Author: admin

കൊച്ചി: കണ്ണൂർ തീരത്തിന് സമീപം സ്‌ഫോടനമുണ്ടായി തീപിടിച്ച ‘വാൻ ഹായ് 503’ കപ്പലിനെ ടഗ്ഗുമായി ബന്ധിപ്പിച്ച് പുറംകടലിലേക്ക് നീക്കിത്തുടങ്ങി. കപ്പൽ പിളരാനും മുങ്ങാനുമുള്ള സാദ്ധ്യത വിലയിരുത്തി രാസവസ്‌തുക്കളും കണ്ടെയ്‌നറുകളും തീരത്തേയ്‌ക്ക് ഒഴുകിയെത്തുന്നത് തടയാനാണ് ഈ ശ്രമം. ഹെലികോപ്‌ടറിൽ കപ്പലിൽ തീപിടിക്കാത്ത ഭാഗത്ത് ഇറങ്ങിയ വിദഗ്ദ്ധരാണ് കപ്പലിനെ ടഗ്ഗുമായി ബന്ധിപ്പിച്ചത്.കപ്പലിന് പുറത്തെ തീ ഏറെക്കുറെ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട് . കപ്പൽക്കമ്പനി നിയോഗിച്ച മറൈൻ എമർജൻസി റെസ്‌പോൺസ് സെന്ററിലെ (എം.ഇ.ആർ.സി) വിദഗ്ദ്ധർ വൈകിട്ട് മൂന്നരയോടെയാണ് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്‌ടറിൽനിന്ന് കപ്പലിൽ ഇറങ്ങിയത്. കപ്പലിന് മുന്നിലെ വലിയകൊളുത്തിലാണ് വടം ബന്ധിപ്പിച്ചത് . കപ്പലുകളെ വലിച്ചുനീക്കുന്ന ‘വാട്ടർ ലില്ലി’ എന്ന ടഗ്ഗുമായി ബന്ധിപ്പിച്ചാണ് ചരക്ക് കപ്പൽ ദൂരേയ്ക്ക് നീക്കുന്നത്.

Read More

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് ആർഎസ്എസ് അനുകൂലിയെ നിയമിച്ച് ഗവർണർ. ജന്മഭൂമി ദിനപത്രത്തിലെ ലേഖകൻ എം സതീശനെയാണ് സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത് .ഉത്തരവ് പുറത്തിറങ്ങിക്കഴിഞ്ഞു . കോതമംഗലം എം എ കോളേജിലെ മെക്കാനിക്കൽ എഞ്ചിനീറിങ് വിഭാഗം ഡീൻ ആയ പ്രൊഫസർ ബി ബിജുവിനെ എൻജിനീയറിംഗ് വിഭാഗം മേധാവിയായി നിയമിച്ച് ഗവർണർ ഉത്തരവിറക്കി. ഇതോടെ വീണ്ടും വിദ്യാർത്ഥികളും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങിയിരിക്കുകയാണ് .എം സതീശന്റെ നിയമനം മരവിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്‌ഐ പറഞ്ഞു . സർവ്വകലാശാല കാവിവൽക്കരിക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമാണ് അനധികൃത നിയമനം എന്നും നേതാക്കൾ പ്രതികരിച്ചു.

Read More

കൊച്ചി: എംഎസ് സി എൽസ -3 എന്ന ചരക്കുകപ്പലിനെതിരെ അപകടത്തിൽ പൊലീസ് കേസെടുത്തു. ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എംഎസ് സി എൽസ -3 എന്ന കപ്പലിന്റെ ഉടമയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും കപ്പൽ ക്രൂ മൂന്നാം പ്രതിയുമാണ്. അറബിക്കടലിൽ കൊച്ചി തീരത്തിന് സമീപമാണ് കപ്പൽ അപകടത്തിൽ പെട്ടത് .മനുഷ്യജീവന് അപകടകരമാകുന്നതും പരിസ്ഥിതി നാശത്തിന് ഇടയാക്കുന്നതുമായ വസ്തുക്കൾ കയറ്റിയ കപ്പൽ അലക്ഷ്യമായി കൈകാര്യം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത് .സ്‌ഫോടക വസ്തുക്കൾ, പരിസ്ഥിതി നാശം വരുത്താവുന്ന ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെ കടലിൽ വീഴുകയും വലിയ പാരിസ്ഥിതിക നാശത്തിന് ഇടയാക്കുകയും ചെയ്തു . ഇതുമൂലം മത്സ്യബന്ധന മേഖലയെയും പ്രതികൂലമായി ബാധിച്ചിരുന്നു .ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ വരുമാന മാർഗമാണ് കപ്പൽ അപകടം മൂലം ഇല്ലാതായതെന്നും എഫ്‌ഐആറിൽ പറയുന്നു. സിപിഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്

Read More

തിരുവനന്തപുരം : കപ്പൽ എൽസ-3 മുങ്ങിയതുമായി ബന്ധപ്പെട്ടുള്ള മാലിന്യം നീക്കുന്ന പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരും, ദുരന്ത നിവാരണ അതോറിറ്റിയും ലോക പരിസ്ഥിതി ദിന സന്ദേശത്തെ അപമാനിച്ചിരിക്കുകയാണന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി സ്റ്റെല്ലസ്. കേരളത്തിന്റെ കടലും, തീരവും, പ്ലാസ്റ്റിക്കിനാൽ മലിനമായിട്ട് ഇന്നേ13 ദിവസമായി . പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ഉണർന്നു പ്രവർത്തിക്കാൽ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന ആചരണത്തിന്റെ ആപ്തവാക്യമെന്ന് അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്തുള്ള തീരപ്രദേശമായ തുമ്പയിലെ കടൽ തീരത്തിലെ കാഴ്ചകൾ കണ്ടാൽ ഏതൊരു പരിസ്ഥിതി സ്നേഹിയും ലജ്ജിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു .ഇത്രയും വലിയൊരു ദുരന്തത്തിന്റെ ഭാഗമായി മണലിൽ ഒരടി താഴ്ചയിൽ അടിഞ്ഞു കൂടികിടക്കുന്ന പ്ലാസ്റ്റിക് പെല്ലറ്റസുകൾ എത്ര തലമുറയെ ബാധിക്കുമെന്നുള്ള ആശങ്കയിലാണ് കടലോര ജനത. ചെറിയ ഒരു അരിപ്പിൽ (Netmesh) ഒരു ജീവനക്കാരൻ രണ്ട് കൈയിലും കാലിടുന്ന ചെരിപ്പ്(Chapel) ഉപയോഗിച്ചു കൊണ്ട് അരിച്ചു മാറ്റുന്നത് എത്ര നാണംകെട്ട പ്രവർത്തിയാണ് .ഇങ്ങനെ പോയാൽ എത്ര കാലം കൊണ്ട് ശുചീകരണം…

Read More

പുനലൂർ രൂപത അംഗമായ ഫാ. സാജൻ തങ്കച്ചന് റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഹോളിക്രോസിൽ ( Santa Croce ) നിന്നും . സഭാ നിയമത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. 2025 ജൂൺ 11 ബുധനാഴ്ച രാവിലെ 9 മണിക്ക് സഭാനിയമത്തിൽ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് ഡോക്ടറേറ്റ് നേടിയ റവ. ഡോ.സാജൻ തങ്കച്ചന് പുനലൂർ രൂപതയുടെ അഭിനന്ദനങ്ങൾ.

Read More

സ്വാഭാവികമായും സംസ്ഥാന സർക്കാരിന് കേസ് കൊടുക്കാം… കേസെടുക്കാം…ഏതു വഴിക്ക് നോക്കിയാലും..ഏത് നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാലും സംസ്ഥാന സർക്കാരിന് കേസ് എടുക്കാം…കപ്പൽ കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാം…

Read More

അറബിക്, ഉറുദു, സംസ്‌കൃതം ഉപഭാഷകള്‍ക്ക് ജൂനിയര്‍ തസ്്തികകള്‍ക്ക് പത്ത് കുട്ടികള്‍ മതിയായിരുന്നു. എന്നാല്‍ അറബിക്കിന് 25 കുട്ടികള്‍ വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് 2019ല്‍ നിര്‍ദേശിച്ചു.

Read More

ഡൽഹി: ഡൽഹി കനത്ത ചൂടിൽ ഉരുകുന്നു. സംസ്ഥാനത്ത് താപനില 49 ഡിഗ്രിവരെ ഉയർന്നു. ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ദില്ലി, ഹരിയാന, ചണ്ഡിഗഡ്, രാജസ്ഥാൻ, യു പി എന്നിവിടങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പും ഉണ്ട്. ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കനത്ത ചൂടിനൊപ്പം പൊടിക്കാറ്റ് കൂടി ആയതോടെ അസഹ്യമാണ് ഡൽഹിയിലെ കാലാവസ്ഥ. ചൂട് കടുത്തതോടെ, ജനങ്ങൾ വീടിന് പുറത്തിറങ്ങാൻ ബുദ്ധിമുട്ടുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ പുറത്തിറങ്ങാവൂവെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പുറത്ത് ജോലി ചെയ്യുന്നവരോട് നിർബന്ധമായും കുടിവെള്ളം കരുതണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Read More