Author: admin

കേരളത്തിന്റെ റോമന്‍ കത്തോലിക്ക സമൂഹത്തിന്റെ സമ്പന്ന സാംസ്‌കാരിക പൈതൃകവും പാരമ്പര്യങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഒരു മ്യൂസിയം ആലുവ കാര്‍മല്‍ഗിരി സെമിനാരിയില്‍ ആരംഭിക്കുകയാണ്. നേരത്തെ തയ്യാറാക്കിയ ലൈബ്രറി സമുച്ചയത്തോടു ചേര്‍ന്നാണ് ഈ മ്യൂസിയവും സ്ഥാപിക്കുന്നത്. റോമന്‍ കത്തോലിക്ക പൈതൃകത്തിന്റെ ശേഷിപ്പുകള്‍ സംരക്ഷിക്കുക മാത്രമല്ല അതുവഴി സമുദായാംഗങ്ങളുടെ ആത്മീയബന്ധവും ഒരുമയും ശക്തിപ്പെടുത്താന്‍ കൂടിയാണ് ലക്ഷ്യമിടുന്നത്. നമ്മുടെ വിശ്വാസം, ചരിത്രം, നിർമിതി, വസ്ത്രം, ഭക്ഷണം, സംഭാവന എല്ലാം ഒരു കുഞ്ഞിന് പോലും മനസിലാവുന്ന രീതിയിൽ ഒരു അമ്യൂസ്മെന്റ് പാർക്കിന്റെ സഞ്ചാരമായിരിക്കും ഈ ചരിത്ര മ്യൂസിയം. ഇതൊരു ചെറിയ ശ്രമമല്ലെന്ന് അറിയാമെല്ലോ. ചരിത്രപ്രധാന്യമുള്ള വസ്തുക്കള്‍ ഉത്തരവാദിത്വത്തോടെ ശേഖരിക്കാനും സംരക്ഷിക്കാനും നമ്മൾ പ്രതിജ്ഞാബദ്ധരാണ്. കാരണം, അതു വരും തലമുറയ്ക്കു വേണ്ടിയുള്ള വഴിത്താര കൂടിയാണ്. സമുദായത്തിലെ ഓരോ അംഗവും ഈ സംരംഭവുമായി സഹകരിക്കുമ്പോൾ മാത്രമാണ് ഈ മ്യൂസിയം നമ്മുടേതായി മാറുകയുള്ളു. കലാ-ചരിത്രപ്രധാന്യമുള്ള ഒരു വസ്തു നിങ്ങളുടെ കൈവശമോ അല്ലെങ്കിൽ എവിടെയെങ്കിലും ലഭ്യമാണെന്നറിഞ്ഞാൽ ഞങ്ങളെ അറിയിക്കണേ. നമ്മുടെ മ്യൂസിയത്തിന് നിങ്ങളുടെ അമൂല്യ ശേഖരം…

Read More

മരട് ജോസഫിന്റെ നിര്യാണം ഒരായിരം ഓര്‍മപ്പെടുത്തലുകളുടെ വിടവാങ്ങലാണ്. തന്നിലൂടെ മാത്രം തിരിച്ചറിയപ്പെടുന്ന ഒരു കാലഘട്ടത്തിന്റെ ചരിത്രം പേറുന്ന വിടവാങ്ങല്‍. ആസ്വാദകരെ പൊട്ടിക്കരയിക്കാനും പൊട്ടിച്ചിരിപ്പിക്കാനും ചമയച്ചാര്‍ത്തുകളുടെ അകമ്പടി വേണ്ടിയിരുന്നില്ല ജോസഫിന്. വലിയ വേദിയിലെ ചെറിയ ശരീരമായിരുന്നെങ്കിലും തന്റെ ചലനങ്ങളിലൂടേയും മുഖഭാവങ്ങളിലൂടേയും കാണികളെ കയ്യിലെടുത്തു അദ്ദേഹം. പ്രഫഷണല്‍ നാടകവേദിയിലെ മുടിചൂടാമന്നന്മാരോടൊപ്പം ആലേഖനം ചെയ്യേണ്ട പേരായിരുന്നെങ്കിലും പലപ്പോഴും അവഗണിക്കപ്പെട്ടു. പക്ഷേ, തളരാതെ തകരാതെ തന്റെ മുന്നില്‍ കടല്‍പോലെ പരന്നുകിടക്കുന്ന ജനക്കൂട്ടത്തിനു വേണ്ടി ജോസഫ് നടനവൈഭവങ്ങള്‍ ഒന്നൊന്നായി പുറത്തെടുത്തു. കാലവും കലയും അദ്ദേഹത്തില്‍ നിന്ന് ആവശ്യപ്പെട്ടത് അതായിരുന്നുതാനും…. പ്രശസ്ത നാടകാചാര്യനും ഗായകനുമായ മരട് ജോസഫിന്റെ നിര്യാണത്തില്‍ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി), കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ), വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍, കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല എന്നിവര്‍ അനുശോചിച്ചു. എറണാകുളം മരട് അഞ്ചുതൈക്കല്‍ സേവ്യറിന്റെയും ഏലീശ്വയുടേയും മകനായി ജോസഫ് ജനിച്ചു. സെന്റ് മേരീസ് സ്‌കൂളില്‍ വിദ്യാഭ്യാസം. സ്‌കൂള്‍…

Read More