Author: admin

സിംഗപ്പൂരിൽ ഉടമസ്ഥതയിൽ ഉള്ള MV വാൻ ഹായ് 503 കപ്പൽ കൊളംബോയിൽ നിന്ന് മഹാരാഷ്‌ട്രയിലെ തുറമുഖത്തേക്ക് പോകുകയായിരുന്ന കപ്പലിലെ അഞ്ഞൂറോളം വരുന്ന കണ്ടെയിനറുകളിലെ ഉള്ളടക്കം സംബന്ധിച്ചു വിവരങ്ങളില്ല.

Read More

തിരുവനന്തപുരം: 52 നാൾ നീളുന്ന ട്രോളിങ്നിരോധനം ഇന്ന് മുതൽ ആരംഭിക്കും . ജൂലൈ 31ന് അർധരാത്രി വരെയാണ് നിരോധനം നിലനിൽക്കുക . പരമ്പരാഗത വള്ളങ്ങൾക്ക് മത്സ്യബന്ധനത്തിലേർപ്പെടാൻ വിലക്കില്ല. ഇരട്ട വള്ളങ്ങൾ ഉപയോഗിച്ചുള്ള മീൻപിടിത്തം കർശനമായി നിരോധിച്ചു . വലിയ വള്ളങ്ങൾക്കൊപ്പം ഉപയോഗിക്കുന്ന കരിയർ വള്ളങ്ങൾ കൊണ്ടുപോകുന്നതിലും നിയന്ത്രണമുണ്ട്. നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ നിയമനടപടിയുണ്ടാകും . ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ബങ്കുകളുടെ പ്രവർത്തനവും ഇന്നു മുതൽ നിലയ്ക്കും. തീരദേശ ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. കേരള തീരം വിടണമെന്ന നിർദേശത്തെ തുടർന്ന് ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകൾ സംസ്ഥാനത്തുനിന്ന് മടങ്ങുകയാണ് .ട്രോളിങ് നിരോധനംമൂലം തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവൽക്കൃത മീൻപിടിത്തത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും പീലിങ് തൊഴിലാളികൾക്കും സൗജന്യ റേഷൻ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവുണ്ട് .

Read More

തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ എംഎസ്‍സി എൽസ 3 മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനം. ഇൻഷുറൻസ് ക്ലെയിമിന് ശ്രമിക്കാനാണ് നിർദേശം. കേന്ദ്ര ഷിപ്പിങ് മന്ത്രാലയവുമായി നടത്തിയ കൂടിയാലോചനയിലാണ് തീരുമാനത്തിലെത്തിയത് .മെയ് 29 ന് മുഖ്യമന്ത്രിയും കേന്ദ്രസർക്കാരിനു കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും തമ്മിൽ ചർച്ച നടത്തിയിരുന്നു . ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള ക്ലെയിം വഴി മാത്രം പരിഹാരം കണ്ടെത്താനാണു സർക്കാർ ശ്രമിക്കുന്നത്.വിഴിഞ്ഞം തുറമുഖത്തേക്ക് ഏറ്റവുമധികം കപ്പലുകൾ എത്തുന്നത് എം.എസ്.സി കമ്പനിയുടെ ഉടമസ്ഥതയിലുള്ളവയാണ് എന്നതാണ് കാരണമെന്നറിയുന്നു .

Read More

തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം എസ്‍ സി ഐറിന വിഴിഞ്ഞത്തെത്തുന്നു . കപ്പലിനെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിക്കുന്നത് . കണ്ടെയ്‌നറുകൾ ഇറക്കിയ ശേഷം ഐറീന യൂറോപ്പിലേക്ക് മടങ്ങും . മലയാളിയായ വില്ലി ആന്റണിയാണ് കപ്പലിന്റെ കപ്പിത്താൻ കമ്മീഷൻ ചെയ്ത് വെറും ഒരു മാസം മാത്രമാകുന്നതിനിടെ, അര കിലോമീറ്ററോളം നീളമുള്ള ഐറിന തുറമുഖത്തെത്തുന്ന ആവേശകരമാണ് . ഐറിന വിഴിഞ്ഞത്തേക്കെത്തുന്നത് സിങ്കപ്പുർ തുറമുഖത്തുനിന്നാണ്. ജെയ്ഡ് സർവീസിൽ ഉൾപ്പെടുന്ന ഐറിനക്ക് 400 മീറ്റർ നീളവും 62 മീറ്റർ വീതിയുമുണ്ട്. 24,346 ടിഇയു കണ്ടെയ്‌നർ ശേഷിയുള്ള കപ്പൽ, 16.2 മീറ്റർ ഡ്രാഫ്റ്റിലാണ് വിഴിഞ്ഞം ബെർത്തിലേക്കെത്തുക .

Read More

ന്യൂഡൽഹി: രാജ്യത്ത് മൂന്ന് അത്യാധുനിക ഐ-സ്റ്റാർ ചാര വിമാനങ്ങൾ വാങ്ങാനൊരുങ്ങുകയാണ് പ്രതിരോധ മന്ത്രാലയം. 10,000 കോടി രൂപ ചെലവിലാണ് അത്യാധുനിക ചാര വിമാനങ്ങൾ വാങ്ങുന്നത്. ശത്രുക്കളുടെ റഡാർ സ്റ്റേഷനുകൾ, വ്യോമ പ്രതിരോധ യൂണിറ്റുകൾ തുടങ്ങിയ കരയിലുള്ള താവളങ്ങൾക്കെതിരെ കൃത്യമായ ആക്രമണങ്ങൾ നടത്തുന്നതിന് ഇന്ത്യൻ വ്യോമസേനയ്ക്ക് വ്യക്തമായ എയർ-ഗ്രൗണ്ട് ചിത്രം ലഭിക്കുന്നത് ഉൾപ്പെടെയുള്ള ലക്ഷ്യം മുന്നിൽകണ്ടാണ് ഈ നീക്കം. പദ്ധതി ജൂൺ നാലാം വാരത്തിൽ നടക്കാനിരിക്കുന്ന ഉന്നതതല പ്രതിരോധ മന്ത്രാലയ യോഗത്തിൽ അനുമതിക്കായി പരിഗണിക്കുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.ബോയിങ്, ബോംബാർഡിയർ എന്നിവയുൾപ്പെടെ വിദേശ നിർമ്മാതാക്കളിൽ നിന്ന് ഓപ്പൺ ടെൻഡർ വഴിയാകും വിമാനങ്ങൾ വാങ്ങുക. വിമാനത്തിലെ ഓൺബോർഡ് സംവിധാനങ്ങൾ പൂർണമായും തദ്ദേശീയമായിരിക്കും.

Read More

മ്യൂണിക്: യുവേഫ നേഷൻസ്‌ ലീഗിൽ പോർച്ചുഗൽ കിരീടം നേടി . നിശ്ചിത സമയവും അധിക സമയവും കടന്നപ്പോൾ സ്‌പെയിനിൻറെ യുവ നിരയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് പോർച്ചുഗൽ വീഴ്‌ത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും രണ്ട് ഗോൾ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചു. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിയത്.ഷൂട്ടൗട്ടിൽ 5–3നാണ് പോർച്ചുഗൽ വിജയം കരസ്ഥമാക്കിയത് . പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം പന്ത് പോസ്റ്റി ലെ ത്തിച്ചു. സ്‌പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ ഡിയോഗ കോസ്റ്റ തടഞ്ഞത് നിർണായകമായി. സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാൽ പോർച്ചുഗലിൻറെ ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്പെയിനിൻറെ ലമീൻ യമാലും ഷൂട്ടൗട്ടിൽ ഉണ്ടായിരുന്നുമില്ല . 2019-ലെ പ്രഥമ യുവേഫ നേഷൻസ് ലീഗിൽ ചാമ്പ്യന്മാരായ പോർച്ചുഗലിൻറെ രണ്ടാം കിരീട നേട്ടമാണിത്. 2006-ലെ യൂറോകപ്പും വിജയിച്ച പോർച്ചുഗലിൻറെ അന്താരാഷ്‌ട്ര തലത്തിൽ കിരീടങ്ങളുടെ എണ്ണം ഇതോടെ മൂന്നായി. ആഹ്ലാദ കണ്ണീരണിഞ്ഞാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ​ഗ്രൗണ്ട് വിട്ടത്.

Read More

ആലപ്പുഴ:പെന്തക്കൊസ്താദിനത്തിൽ എല്ലാ ഇടവകകളുമൊത്തുചേർന്നു ബിസിസി ദിനമായി ആചരിച്ച വേളയിൽ ജീവനാദം മാനേജിങ്ങ് എഡിറ്റർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര ആലപ്പുഴ രൂപതാ ബിസിസി കൺവീനർ ബൈജു A J യ്ക്ക് ജീവനാദം കൈമാറി ” എൻ്റെ ജീവനാദം എൻ്റെ ബിസിസിയിൽ” പദ്ധതി ഉദ്ഘാടനം ചെയ്തു. എല്ലാ ബിസിസി കളിലും ജീവനാദമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിക്ക് രൂപതാ ബിസിസി പിന്തുണ നൽകും. ഡയറക്ടർ ഫാ. ജോൺസൻ പുത്തൻവീട്ടിൽ ,ഫാ.ജോസഫ് ഡോമിനിക് വട്ടത്തിൽ,സി.ആഗ്നസ് രൂപതാ അനിമേറ്റർ,ഫൊറോന കൺവീനർമാർ, സെക്രട്ടറിമാർ, രൂപതാ ബിസിസി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Read More

2025 മെയ് 10 ആം തിയതി സമതാ എക്സ്പ്രസ്സ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന സി. വസുന്ത DSS അതേ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പ്രസവം എടുത്തു.

Read More

ഇടുക്കി : ഇടുക്കി ജില്ലയിൽ കൊവിഡ് ജാഗ്രതപ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യ വകുപ്പ്. ഇവിടെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് ജാഗ്രത നിർദേശം നൽകിയത്. ആദ്യപടിയായി ബോധവത്കരണ പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. ആശുപത്രിയിൽ പനിയുമായി എത്തുന്ന എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ജില്ലാ മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം എല്ലാ ആശുപത്രികളിലും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് . പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവർ ആൻറിജൻ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവാണെങ്കിൽ ആർടിപിസിആർ പരിശോധന നടത്തണം. കൊവിഡ് രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡിൽ അഡ്മിറ്റ് ചെയ്യണമെന്നും കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സജ്ജമാകാൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം . രാജ്യത്ത് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പറയുന്നു. കേരളത്തിൽ ഇതുവരെ പന്ത്രണ്ട് കൊവിഡ് മരണങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്

Read More