- മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി നാലാം ദിനത്തിലേക്ക്
- മുട്ടട ഇടവക ജനജാഗരം സമ്മേളനം
- മുനമ്പം: ജുഡീഷ്യല്‍ കമ്മീഷൻ നിയമനം ഇരട്ടത്താപ്പ് – കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി
- ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ലെബനനിലെ ജനവാസ മേഖലയില്‍ 29 പേര് കൊല്ലപ്പെട്ടു
- തുടര്‍ തോല്‍വികള്‍ക്ക് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ്
- ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ 1000 വീടുകൾ കത്തിനശിച്ചു
- ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമഭേദഗതി പരിഗണനയിൽ
- ആലപ്പുഴ രൂപതയിൽ ജന ജാഗരം രണ്ടാം ഘട്ടം
Author: admin
കോട്ടയം : കേരളത്തിലെ പാർട്ടി നേതൃത്വം അശ്ലീലം എന്ന് ആക്ഷേപിക്കുന്ന നവകേരള സദസ്സിൽ, ബഹിഷ്കരണാഹ്വാനം തള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പങ്കെടുത്തു. കിടങ്ങൂർ മണ്ഡലം പ്രസിഡന്റ് ബേബി മുളവേലിപ്പുറത്ത് ആണ് കോട്ടയത്ത് പ്രഭാതയോഗത്തിനെത്തിയത്. നവകേരള സദസ് നാടിന്റെ പൊതുപരിപാടിയാണെന്നും, അത് മനസിലാക്കി എല്ലാവരും ഒന്നിച്ച നീക്കണമെന്നും ബേബി മുളവേലിപ്പുറത്ത് പറഞ്ഞു. ഇതിനിടെ, നവകേരള സദസിനെ പ്രശംസിച്ച് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ രംഗത്തുവന്നു . ആളുകളിലേക്ക് സർക്കാർ എത്തുന്നത് എന്നുള്ളത് ജനാധിപത്യ രാജ്യത്തിൽ നല്ലതാണെന്നും ദിലീഷ് പോത്തൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി പൊതുജനങ്ങൾക്ക് സംസാരിക്കാനും ഇടപഴകാനും സാധിക്കുന്നത് നല്ല കാര്യമാണെന്നും ദിലീഷ് പോത്തൻ വ്യക്തമാക്കി.
കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃമാതാവ് നഫീസ കസ്റ്റഡിയില്‍. കോഴിക്കോട്ടെ ബന്ധുവീട്ടില്‍നിന്നാണ് ഇടശേരി പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ എത്തിച്ച ശേഷം ഇവരെ വിശദമായി ചോദ്യം ചെയ്യും. ആത്മഹത്യാപ്രേരണാക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തുമെന്നാണ് വിവരം. സംഭവത്തില്‍ ഷബ്നയുടെ ഭര്‍ത്താവിന്റെ അമ്മാവന് ഹനീഫ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.ഇയാള്‍ ഷബ്നയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
|അന്താരാഷ്ട്ര പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും|
ന്യൂഡൽഹി: പാർലമെന്റിലെ സുരക്ഷ വീഴ്ചയിൽ എഴ് സുരക്ഷാ ഉദ്യോഗസ്ഥരെ ലോക്സഭാ സെക്രട്ടറിയേറ്റ് സസ്പെൻഡ് ചെയ്തു. രാവിലെ ലോക്സഭാ നടപടികൾ ആരംഭിച്ചതിന് പിന്നാലെ പാർലമെൻ്റ് സുരക്ഷാ വീഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളമുണ്ടാക്കി . സുരക്ഷാ വീഴ്ചയിൽ എല്ലാവർക്കും ആശങ്കയുണ്ടെന്നായിരുന്നു പ്രതിപക്ഷ ബഹളത്തോടുള്ള സ്പീക്കറുടെ പ്രതികരണം. ലോക്സഭയിലെ സുരക്ഷ തൻ്റെ ഉത്തരവാദിത്തമാണെന്നും സർക്കാർ ഇടപെടേണ്ട ആവശ്യമില്ലെന്നും സ്പീക്കർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഈ വിഷയം പ്രതിപക്ഷവുമായി ചർച്ച ചെയ്തുവെന്നും വേണമെങ്കിൽ ഇനിയും ചർച്ച നടത്തുമെന്നും സ്പീക്കർ പറഞ്ഞു. സന്ദർശകപാസ് അനുവദിച്ച ബിജെപി എംപി പ്രതാപ് സിംഹയെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തിനിടെ സംഭവത്തിൽ വിശദീകരണവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് രംഗത്തെത്തി. ലോക്സഭയിൽ നടന്ന സംഭവം അപലപനീയമെന്ന് രാജ് നാഥ് സിങ് വ്യക്തമാക്കി. എല്ലാവരും ഒറ്റക്കെട്ടായി അപലപിക്കണമെന്ന് ആവശ്യപ്പെട്ട രാജ്നാഥ് സിങ്ങ് അന്വേഷണം നടക്കുന്നെന്നും വ്യക്തമാക്കി. പാസുകൾ നൽകുമ്പോൾ എംപിമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സ്പീക്കർ അന്വേഷണത്തിന് ഉത്തരവിട്ടതിനാൽ…
ന്യൂഡൽഹി: ലോക്സഭയിൽ അതിക്രമിച്ച് കയറിയവർക്കെതിരെ യുഎപിഎ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആറ് പേർ ചേർന്നാണ് പ്രതിഷേധത്തിനുള്ള പദ്ധതികൾ തയ്യാറാക്കിയതെന്നും നാല് പേർ സംഭവത്തിൽ നേരിട്ട് പങ്കെടുത്തെന്നും ഡൽഹി പൊലീസ് അറിയിച്ചു. യുഎപിഎ കൂടാതെ ഐപിസി പ്രകാരമുള്ള വിവിധ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ലഖ്നൗ സ്വദേശി സാഗർ ശർമ്മ, മൈസൂർ സ്വദേശി ഡി. മനോരഞ്ജൻ, ഹരിയാനയിലെ ഹിസാർ സ്വദേശി നീലംദേവി, മഹാരാഷ്ട്ര സ്വദേശി അമോൽ ഷിൻഡെ എന്നിവരാണ് സംഭവ സ്ഥലത്ത് അറസ്റ്റിലായത്. സഹായിയായ ലളിത് ഝായെ പിന്നീട് പിടികൂടി . കൂട്ടാളിയായ വിക്കി ശർമ്മയെ തെരയുകയാണ്. ലളിത് ഝായുടെ വീട്ടിൽ തങ്ങിയാണ് ഗൂഢാലോചന നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.55ന് ശൂന്യവേള നടക്കുമ്പോൾ ലോക്സഭയിലെ മാദ്ധ്യമ ഗാലറിക്ക് സമീപമുള്ള സന്ദർശക ഗാലറിയിലെ മുൻനിരയിൽ ഇരുന്ന സാഗർ ശർമ്മയും ഡി. മനോരഞ്ജനും മൂന്നാൾ ഉയരത്തിൽ നിന്ന് താഴോട്ട് ചാടുകയായിരുന്നു.
ന്യൂഡൽഹി : ലോക്സഭയിൽ സുരക്ഷ വീഴ്ചയുണ്ടായ സംഭവത്തിൽ ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസ്. തങ്ങളുടെ എംപി മഹുവ മൊയ്ത്രയെപുറത്താക്കിയ മാതൃകയിൽ, പ്രതിഷേധക്കാർക്ക് പാർലമെന്റിനകത്ത് കടക്കാന്‍ പാസ് നൽകിയ ബിജെപി എംപിയെയും പുറത്താക്കണമെന്നാണ് തൃണമൂലിന്റെ ആവശ്യം. മൈസൂരു എംപിയും ബിജെപി നേതാവുമായ പ്രതാപ് സിംഹയുടെ സന്ദർശക പാസ് ഉപയോഗിച്ചാണ് പ്രതിഷേധക്കാർ ലോക്സഭയിൽ എത്തിയത്. ഇതാണ് തൃണമൂൽ അടക്കമുള്ള പ്രതിപക്ഷം ബിജെപിക്കെതിരെ ആയുധമാക്കുന്നത്.പ്രതാപ് സിംഹ മുഴുവൻ പാർലമെന്റിന്റെയും സുരക്ഷ അപകടത്തിലാക്കിയെന്നും സഹ എംപിമാരുടെ സുരക്ഷ അപകടത്തിലാക്കിയ സിംഹയ്ക്ക് പാർലമെന്റേറിയനായി തുടരാൻ എന്ത് അവകാശമാണുള്ളതെന്നും തൃണമൂല്‍ നവ മാധ്യമമായ എക്സിലൂടെ ചോദിച്ചു.
|കാശ് കെട്ടിവച്ചാൽ എന്തും ചെയ്യാം എന്നാണോ -കോടതി|
നവകേരളം യുഡിഎഫിനൊപ്പം, പിണറായിക്ക് കനത്ത പ്രഹരം; കെ സുധാകരന്|
|2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനത്തില്‍ നടന്ന സുരക്ഷ വീഴ്ച|
Subscribe to Updates
Get the latest creative news from FooBar about art, design and business.