- ബാബെറ്റിന്റെ വിരുന്ന്
- കോര്‍പ്പറേറ്റുകള്‍ക്ക് കുടപിടിക്കുന്ന പരമാധികാരം
- പപ്പന്വോളിബോള് കോര്‍ട്ടിലെ ഇടിമുഴക്കം
- ദുശീലം പഠിപ്പിച്ച കൃപയുടെ പാഠം
- ചോദ്യോത്തരവേളയ്ക്കിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം
- അക്രമികൾ തട്ടികൊണ്ടുപോയ നൈജീരിയൻ വൈദീകന് മോചനം
- ‘ലിയോ ഫ്രം ചിക്കാഗോ’ ട്രെയിലർ പുറത്തു
- ഇതിനായിരുന്നോ ആ കാത്തിരിപ്പ്?
Author: admin
സോള്‍ : പട്ടാള നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ ദക്ഷിണ കൊറിയന്‍ പ്രസിഡൻ്റ് യൂന്‍ സൂക് യോളിനെ പാര്‍ലിമെൻ്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാര്‍ലിമെൻ്റി ല്‍ 204 അംഗങ്ങള്‍ ഇംപീച്ച്‌മെൻ്റിന് അനുകൂലമായി വോട്ടു ചെയ്തു. ഭരണകക്ഷി അംഗങ്ങളും പ്രസിഡൻ്റിനെതിരെ വോട്ട് ചെയ്തു. പ്രസിഡൻ്റിൻ്റെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും റദ്ദാക്കി. പ്രസിഡൻ്റിൻ്റെ അധികാരം റദ്ദാക്കിയതിന് പിന്നാലെ ജനങ്ങള്‍ ആഹ്ളാദ പ്രകടനം തുടങ്ങി. യൂന്‍ സൂക് യോളിന് മുന്നിൽ ഇനിയുള്ള ഏക വഴി കോടതിയെ സമീപിക്കല്‍ മാത്രമാണ്. പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുറത്താക്കണോ അതോ അധികാരം പുനഃസ്ഥാപിക്കണോ എന്ന് തീരുമാനിക്കാന്‍ കോടതിക്ക് 180 ദിവസം വരെ സമയമുണ്ട്. യൂന്‍ അധികാരത്തില്‍ നിന്ന് പുറത്തായാല്‍ ദേശീയ തിരഞ്ഞെടുപ്പ് 60 ദിവസത്തിനുള്ളില്‍ നടത്തണം.
ന്യൂഡല്‍ഹി : സവര്‍ക്കറിനെതിരെ പാര്‍ലിമെന്റില്‍ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്സഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് കോണ്‍ഗ്രസ്സ് എം പി രാഹുല്‍ ഗാന്ധി ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ വിമര്‍ശനം നടത്തിയത്. വലതുകൈയിൽ ഭരണഘടനയുടെ ചെറുപതിപ്പും ഇടതുകൈയിൽ മനുസ്മൃതിയും ഏന്തിയായിരുന്നു രാഹുലിന്റെ പ്രസംഗം. മനുസ്മൃതിയും ഭരണഘടനയും തമ്മിലുള്ള യുദ്ധമാണ് രാജ്യത്ത് നടക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു . മനു സ്മൃതിയാണ് ഔദ്യോഗിക രേഖയെന്നായിരുന്നു സവര്‍ക്കറുടെ വാദം. ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന് സവര്‍ക്കര്‍ പറഞ്ഞെന്നും രാഹുല്‍ വ്യക്തമാക്കി. ഇന്നും ബി ജെ പിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണഘടനയല്ല. യു പി സര്‍ക്കാര്‍ പിന്തുടരുന്നത് മനുസ്മൃതിയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സവര്‍ക്കറിൻ്റെ വാക്കുകളില്‍ നിങ്ങള്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് ചോദിച്ച രാഹുല്‍, നിങ്ങള്‍ പാര്‍ലിമെൻ്റില്‍ ഭരണഘടനയെ പുകഴ്ത്തുമ്പോള്‍ സവര്‍ക്കറെ പരിഹസിക്കുകയാണെന്നും പറഞ്ഞു.
ന്യൂ ഡൽഹി : ഹരിയാന അതിർത്തിയായ ശംഭുവിൽനിന്ന് കർഷക മാർച്ച് തുടങ്ങിയതിന് പിന്നാലെ ശംഭു അതിർത്തിയിൽ കർഷകരെ പൊലീസ് തടഞ്ഞു.അനുമതി ഉണ്ടെങ്കിൽ മാത്രമേ കടത്തിവിടാൻ കഴിയുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.എന്നാൽ പ്രതിഷേധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് കർഷകർ ഇതോടെ പൊലീസിനെ അറിയിച്ചു. 101 കർഷക അണിനിരന്നാണ് പ്രതിഷേധ മാർച്ച് നടന്നത്.ഈ മാസം 18ന് കർഷകരുമായി ഒരു യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നും പൊലീസ് കർഷകരോട് പറഞ്ഞു. ഇതിനിടെ കർഷകരെ പിന്തിരിപ്പിക്കാൻ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇന്ന് രാവിലെ മുതൽ അംബാലയിലെ 12 ഗ്രാമങ്ങളിൽ ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.ഡിസംബർ 17 വരെ ഈ നിരോധനം തുടരും.
വത്തിക്കാൻ സിറ്റി: പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി.പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പശ്ചിമേഷ്യാ സമാധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന പാപ്പായ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു .പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകുന്നതിന് പാപ്പായുടെ പിന്തുണ അഭ്യർഥിച്ചതായി അദ്ദേഹം അറിയിച്ചു . പിന്നീട് അദ്ദേഹം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തി. ഗാസാ വെടിനിർത്തൽ, ബന്ദികളുടെ മോചനം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായത്.ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് അബ്ബാസ് പിന്നീട് അറിയിച്ചു.
ന്യൂഡൽഹി: വയനാടിനോടുള്ള കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെ പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ച് കേരളത്തിൽനിന്നു എംപിമാർ. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു എംപിമാരുടെ പ്രതിഷേധം. കേരളത്തോടുള്ള അവഗണന കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണ്. വയനാട് വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിലപാട് നിരാശജനകമാണെന്നും പ്രിയങ്ക പ്രതികരിച്ചു. രക്ഷാപ്രവർത്തനത്തിനു പണം ചോദിച്ച കേന്ദ്ര നിലപാട് കേരളത്തെ അപമാനിക്കുന്നതാണെന്ന് കെ. രാധാകൃഷ്ണൻ എംപി പറഞ്ഞു.
സെഞ്ചൂറിയന്‍: ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സിന്റെ കന്നി ടി20 സെഞ്ച്വറി മികവിൽ പാകിസ്ഥാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ടി20 പരമ്പര ഉറപ്പിച്ചു. രണ്ടാം പോരാട്ടത്തില്‍ 7 വിക്കറ്റിന്റെ ജയമാണ് നേടിയത് . രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക സ്വന്തം മണ്ണില്‍ തുടരെ രണ്ട് ജയങ്ങളുമായി ടി20 പരമ്പര നേട്ടവും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന മികച്ച സ്‌കോര്‍ ഉയർത്തി . ദക്ഷിണാഫ്രിക്ക 3 പന്തുകള്‍ അവശേഷിക്കേ 19.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 210 റണ്‍സ് അടിച്ചാണ് വിജയം തൊട്ടത്.ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസിന് ഹെന്‍ഡ്രിക്‌സിന്റെ തീപ്പൊരി ബാറ്റിങ് തുണയായി. താരം 63 പന്തില്‍ 10 സിക്‌സും 7 ഫോറും സഹിതം 117 റണ്‍സെടുത്തു. താരത്തിന്റെ കന്നി ടി20 അന്താരാഷ്ട്ര സെഞ്ച്വറി. 38 പന്തില്‍ 5 സിക്‌സും 3 ഫോറും സഹിതം 66 റണ്‍സുമായി പുറത്താകാതെ നിന്ന റസ്സി വാന്‍ ഡര്‍…
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും ഒഴിവാക്കിയിട്ടുണ്ട്. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആൻഡമാൻ കടലിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ജലസേചന വകുപ്പിന്റെ കല്ലേലി, കോന്നി GD സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും…
കോട്ടയം: കോട്ടയത്ത് കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധനകളും നിരീക്ഷണവും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂര്‍, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകള്‍ നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടും. 2022 ലാണ് കേരളത്തില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റിയിലും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലുമാണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ജില്ലയിലെ തന്നെ നെന്മേനി ഗ്രാമപഞ്ചായത്തിലും കണ്ണൂര്‍ ജില്ലയിലെ കാണിച്ചാര്‍ ഗ്രാമപഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചു. രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നശിപ്പിക്കുകയും പ്രഭവകേന്ദ്രത്തിനു പുറത്ത് പത്ത് കിലോമീറ്റർ ചുറ്റളവിലെ പന്നി ഫാമുകളില്‍ രോഗനിരീക്ഷണം നടത്തിയുമാണ് അന്ന് രോഗത്തിന്റെ വ്യാപനത്തെ മൃഗസംരക്ഷണ വകുപ്പ് തടഞ്ഞുനിർത്തിയത്. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ വയനാട് ജില്ലയില്‍ 702 പന്നികളെയും കണ്ണൂര്‍ ജില്ലയില്‍ 247…
കോട്ടയം: കെ എൽ സി എ പുല്ലരിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ലത്തീൻ സമുദായ ദിനാഘോഷങ്ങൾ വികാരി ഫാ.സെബാസ്റ്റ്യൻ ഓലിക്കര പതാക ഉയർത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിബു പി മാണി അധ്യക്ഷത വഹിച്ചു. രൂപത പാസ്റ്റർ കൗൺസിൽ ജോ.സെക്രട്ടറി സാജു ജോസഫ്, ജനുമോൻ ജെയിംസ്, ബാബു ഫാൻസിസ് ജെ, കെ വി ഫാൻസിസ്, റാഫേൽ കളത്തിൽകരോട്ട്,സാജൻ ജോർജ്, ഏലിക്കുട്ടി ജെയിംസ്, അഭിലാഷ് തോമസ്, ജെയിംസ് വെളിയിൽ,മെൽവിൻ ആന്റണി, പാപ്പച്ചൻ എന്നിവർ സംസാരിച്ചു.
സോൾ : രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ച പ്രസിഡന്റ് യൂൻ സുക് യോളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ഇംപീച്ച്‌മെന്റ് പ്രമേയം ശനിയാഴ്‌ച വീണ്ടും ദക്ഷിണ കൊറിയൻ പാർലമെന്റിൽ അവതരിപ്പിക്കും. ഭരണകക്ഷിയായ പീപ്പിൾ പവർ പാർടി(പിപിപി)യിലെ ചില നേതാക്കൾ ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുന്നതായാണ് വിവരം. കഴിഞ്ഞ ശനിയാഴ്‌ച പ്രമേയം അവതരിപ്പിച്ചപ്പോൾ പിപിപി നേതാവ് ഹാൻ ഡോങ്-ഹൂൺ ഉൾപ്പെടെ മിക്ക ജനപ്രതിനിധികളും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നതിനാലാണ് പ്രസിഡന്റ് യൂൻ സുക് യോൾ രക്ഷപ്പെട്ടത്. പ്രസിഡന്റിനെ പുറത്താക്കാത്തതിന്റെ പേരിൽ രാജ്യത്ത് പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ശനിയാഴ്‌ച വീണ്ടും അവതരിപ്പിക്കുമ്പോൾ ഭരണകക്ഷി കൂടി പിന്തുണച്ചേക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.