- കെനിയൻ മുൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്തെ ആശുപത്രിയിൽ അന്തരിച്ചു
- രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രയെ വിറപ്പിച്ച് കേരളം
- സ്വർണവിലയിൽ സർവകാല റെക്കോഡോടെ വർദ്ധന
- സെന്റ് റീത്താസ് സ്കൂളിൽ നടന്ന അതിക്രമത്തെ അപലപിക്കുന്നു: കെ.സി.വൈ.എം. ലാറ്റിൻ
- നിക്കരാഗ്വേയില് കുമ്പസാരത്തിനിടെ ആസിഡ് ആക്രമണത്തിന് ഇരയായ വൈദികന് അന്തരിച്ചു
- പ്രഥമ ജോസഫ് വൈറ്റില പുരസ്കാരം സമർപ്പിച്ചു..
- തൈക്കൂടം ദേവാലയത്തിന്റെ വാർഷിക ആഘോഷങ്ങൾ സമാപിച്ചു…..
- പീറ്റേഴ്സ് ബസിലിക്കയില് യുവാവ് നടത്തിയ അവഹേളനം പ്രായശ്ചിത്ത പരിഹാര തിരുകര്മ്മം
Author: admin
കൊച്ചി :സംസ്ഥാന സ്‌കൂൾ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി തൃശൂരിൽ നടത്തിയ പത്രസമ്മേളനത്തിലെ പ്രസ്താവനകൾ വസ്തുതാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവും നീതി നിഷേധവുമാണെന്നു KCBC വിദ്യാഭ്യാസ കമ്മീഷൻ കുറ്റപ്പെടുത്തി. NSS മാനേജ്‌മന്റ് മാത്രമാണ് ഭിന്നശേഷി സംബന്ധമായ നിയമങ്ങൾ പാലിക്കുന്നത് എന്ന മന്ത്രിയുടെ പ്രസ്താവന നീതി നിഷേധവും സത്യവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നു KCBC വിദ്യാഭ്യാസ കമ്മീഷൻ വിലയിരുത്തി. കേരള ഗവണ്മെന്റ് ഭിന്നശേഷി മേഖലയിൽ സംവരണം തുടങ്ങുന്നതിനു മുൻപേ ഭിന്നശേഷി മക്കളെ ചേർത്തുനിർത്തുന്ന കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ സ്കൂളിലും ഭിന്നശേഷി സംവരണത്തിനായുള്ള എല്ലാ ഒഴിവുകളും മാറ്റി വച്ചുകൊണ്ടു സത്യവാങ്മൂലം നല്കിയിട്ടുള്ളതാണ്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും ക്രിസ്ത്യൻ മാനേജ്മെന്റുകൾ പാലിച്ച് പോരുന്നുണ്ട്. വസ്തുതകൾ ഇതായിരിക്കെ പൊതുജന സമക്ഷം ഈ വസ്തുതകൾക്കു വിരുദ്ധമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്താവന അപക്വവും രാഷ്ട്രീയ പ്രേരിതവും സാമൂഹിക, സാമൂദായിക ചേരിതിരിവ് ഉണ്ടാക്കുവാൻ ലക്‌ഷ്യം വച്ച് നടത്തുന്നതുമാണെന്നു KCBC വിദ്യാഭ്യാസ കമ്മീഷൻ കുറ്റപ്പെടുത്തി.…
ഏഷ്യാ കപ്പിൽ ചാമ്പ്യൻമാരായിട്ടും കിരീടം വാങ്ങാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം.
കൊച്ചി: വേൾഡ് ഹാർട്ട് ഡേയുടെ ഭാഗമായി ലൂർദ് ആശുപത്രിയും ലയൺസ് ക്ലബും ചേർന്ന് സെപ്റ്റംബർ 28-ാം തീയതി വാക്കാത്തോൺ സംഘടിപ്പിച്ചു. ഹൈക്കോടതി ജംഗ്ഷൻ മുതൽ സെന്റ് തെരേസ്സ് കോളേജ് വരെ നടന്ന വാക്കാത്തോണിൽ ലൂർദ് ആശുപത്രിയിലെ ഡോക്ടർമാർ, ലയൺസ് ക്ലബ് അംഗങ്ങൾ, ആശുപത്രി ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ വാക്കത്തോണിൽ പങ്കാളികളായി. കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ശ്രീ. സിബി ടോം വാക്കാത്തോൺ ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ ഹൃദ്രോഗത്തെ കുറിച്ച് ബോധവൽക്കരണം നല്കുന്ന ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലൂർദ് ആശുപത്രി കൺസൾട്ടന്റ് കാർഡിയാക് അനസ്തേഷിയോളജിസ്റ്റ്ഡോ. ആനന്ദ് മാത്യു മാമ്മൻ ഹൃദയദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമാപന സമ്മേളനവും ബോധവൽക്കരണ ക്ലാസ്സും ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ വിമൽ ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു.ലയൺസ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി ജോസ് ആർ. പൈനാടത്ത്, ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ കെ. ബി. ഷൈൻ കുമാർ, മൾട്ടിപ്പിൾ കൗൺസിൽ…
ഇന്ത്യയുടെ ഒൻപതാം ഏഷ്യാ കപ്പ് കിരീടമാണിത്. പാകിസ്താനെ 147 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ രണ്ട് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.
വരാപ്പുഴ : ധന്യ മദർ എലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. മദർ ഏലിശ്വായുടെ ലോഗോ പ്രകാശനം 2025, സെപ്റ്റംബർ 28, ഞായർ രാവിലെ 9.30 നുള്ള ദിവ്യബലിക്കുശേഷം വരാപ്പുഴ ബസിലക്ക ദേവാലയത്തിൽ നടന്നു. വരാപ്പുഴ അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത ഡോ. ഫ്രാൻസിസ് കല്ലറക്കൽ ദിവ്യബലിക്കു മുഖ്യ കാർമ്മികത്വം വഹിച്ചു. അതിരൂപതാ വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ, പ്രൊവിൻഷ്യൽ ഡോ. അഗസ്റ്റിൻ മുളളൂർ ഒ.സി.ഡി, ഫാദർ മാർട്ടിൻ തൈപ്പറമ്പിൽ, കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി, ഡോ. ജിജു ജോർജ്ജ് അറക്കത്തറ, ബസിലിക്ക റെക്ടർ ഫാ.ജോഷി ജോർജ്ജ് ഒ.സി.ഡി തുടങ്ങിയ വൈദികരും സഹകാർമ്മികത്വം വഹിച്ചു.നവംബർ 8-ന് വല്ലാർപാടത്തു വെച്ച് നടക്കുന്ന മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ആഘോഷ കമ്മിറ്റി ചെയർമാനും ഒ.സി.ഡി. മഞ്ഞുംമ്മൽ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ അഗസ്റ്റിൻ മുളളൂർ ദിവ്യബലി മധ്യേ വചനം പ്രഘോഷണം നടത്തി. ദിവ്യബലിക്കു ശേഷം ബസിലിക്ക അങ്കണത്തിൽ നടന്ന യോഗത്തിൽ…
ഡൽഹിയിൽ കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ജൂബിലി ആഘോഷം ന്യൂഡൽഹി: കുടിയേറ്റ സമൂഹങ്ങൾ, വൈദികർ, ഇടവകക്കാർ എന്നിവരുൾപ്പെടെ 250-ലധികം വിശ്വാസികൾ ഞായറാഴ്ച സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ഒത്തുകൂടി, കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ലോക ദിനവും ജൂബിലിയും ആചരിച്ചു .ഡൽഹിയിലെ ബിഷപ്പ് ദീപക് ടൗറോയുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യ ആഘോഷം നടത്തി. കുടിയേറ്റക്കാരുടെ ജൂബിലി യഥാർത്ഥ “പ്രതീക്ഷയുടെ തീർത്ഥാടകരായി” ജീവിക്കാനുള്ള ആഹ്വാനമാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. കുടിയേറ്റക്കാരും അഭയാർത്ഥികളും സ്ഥിതിവിവരക്കണക്കുകളല്ല, മറിച്ച് മുഖങ്ങളും കഥകളും സ്വപ്നങ്ങളുമുള്ള സഹോദരീസഹോദരന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. “അവരുടെ യാത്രകൾ ഒരിക്കൽ അഭയാർത്ഥിയായിരുന്ന ക്രിസ്തുവിനെ തന്നെ പ്രതിഫലിപ്പിക്കുന്നു,” ബിഷപ്പ് ടൗറോ പറഞ്ഞു. “ക്രിസ്ത്യാനികളെന്ന നിലയിൽ നമുക്ക് നിസ്സംഗത പാലിക്കാൻ കഴിയില്ല. അവരെ സ്വാഗതം ചെയ്യാനും പാലങ്ങൾ പണിയാനും നമ്മുടെ ഹൃദയങ്ങളിലും സമൂഹങ്ങളിലും അവർക്ക് ഇടം നൽകാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.” വിശ്വസ്തരോട് കാരുണ്യം പ്രവൃത്തികളാക്കി മാറ്റാൻ അദ്ദേഹം ആഹ്വാനം ചെയ്തു: “നാം അപരിചിതനെ സ്വാഗതം ചെയ്യുകയും നമുക്കുള്ളത് പങ്കിടുകയും ചെയ്യുമ്പോഴെല്ലാം, നാം മറ്റുള്ളവരെ സഹായിക്കുക മാത്രമല്ല…
ഒക്ടോബർ 1-3 വരെയാണ് ഈ ത്രിദിന സമ്മേളനം
സെപ്റ്റംബർ 27ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് രാജാവും രാജ്ഞിയും 2025 ജൂബിലി വർഷത്തിനോട് അനുബന്ധിച്ച് ലെയോ പതിനാലാമൻ മാർപാപ്പയോടൊപ്പം ചെലവിടുവാന്‍ രാജകുടുംബം വത്തിക്കാനിലെത്തുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്.
ട്രിച്ചി: തമിഴ്‌നാട് ബിഷപ്പ്‌സ് കൗൺസിൽ (ടിഎൻബിസി) മൈഗ്രന്റ്‌സ് കമ്മീഷൻ ഫോർ കോൺഫറൻസിന്റെ (സിസിബിഐ) മൈഗ്രന്റ്‌സ് കമ്മീഷൻ, തമിഴ്‌നാട് ബിഷപ്പ്‌സ് കൗൺസിൽ ഫോർ മൈഗ്രന്റ്‌സുമായി സഹകരിച്ച്, കുടിയേറ്റക്കാരുടെ അവകാശങ്ങളോടും അന്തസ്സിനോടുമുള്ള സഭയുടെ പ്രതിബദ്ധത എടുത്തുകാണിച്ചുകൊണ്ട് ട്രിച്ചിയിൽ ഒരു ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട്, ട്രിച്ചി ബിഷപ്പ് എസ്. ആരോക്യരാജ്, കുടിയേറ്റക്കാർ നേരിടുന്ന പോരാട്ടങ്ങളെക്കുറിച്ച് സംസാരിച്ചു . “കഷ്ടപ്പെടുന്നവരെല്ലാം ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവരും പിന്തുണയ്ക്കപ്പെടുന്നവരുമാണ്, അതിനാൽ കുടിയേറ്റക്കാരോട് സഭയ്ക്ക് പ്രത്യേക കരുതലുണ്ട്” എന്ന് അദ്ദേഹം പങ്കെടുത്തവരെ ഓർമ്മിപ്പിച്ചു. ഭൂമിയിലെ ജീവിതം ഒരു തീർത്ഥാടനമാണെന്നും കുടിയേറ്റം നടത്താൻ നിർബന്ധിതരായവരുടെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ബിഷപ്പ് പ്റഞ്ഞു.ദൈവശാസ്ത്രത്തെ അടിസ്ഥാനമാക്കി, മനുഷ്യാവതാരം തന്നെ ദൈവം മനുഷ്യവംശവുമായുള്ള കൂടിക്കാഴ്ചയാണെന്നും സഭ ആ ദൗത്യം തുടരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കേ ഇന്ത്യയിൽ നിന്ന് ധാരാളം കുടിയേറ്റക്കാർ എത്തുന്ന തമിഴ്‌നാട്ടിലെ പ്രത്യേക വെല്ലുവിളികളും അദ്ദേഹം ചൂണ്ടിക്കാട്ടി. പലരും ദരിദ്രരാണെന്നും, ചിലർ അടിമത്തത്തിൽ കുടുങ്ങിക്കിടക്കുന്നവരാണെന്നും, ചൂഷണത്തിന് ഏറ്റവും സാധ്യതയുള്ളവരാണെന്നും അദ്ദേഹം…
ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് നേർക്കുനേർ . എതിരാളികളെയെല്ലാം പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഫൈനലിലേക്കെത്തിയതെങ്കിൽ പാക്കിസ്ഥാൻ തോറ്റത് രണ്ടു കളിയിലാണ് . രണ്ടുതോൽവിയും ഇന്ത്യയ്ക്കെതിരെ. ഇന്നുരാത്രി എട്ടുമണിക്കാണ് ഫൈനൽ. തുടർച്ചയായ മൂന്നാം ഞായറാഴ്ച്ചയാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരം വരുന്നത്. 41 വർഷത്തെ ഏഷ്യ കപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിൽ പോരാടുന്നത്.നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഇന്ത്യയോട് പാക്കിസ്ഥാൻ തോറ്റിരുന്നു. സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും തോൽപ്പിച്ച് അവസാനം ഫൈനൽ പോരാട്ടത്തിന് സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടം മുതൽ തോൽവി അറിയാതെയാണ് ഇന്ത്യയുടെ ഫൈനൽ വരവ്. സൂപ്പർ ഫോറിലെ അവസാന മൽസരത്തിൽ ശ്രീലങ്കയെ സൂപ്പർ ഓവറിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 309 റൺസുമായി ടൂർണമെന്റിലെ ടോപ് സ്കോററായ അഭിഷേക് നൽകുന്ന തുടക്കത്തിൽ നിന്നാണ് ഇന്ത്യയുടെ കുതിപ്പ്. തുടർച്ചയായ മൂന്ന് മൽസരങ്ങളിൽ അർധ സെഞ്ചറി നേടിയ അഭിഷേകിൻറെ സ്ട്രൈക്ക് റേറ്റ് 204.63 ആണ്. ശരാശരി 51.50. സൂപ്പർ ഫോർ പോരാട്ടത്തിൽ…
Subscribe to Updates
Get the latest creative news from FooBar about art, design and business.