Author: admin

മലമേഖലയിലെ ക്രൈസ്തവ ഗോത്രവര്‍ഗക്കാര്‍ക്കും താഴ് വാരത്തെ ഭൂരിപക്ഷ ഹൈന്ദവ ജനവിഭാഗങ്ങള്‍ക്കുമിടയില്‍ പതിറ്റാണ്ടുകളായി എരിഞ്ഞുനില്‍ക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഭിന്നതകളില്‍ നിന്ന് വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ബിജെപിയുടെ ആസൂത്രിത ശ്രമങ്ങളുടെ പ്രത്യാഘാതമാണ് വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ മണിപ്പൂര്‍ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ആളിപ്പടര്‍ന്ന കലാപം. നാഗാലാന്‍ഡ് ഉള്‍പ്പെടെ അയല്‍സംസ്ഥാനങ്ങളിലേക്കും അക്രമം പടരുമെന്ന ആശങ്ക നിലനില്‍ക്കുന്നു. ഡല്‍ഹിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗോത്രവര്‍ഗ ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.തലസ്ഥാന നഗരമായ ഇംഫാലിലും ഗോത്രവര്‍ഗ മേഖലകളിലും ഉള്‍പ്പെടെ വ്യാപകമായ അക്രമങ്ങളിലും കൊള്ളിവയ്പ്പിലും 54 പേര്‍ കൊല്ലപ്പെട്ടുവെന്നും 150 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ഥ സംഖ്യ ഇതിന്റെ പതിന്മടങ്ങുവരും. ക്രൈസ്തവ ഗ്രാമങ്ങള്‍ക്കു നേരെ സംഘടിത ആക്രമണമുണ്ടായി; വീടുകള്‍ക്കു പരക്കെ തീവച്ചു. 26 ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നാണ് വിവിധ ക്രൈസ്തവ സംഘടനകള്‍ കണക്കാക്കുന്നത്. പതിനായിരത്തിലേറെ പേര്‍ രക്ഷാസങ്കേതങ്ങളില്‍ അഭയം തേടിയിട്ടുണ്ട്. സൈന്യവും അസം റൈഫിള്‍സും കേന്ദ്ര സായുധസേനയും ഫ്‌ളാഗ് മാര്‍ച്ച് നടത്തുകയും കമാന്‍ഡോകളും മറ്റു സുരക്ഷാവിഭാഗങ്ങളും…

Read More