- മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി നാലാം ദിനത്തിലേക്ക്
- മുട്ടട ഇടവക ജനജാഗരം സമ്മേളനം
- മുനമ്പം: ജുഡീഷ്യല്‍ കമ്മീഷൻ നിയമനം ഇരട്ടത്താപ്പ് – കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി
- ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ലെബനനിലെ ജനവാസ മേഖലയില്‍ 29 പേര് കൊല്ലപ്പെട്ടു
- തുടര്‍ തോല്‍വികള്‍ക്ക് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ്
- ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ 1000 വീടുകൾ കത്തിനശിച്ചു
- ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമഭേദഗതി പരിഗണനയിൽ
- ആലപ്പുഴ രൂപതയിൽ ജന ജാഗരം രണ്ടാം ഘട്ടം
Author: admin
കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്മാരെ വിമര്‍ശിച്ചുകൊണ്ടുള്ള സജി ചെറിയാന്റെ പ്രസ്താവന സര്‍ക്കാര്‍ നിലപാടായി കണക്കാക്കേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്.മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു . ക്രിസ്മസിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി സജ്ജമാക്കിയ വിരുന്നിൽ ക്രൈസ്തവ സഭാധ്യക്ഷൻമാർ പങ്കെടുത്തതിനെതിരെയാണ് സജി ചെറിയാൻ വിമർശനം ഉന്നയിച്ചത്.ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി. കേക്കും മുന്തിരി വാറ്റിയ വൈനും കിട്ടിയപ്പോൾ ബിഷപ്പുമാർ മണിപ്പൂരിനെ മറന്നെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. മന്ത്രിയുടെ പരാമര്‍ശത്തില്‍ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന് കെസിബിസി വക്താവ് ഫാദര്‍ ജേക്കബ് പാലയ്ക്കാപ്പിള്ളി പ്രതികരിച്ചിരുന്നു. ബിഷപ്പുമാര്‍ വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന് പ്രതികരിച്ചു.
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീന ദേശീയ ഫുട്ബോള്‍ താരങ്ങള്‍ക്കുള്ള പത്താം നമ്പര്‍ ജേഴ്സി ഉപേക്ഷിക്കും. സൂപ്പര്‍ താരം ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നതോടെയാണിത് . താരത്തിനുള്ള ആദരവായാണ് ഇത്തരമൊരു തീരുമാനമെന്ന് അർജന്റീന ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചു. 1978ല്‍ ആദ്യമായി അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ടീമിലെ സൂപ്പര്‍ താരം മരിയോ കെംപെസ് പത്താം നമ്പര്‍ ജേഴ്സി അണിഞ്ഞാണ് കളിച്ചിരുന്നത്. പിന്നീട് ഡീഗോ മറഡോണ പത്താം നമ്പറുകാരനായി കളത്തിലിറങ്ങി. 1986ല്‍ ലോകകപ്പ് നേടുമ്പോള്‍ മറഡോണ പത്താം നമ്പറിലാണ് കളിച്ചത്. താരം അന്താരാഷ്ട്ര ഫുട്ബോള്‍ അവസാനിപ്പിക്കുന്നത് വരെ ആ നമ്പറില്‍ തുടര്‍ന്നു. ഇതിഹാസതാരത്തിന്റെ കാലത്തിന് ശേഷം ഏരിയല്‍ ഒര്‍ട്ടേഗ, യുവാന്‍ റോമന്‍ റിക്വല്‍മി എന്നിവര്‍ പത്താം നമ്പറില്‍ കളിച്ചിട്ടുണ്ട്. അര്‍ജന്റീനയ്ക്കായി അരങ്ങേറ്റം കുറിച്ച കാലത്ത് മെസിയുടെ ജേഴ്സി നമ്പര്‍ 19 ആയിരുന്നു. അര്‍ജന്റിന കുപ്പായത്തില്‍ ഇതുവരെ 180 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ 106 ഗോളുകള്‍ നേടിയിട്ടുണ്ട്.
പാലക്കാട്: മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന ദേശീയ സീനിയർ സ്കൂൾ മീറ്റിൽ കിരീടം കരസ്ഥമാക്കിയ കേരള ടീമിന് വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ ഉജ്വല സ്വീകരണം. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആണ് സ്വീകരണം നൽകിയത്. ദേശീയ സീനിയർ സ്കൂൾ മീറ്റ് സംഘടിപ്പിച്ചത് . കേരളത്തിന്റെ കിരീടനേട്ടം 11 സ്വർണവും ആറ് വെള്ളിയും ഏഴ് വെങ്കലവുമായി 78 പോയിന്റ് നേടിയാണ്. കേരളത്തിനായി ട്രാക്കിലെത്തിയത് 76 പേരടങ്ങുന്ന ടീമാണ്. 34 ആൺകുട്ടികളും 32 പെൺകുട്ടികളും അടങ്ങിയ സംഘത്തോടൊപ്പം പരിശീലകരും മെഡിക്കൽ സംഘവും ഉൾപ്പെടെ 10 പേരും കൂടെ ഉണ്ടായിരുന്നു.ലോങ്ജമ്പ്, ഹൈജമ്പ്, ട്രിപ്പിൾ ജമ്പ് എന്നിവയിൽ സ്വർണം നേടി മലപ്പുറത്തിന്റെ മുഹമ്മദ് മുഹ്സിൻ താരമായി. 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും പാലക്കാട് പറളി സ്കൂളിലെ എം ജ്യോതി രണ്ട് സ്വർണം നേടി. നാല് റിലേയിൽ ആകെ മൂന്ന് സ്വർണവും ഒരു വെള്ളിയും കേരളം നേടി. വിദ്യാഭ്യാസ ഉപഡയറക്ടർ പി വി മനോജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. താരങ്ങൾക്കും പരിശീലകർക്കും…
ഇംഫാൽ: പുതുവർഷദിനമായ ഇന്നലെ മണിപ്പൂരിലുണ്ടായ വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടു. തൗബാലിലും ഇംഫാലിലുമാണ് വെടിവെപ്പുണ്ടായത്. ഇതേത്തുടർന്ന് തൗബാൽ, ഇംഫാൽ ഈസ്റ്റ്, കാക് ചിംഗ്, ബിഷ്ണു പൂർ ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു.ഗ്രാമീണർ വീടിന് പുറത്തിറങ്ങരുതെന്നാണ് നിർദേശം. രാത്രി 8 മണിയോടെ അജ്ഞാതരായ സായുധസംഘമാണ് ആക്രമണം നടത്തിയത്. അധികാരികൾ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. ആളുകളിൽ നിന്നും ബലമായി പണം പിരിച്ചെടുക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ ആയുധധാരികളായ അക്രമികൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.അക്രമി സംഘം പൊലീസ് യൂണിഫോം ധരിച്ച് വേഷം മാറിയാണ് എത്തിയതെന്നാണ് വിവരം. ഇവരുടെ കയ്യിൽ അത്യാധുനിക ആയുധങ്ങൾ ഉണ്ടായിരുന്നു. നാല് വാഹനങ്ങളിലായി എത്തിയ ഇവർ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മൂന്നുപേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലേക്ക് പോകുന്ന വഴിയുമാണ് മരിച്ചത്. അക്രമികൾ ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ഉണ്ടായേക്കും . ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. അതേസമയം വ്യഴാഴ്ച കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിന് സമീപമുള്ള ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം. ലക്ഷദ്വീപ് മേഖലയിൽ മത്സ്യബന്ധനം നിരോധിച്ചു.കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
|കേരളത്തിന്റെ സാംസ്കാരിക വകുപ്പുമന്ത്രി വിവേകത്തോടെയും
അന്തസ്സോടെയും സംസാരിക്കണം|
കൊച്ചി:എറണാകുളത്തെ സർക്കാർ നേഴ്സിംഗ് സ്കൂൾ ശതാബ്ദി ആഘോഷിക്കുമ്പോൾ അതിന് പ്രാരംഭം കുറിച്ച മഹാന്മക്കളെ മറക്കുന്നത് ഉചിതമല്ലെന്ന് കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് കുറ്റപ്പെടുത്തി. സ്കൂളിന്റെ പ്രാരംഭ ചരിത്രം തന്നെ തെറ്റായിട്ടാണ് സംഘാടകർ ക്ഷണക്കത്തിൽ ചേർത്തിട്ടുള്ളത്. 1924 ൽ കൊച്ചി മഹാരാജാവിന്റെ അഭ്യർത്ഥനയെത്തുടർന്ന് വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്ത ഡോ, എയ്ഞ്ചൽ മേരി താല്പര്യമെടുത്താണ് യൂറോപ്പിൽ നിന്നും സിസ്സ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന സന്ന്യാസിനി സമൂഹത്തിലെ സഹോദരിമാർ കേരളത്തിലെത്തുന്നത്.തിരുവതാംകൂറിൽ 117 വർഷങ്ങൾക്ക് മുൻപെ ഹോളി ക്രോസ് സന്ന്യാസിനിമാരെ കൊണ്ടുവന്നിരുന്നു. കൊല്ലത്ത് കൊട്ടിയത്ത് ആതുര ശുശ്രൂഷാ മേഖലയിൽ ഇന്നും സജീവമാണ്. കേരളത്തിലെ നേഴ്സിംഗ് പരിശീലനത്തിനു ഊടുംപാവും നല്‍കിയത് ഈ ക്രൈസ്തവ സന്യാസസമൂഹങ്ങളാണ്.സിസ് സ്റ്റേഴ്സ് ഓഫ് ചാരിറ്റീസ് ഇപ്പോഴും നഗരത്തിലെ ലൂർദ്ദ് ആശുപത്രിയിലും അശരണരായ വയോജനങ്ങളെ സംരക്ഷിക്കുന്ന ഹൗസ് ഓഫ് പ്രൊവിഡൻസിന്റെ പ്രവർത്തനങ്ങളിലും സജീവമാണ്. പ്രാരംഭകരായ ഈ സമൂഹത്തെ ശതാബ്ദി ആഘോഷങ്ങളിൽ ഉൾപ്പെടുത്താതിരുന്നത് നന്ദികേടാണ്, ഇത് തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്-ജോസഫ് ജൂഡ് പ്രസ്താവനയിൽ പറഞ്ഞു
തിരുവനന്തപുരം:കോൺഗ്രസ് മഹാത്മാഗാന്ധിയെ മനസ്സിലാക്കണം, നെഹ്റുവിനെ വായിക്കണം, അപ്പോൾ അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്നുള്ള സംശയം മാറുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിലെ എല്ലാ പാർലമെൻറ് സീറ്റുകളിലും എൽഡിഎഫ് വിജയിക്കണം. തൂക്ക് മന്ത്രിസഭ വന്നാൽ കോൺഗ്രസ് എംപിമാർ കൈ പൊക്കാൻ പോകുന്നത് ബിജെപിക്ക് വേണ്ടിയാകുമെന്നും അദ്ദേഹം പരിഹസിച്ചു.എൽഡിഎഫ് വിജയിച്ചാൽ കൈ പൊക്കാൻ പോകുന്നത് ഇന്ത്യ സഖ്യത്തിന് വേണ്ടിയാണ്. അത് ജനങ്ങൾ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഗ്രൂപ്പ് അഞ്ച് ഗ്രൂപ്പായെന്ന വിഎം സുധീരന്റെ പ്രസ്താവന പ്രധാനമാണെന്നും കോൺഗ്രസ് അത് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീഹരിക്കോട്ട :2024 പിറക്കുമ്പോൾ ഒരു ചരിത്രനേട്ടത്തിന്റെ കൂടി നിറവിലാണ് ഐഎസ്ആര്‍ഒ . ഇന്ത്യയുടെ ആദ്യ എക്സ്–റേ പോളാരിമീറ്റർ ഉപഗ്രഹമായ എക്സ്പോസാറ്റുമായി സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്നും ഇന്ന് രാവിലെ 9:10ന് പിഎസ്എൽവി സി-58 പറന്നുയര്‍ന്നു. പിഎസ്എല്‍വിയുടെ അറുപതാമത്തെ വിക്ഷേപണമാണിത്. തമോഗര്‍ത്തങ്ങളെയും ന്യൂട്രോണ്‍ നക്ഷത്രങ്ങളെയും കുറിച്ചുള്ള പഠനമാണ് എക്സ്പോസാറ്റിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ഭൂമിയില്‍ നിന്നും 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് പിഎസ്എൽവി സി-58 എക്സ്പോസാറ്റിനെ സുരക്ഷിതമായി എത്തിച്ചിരിക്കുന്നത്. ഐഎസ്ആര്‍ഒയും ബെംഗളൂരുവിലെ രാമന് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായിട്ടാണ് എക്സ്പോസാറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ലോകത്തിലെ തന്നെ രണ്ടാമത്തെ എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റാണ് ഇന്ത്യയുടെ എക്സ്പോസാറ്റ്. നാസയാണ് ലോകത്ത് ആദ്യമായി എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണം നടത്തിയത്. 2021ല്‍ ആയിരുന്നു നാസയുടെ വിക്ഷേപണം. പോളിക്സ്, എക്സ്പെക്ട് എന്നിങ്ങനെ രണ്ട് പെലോഡുകളാണ് പ്രധാനമായും ഇന്ത്യയുടെ എക്സ്പോസാറ്റ് ഉപഗ്രഹത്തില്‍ ഉള്ളത്. ഇതില്‍ ആദ്യത്തെ പെലോഡായ പോളിക്സ് എന്ന ഉപകരണം 8 മുതല്‍ 40 കിലോ ഇലക്ട്രോണ്‍ വോള്‍ട്ട് വരെയുള്ള എക്സ്…
തിരുവനന്തപുരം : 2024 ലെ റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിൽ നിന്നുള്ള നിശ്ചലദൃശ്യത്തിന് അനുമതിയില്ല. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് കേരളം സമര്‍പ്പിച്ച മാതൃകകള്‍ തള്ളിയത് ”വികസിത ഭാരതം”, ”ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്” എന്നീ വിഷയങ്ങളിലായിരുന്നു കേരളത്തിന്റെ നിശ്ചലദൃശ്യ മാതൃക തയ്യാറാക്കിയത്. കേരളത്തിന് പുറമെ പഞ്ചാബ്, ബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യ മാതൃകകള്‍ക്കും കേന്ദ്രം അനുമതി നിഷേധിച്ചിട്ടുണ്ട്. എല്ലാ വർഷവും പത്തോ പതിനഞ്ചോ സംസ്ഥാനങ്ങൾക്ക് മാത്രമാണ് കേന്ദ്രം അനുമതി നൽകുന്നത്.2020ലായിരുന്നു അവസാനമായി കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ചിരുന്നത്. എന്നാൽ 2021 ലും 2022 ലും കേരളത്തിന്റെ നിശ്ചലദൃശ്യം റിപ്പബ്ലിക്ക് ദിന പരേഡില്‍ ഉൾപ്പെടുത്താൻ അനുമതി ലഭിച്ചിരുന്നു. 2023 റിപ്പബ്ലിക് ദിനത്തില്‍ കേരളം അവതരിപ്പിച്ച നിശ്ചലദൃശ്യം ശ്രദ്ധേയമായിരുന്നു. സ്ത്രീശക്തി പ്രമേയമാക്കിയാണ് 2023ൽ കേരളം റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തത്. സംസ്ഥാനത്തിന്റെ കലാപാരമ്പര്യം ഫ്ലോട്ടില്‍ മുഖ്യ ആകര്‍ഷണമായിരുന്നു.കേരളത്തില്‍ നിന്ന് ആദ്യമായാണ് ഗോത്ര നൃത്തം ഫ്ലോട്ടില്‍ ഇടം പിടിച്ചത്. സംസ്ഥാനത്തെ നാടന്‍ കലാപാരമ്പര്യവും ബേപ്പൂര്‍ ഉരുവിന്റെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.