്റ്റിൻ എന്നിവർ അറിയിച്ചു. വ്യക്തികൾക്ക് നേരിട്ടും മറ്റുള്ളവർക്കു വേണ്ടിയും അപേക്ഷകൾ നൽകാം.കൈവരിച്ച നേട്ടങ്ങൾ, സേവനങ്ങൾ, യോഗ്യതകൾ, എന്നിവയടങ്ങുന്ന ലഘു ജീവചരിത്രക്കുറിപ്പിനോടൊപ്പം അപേക്ഷകൾ ആഗസ്റ്റ് 30 ന് മുൻപ് താഴെ പറയുന്ന വിലാസത്തിലോ ഈ മെയിൽ (PDF)വഴിയോ ലഭിച്ചിരിക്കണം. എൻ.സി.അഗസ്റ്റിൻ, ജനറൽ സെക്രട്ടറി ,ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ, നെടുംപറമ്പിൽ വീട്, നെട്ടൂർ പി.ഒ.കൊച്ചി – 682040fffoundationkochi@gmail.com…

Read More

വത്തിക്കാൻ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലിയൊ പതിനാലാമൻ പാപ്പായെ ഫോണിൽ വിളിച്ചു സംസാരിച്ചു.ജൂലൈ 17-ന് വ്യാഴാഴ്ച ഗാസയിലെ തിരുക്കുടുബ ഇടവകദേവാലയത്തിനു നേർക്ക് ഇസ്രായേലി സേന നടത്തിയ ആക്രമണത്തിൻറെ പശ്ചാത്തലത്തിലാണ് അടുത്ത ദിവസം വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി നെതന്യാഹു പാപ്പായെ ഫോണിൽ വിളിച്ചതെന്ന് വത്തിക്കാൻ വാർത്താവിതരണ കാര്യാലയം വെളിപ്പെടുത്തി. ഇസ്രായേൽ സേന ദേവാലയത്തിനു നേർക്കു നടത്തിയ ആക്രമണത്തിൽ മൂന്നുപേർ മരണമടയുകയും ഏതാനും പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ചർച്ചകൾക്ക് നവവീര്യം പകരാനും വെടിനിറുത്തലിലെത്തിച്ചേരാനും യുദ്ധം അവസാനിപ്പിക്കാനും പാപ്പാ ഈ ടെലെഫോൺസംഭാഷണവേളയിൽ അഭ്യർത്ഥിച്ചു. ഗാസയിലെ അരക്ഷിതമായ മാനവികാവസ്ഥയെക്കുറിച്ചുള്ള ആശങ്ക പാപ്പാ ആവർത്തിച്ചു രേഖപ്പെടുത്തി . കുട്ടികളും വയോജനങ്ങളും രോഗികളുമാണ് ഈ ദുരന്തത്തിൽ കടുത്തവില നല്കേണ്ടിവരുന്നതെന്ന് പാപ്പാ പറഞ്ഞു. ആരാധനാലയങ്ങളും സർവ്വോപരി, പലസ്തീനിലെയും ഇസ്രായേലിലെയും വിശ്വാസികളെയും സകല ജനങ്ങളെയും സംരക്ഷിക്കേണ്ടതിൻറെ അടിയന്തിര പ്രാധാന്യം പാപ്പാ ആവർത്തിച്ചു ചൂണ്ടിക്കാട്ടുകയും ചെയ്തു. ഗാസയിലെ തിരുക്കുടുംബ കത്തോലിക്കാ ഇടവക ദേവാലയത്തിനു നേർക്കുണ്ടായ ആക്രമണത്തിലും ഏതാനും പേർക്ക് ജീവഹാനി സംഭവിക്കുകയും…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക ജൂലൈ 23ന് പ്രസിദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു . അന്തിമപട്ടിക ഓഗസ്റ്റ് 30 ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ പറഞ്ഞു. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ അദ്ദേഹം വിശദീകരിച്ചു . ത്രിതലപഞ്ചായത്തുകളിലും നഗരസഭകളിലും വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഫസ്റ്റ് ലെവൽ ചെക്കിങ് ജൂലൈ 25 മുതൽ ഓഗസ്റ്റ് 25 നകം പൂർത്തിയാക്കും. കുറ്റമറ്റ രീതിയിൽ വോട്ടർപട്ടിക തയ്യാറാക്കുന്നതിനും ഇവിഎമ്മുകളുടെ ക്ഷമതാപരിശോധന പൂർത്തിയാക്കുന്നതിനും എല്ലാ രാഷ്ട്രീയപാർട്ടികളുടെയും സഹകരണം വേണമെന്ന് കമ്മീഷണർ അഭ്യർത്ഥിച്ചു.യോഗ്യതാ തീയതിയായ 2025 ജനുവരി ഒന്നിനോ അതിന് മുൻപോ18 വയസ്സ് പൂർത്തിയായവർക്കാണ് പട്ടികയിൽ പേരു ചേർക്കാൻ അർഹതയുള്ളത്. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂലൈ 23 മുതൽ ഓഗസ്റ്റ് 7 വരെ ഓൺലൈനായി നൽകാം. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലേയ്ക്കാണ് ഈ വർഷം തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത്.സംസ്ഥാനത്തെ…

Read More

ഹാലോങ് : വിയറ്റ്‌നാമിലെ ഹാലോങ് ബേയിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 34 ആയി. 8 പേരെ കാണാതായി.ഉൾക്കടലിൽ ഉണ്ടായ കൊടുങ്കാറ്റാണ് ബോട്ട് അപകടത്തിന് കാരണം. ഹനോയിയിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ വിയറ്റ്നാമീസ് കുടുംബങ്ങളായിരുന്നു ബോട്ടിൽ . വണ്ടർ സീസ് എന്ന ബോട്ടിൽ 48 ടൂറിസ്റ്റുകളും അഞ്ച് ജീവനക്കാരും ഉൾപ്പടെ 53 പേർ ഉണ്ടായിരുന്നു കാണാതായവരെ കണ്ടെത്താൻ രാത്രി വരെ രക്ഷാപ്രവർത്തനങ്ങൾ തുടർന്നു. അപകടസമയത്ത് ശക്തമായ മഴയും ഇടിയും മിന്നലും വലിപ്പമുള്ള ആലിപ്പഴ വർഷവും ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ.വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.

Read More

ചണ്ഡിഗട്ട്: ഹരിയാന സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും അസ്സംബ്ലി യോഗങ്ങളിൽ ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യണമെന്ന് ഹരിയാന സ്‌കൂൾ വിദ്യാഭ്യാസ ബോർഡ് നിർദ്ദേശം. ഭഗവദ്ഗീത വായിക്കുന്നത് വിദ്യാർത്ഥികളുടെ സമഗ്രമായ വികാസത്തിന് സഹായകമാകുമെന്ന് ബോർഡ് ചെയർമാൻ സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ച കത്തിലുണ്ട് . അച്ചടക്കം, ഉത്തരവാദിത്തം എന്നിവ പ്രോത്സാഹിപ്പിക്കുമെന്നാണ് വിദ്യാഭ്യാസ ബോർഡ് പറയുന്നത്. പദ്ധതി അടുത്ത അധ്യായന വർഷം മുതലാണ് നടപ്പിലാക്കുക . എച്ച്എസ്ഇബിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ഈ തീരുമാനം ബാധകമാണ്. ഹരിയാനയ്ക്ക് മുമ്പ്, ഉത്തരാഖണ്ഡ് സ്കൂളുകളിൽ ഭഗവദ്ഗീത പാരായണം നിർബന്ധമാക്കിയിട്ടുണ്ട് .

Read More

ബാലപീഡകന് അശ്ലീല ഉള്ളടക്കമുള്ള കത്തെഴുതിയെന്ന വാർത്ത പ്രസിദ്ധീകരിച്ച വോൾ സ്ട്രീറ്റ് ജേണലിനും റുപർട് മർ ഡോക്ക് അടക്കമുള്ള ഉടമകൾ ക്കുമെതിരെ 1000 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ്

Read More

കേരള മെഡിക്കൽ സർവീസസ് കോർപറേഷനു മരുന്നു നൽകുന്നതുൾപ്പെടെ 35 കമ്പനികളുടെ 56 ഇനം മരുന്നുകൾക്ക് നിലവാരമില്ലെന്ന് റിപ്പോർട്ട്. കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്സിഒ) പരിശോധനയിലാണ് നിലവാരമില്ലെന്ന്
നോട്ട് ഓഫ് സ്റ്റാൻഡേഡ് ക്വാളിറ്റി- എൻഎ കണ്ടെത്തിയത്

Read More

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കുന്നതിലെ വിലക്ക് നീട്ടി. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഓഗസ്റ്റ് 24വരെ നീട്ടിയതായി പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി അറിയിപ്പിൽ പറയുന്നു . ഇന്ത്യൻ എയർലൈൻസുകൾക്ക് പുറമെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും പാകിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഒരു മാസത്തേക്കാണ് നീട്ടിയത് . ഇന്ത്യൻ എയർലൈനുകളുടെ മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും. സൈനിക വിമാനങ്ങൾക്കും നിരോധനം ബാധകമാണ്. ഇന്ത്യയെ ഞെട്ടിച്ച പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നൽകിയ കനത്ത സൈനിക തിരിച്ചടിക്ക് പിന്നാലെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്നതിന് പാകിസ്താൻ വിലക്കേർപ്പെടുത്തിയത്.

Read More