Author: admin

വത്തിക്കാൻ :യുറോപ്യൻ സമിതിയുടെ അദ്ധ്യക്ഷനായ അന്തോണിയൊ കോസ്ത വത്തിക്കാനിൽ പാപ്പയെ സന്ദർശിച്ചു.ജൂൺ 6-ന് വെള്ളിയാഴ്ചയായിരുന്നു ഈ കൂടിക്കാഴ്ച. തുടർന്ന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള ഉപകാര്യദർശി മോൺസിഞ്ഞോ മിറൊസ്ലാവ് വച്ചോവ്സ്കിയുമായും കൂടിക്കാഴ്ച നടത്തി. പൊതു താല്പര്യമുള്ള വിഷയങ്ങളുമായി, പ്രത്യേകിച്ച് ലോകത്തിലെ പട്ടിണി നിർമ്മാർജ്ജനത്തിനും ഏറ്റവും ദരിദ്രനാടുകളുടെ വികസനം പരിപോഷിപ്പിക്കുന്നതിനും വേണ്ടി ഒരു നാണ്യനിധി രൂപീകരിക്കുന്നതിനുള്ള നിർദ്ദേശവുമായി, ബന്ധപ്പെട്ട സംഭാഷണങ്ങൾ കൂടുതൽ സജീവമാക്കുന്നതിനുള്ള താൽപ്പര്യവും ഇരുവിഭാഗവും പ്രകടിപ്പിച്ചു. ഉക്രൈയിനിലെയും ഗാസയിലെയും സംഘർഷവാസ്ഥകളും പരാമർശവിഷയമായി.

Read More

വി മറിയം ത്രേസ്സ്യ ധന്യൻ ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ വി മറിയം ത്രേസ്യയുടെ തിരുനാൾ ഇന്ന് ആഘോഷിക്കപ്പെടുന്നു.

Read More

ഡൽഹി അതിരൂപതാ അംഗം ആയ ഫാ. മാക്സിം ജലന്തർ മേജർ സെമിനാരി റെക്റ്ററായും പ്രൊഫൊസ്സർ ആയും സേവനം അനുഷ്ഠിച്ചു വരികയായിരുന്നു

Read More

വാഷിംഗ്‌ടൺ പോസ്റ്റിലെ ഗ്ലോബൽ കോളമിസ്റ്റായ തരൂരിൻ്റെ മകൻ ഇഷാൻ തരൂരാണ് വിദേശ നയതന്ത്രജ്ഞരും മാധ്യമപ്രവർത്തകരും തിങ്ങിനിറഞ്ഞ സദസിൽ അച്ഛനോട് ചോദ്യം ചോദിക്കാൻ എഴുന്നേറ്റത്.

Read More

ഈ ഒരു സംരംഭം കടലിനെയും കടൽ സമ്പത്തിനെയും കുറിച്ചുള്ള ബോധ്യങ്ങളും എത്രത്തോളം വിലപ്പെട്ടതാണ് സമുദ്രവും പ്രകൃതിയും എന്നുള്ള തിരിച്ചറിവിലേക്കും എത്താൻ സഹായിക്കും എന്ന് പ്രതീക്ഷിക്കാം.

Read More

തോപ്പുംപടി: കെ.സി.വൈ.എം. സെന്റ് സെബാസ്റ്റ്യൻസ് തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ പുത്തൻതോട് മുതൽ ഫോർട്ട്കൊച്ചി വരെയുള്ള കടലാക്രമണം നേരിടുന്ന സ്ഥലങ്ങളിൽ പുലിമുട്ട് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടി പോസ്റ്റ് കാർഡ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ചെല്ലാനം മുതൽ പുത്തൻതോട് വരെ നിർമ്മിച്ച ടെട്രാപോട് അതേ മാതൃകയിൽ തന്നെ എത്രയും വേഗം യുദ്ധകാല അടിസ്ഥാനത്തിൽ അതിൻ്റെ പണികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.സി.വൈ.എം ലാറ്റിൻ മുൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന പോസ്റ്റ് കാർഡ് ക്യാമ്പയിൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് കുമാരി സയന ഫിലോമിന അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ആനിമേറ്റർ ജോസഫ് സുമീത് ആമുഖ പ്രഭാഷണം നടത്തി. കെ.സി.വൈ.എം കൊച്ചി രൂപത മുൻ ജനറൽ സെക്രട്ടറി ഇ.എക്സ്. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി *ആൻസൻ കെ. ലൈജു, ക്ലെൻ സാമുവൽ, ആൾഡ്രിൻ,ആരോൺ ബെയ്സിൽ, ആൻമേരി എം.പി. ,അമല മരിയ ടെൽബിൻ,ആഗ്നൽ ജൂഡ്,ആന്റണി പയസ് എന്നിവർ നേതൃത്വം നൽകി.

Read More

ബ്രസീലിയ : ബ്രിക്‌സ് പാർലമെൻ്ററി ഫോറത്തിൻ്റെ 11ാമത് വാർഷിക യോഗം ബ്രസീലിൽ ചേർന്നു. ഈ വർഷത്തെ പാർലമെൻ്ററി ഫോറത്തിൽ ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, യുഎഇ, ഈജിപ്‌ത്, എത്യോപ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് പങ്കെടുത്തത്. ലോക്‌സഭ സ്‌പീക്കർ ഓം ബിർളയുടെ നേതൃത്വത്തിലുള്ള ഉന്നതതല പാർലമെൻ്ററി പ്രതിനിധി സംഘമാണ് ഇന്ത്യയെ പങ്കെടുത്തത്. സമ്മേളനത്തിൽ പാർലമെൻ്റ് പ്രതിനിധികൾ സംയുക്ത പ്രഖ്യാപനം തയാറാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു . പഹൽഗാം ഭീകരാക്രമണത്തെ പാർലമെന്ററി ഫോറം ശക്തമായി അപലപിച്ചതായും ഭീകരതയോട് വിട്ടുവീഴ്‌ചയില്ലെന്ന ഇന്ത്യയുടെ നയത്തോട് സഹകരിക്കാൻ സമ്മതിച്ചതായും പ്രസ്‌താവനയിൽ പറയുന്നു. നിർമ്മിത ബുദ്ധി, ആഗോള വ്യാപാരവും സമ്പദ് വ്യവസ്ഥയും പാർലമെൻ്ററി സഹകരണം, ആഗോള സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ച് യോഗത്തിൽ ചർച്ചയുണ്ടായി . തീവ്രവാദ സംഘടനകൾക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കുക, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടുക, ആധുനിക സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയുക, അന്വേഷണ നീതിന്യായ പ്രക്രിയകളിൽ സഹകരിക്കുക എന്നീ നിലപാടുകൾ ലോക്‌സഭാ സ്‌പീക്കർ ഓം ബിർള…

Read More