Author: admin

തിരുവനന്തപുരം:മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 247 അസിസ്റ്റന്റ് സര്‍ജന്മാര്‍ക്ക് കൂടി നിയമന ശുപാര്‍ശ അയച്ചെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതോടെ 2021 മാര്‍ച്ചില്‍ നിലവില്‍ വന്ന അസിസ്റ്റന്റ് സര്‍ജന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് ആകെ അയച്ച നിയമന ശുപാര്‍ശകളുടെ എണ്ണം 610 ആയി. 30 പേര്‍ക്ക് കൂടി ഈ തസ്തികയിലേക്ക് ഉടന്‍ നിയമനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 17 വരെയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി. മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു. 262 അധ്യാപക തസ്തികകളും എട്ട് അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. തിരുവനന്തപുരം-25, കൊല്ലം-29, കോന്നി-37, ആലപ്പുഴ-8, കോട്ടയം-4, എറണാകുളം-43, ഇടുക്കി-50, തൃശൂര്‍-7, മഞ്ചേരി-15, കോഴിക്കോട്-9, കണ്ണൂര്‍-31, കാസര്‍ഗോഡ്-1 എന്നിങ്ങനെ മെഡിക്കല്‍ കോളേജുകളിലും അപെക്സ് ട്രോമ ആന്‍ഡ് എമര്‍ജന്‍സി ലേണിങ് സെന്ററില്‍ മൂന്ന് അധ്യാപക തസ്തികകളും സൃഷ്ടിച്ചു. കോന്നി-1, ഇടുക്കി-1, അറ്റെല്‍ക്-6 എന്നിങ്ങനെ അനധ്യാപക…

Read More

മലപ്പുറം; പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച് പണം കവര്‍ന്ന സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. പെരുമ്പടപ്പിലെ പി എന്‍ എം ഫ്യൂവല്‍സലാണ് സംഭവം. മൂന്നംഗ സംഘം ബൈക്കിലെത്തി പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച് 16,500 രൂപയുമായി കടക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരാള്‍ ജീവനക്കാരന്റെ അടുത്ത് വന്ന് ചവിട്ടി വീഴ്ത്തുന്നതായി ദൃശ്യങ്ങളില്‍ കാണാം. പ്രതികളെ പ്രതിരോധിക്കുന്നതിനായി മറ്റ് ജീവനക്കാര്‍ ശ്രമിച്ചെങ്കിലും അവര്‍ കടന്നു കളയുകയായിരുന്നു. പിന്നാലെ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.

Read More

വയനാട് : വയനാട് വെള്ളാരം കുന്നിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു. മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൽപ്പറ്റയിലെ വിവിധ ആശുപത്രികളിലും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് നിരങ്ങി നീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Read More

സിഡ്‌നി: പാകിസ്‌താനെതിരേ നടന്ന ടെസ്‌റ്റ് പരമ്പരയിൽ പാക്കിസ്ഥാനെ തറപറ്റിച്ച് ഓസ്‌ട്രേലിയ. മൂന്ന്‌ ടെസ്‌റ്റുകളുടെ പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ എട്ട്‌ വിക്കറ്റിന് ഓസ്‌ട്രേലിയ വിജയം നേടി .സ്‌കോര്‍: പാകിസ്‌താന്‍ ഒന്നാം ഇന്നിങ്‌സ് 313, രണ്ടാം ഇന്നിങ്‌സ് 115. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 299, രണ്ടാം ഇന്നിങ്‌സ് രണ്ടിന്‌ 130. പാകിസ്‌താന്റെ രണ്ടാം ഇന്നിങ്‌സ് 115 ന്‌ അവസാനിച്ചതോടെ ഓസീസിന്റെ ലക്ഷ്യം 130 റണ്ണായി. മറുപടി ബാറ്റ്‌ ചെയ്‌ത അവര്‍ രണ്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യം കടന്നു. അവസാന ടെസ്‌റ്റ് കളിക്കുന്ന ഓപ്പണര്‍ ഡേവിഡ്‌ വാര്‍ണര്‍ (75 പന്തില്‍ 57), മാര്‍നസ്‌ ലാബുഷാഗെ (73 പന്തില്‍ പുറത്താകാതെ 62) എന്നിവരുടെ അര്‍ധ സെഞ്ചുറികള്‍ ലക്ഷ്യം അനായാസമാക്കി. ഉസ്‌മാന്‍ ഖ്വാജയെയും (0) വാര്‍ണറിനെയും പുറത്താക്കിയത്‌ സാജിദ്‌ ഖാനാണ്‌. അവസാന ടെസ്‌റ്റ് ഇന്നിങ്‌സില്‍ 56 പന്തിലാണു വാര്‍ണര്‍ അര്‍ധ സെഞ്ചുറി കടന്നത്‌. ലാബുഷാഗെയുമായി ചേര്‍ന്ന്‌ രണ്ടാം വിക്കറ്റില്‍ (113 പന്തില്‍ 100) സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കാന്‍ വാര്‍ണറിനായി.…

Read More

കോഴിക്കോട്: ഏറെ കോളിളക്കമുണ്ടാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ട് ബെറ്റി ആന്റണിയുടെ സ്ഥലം മാറ്റം സ്‌റ്റേ ചെയ്തു . അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് രണ്ട് മാസത്തേക്ക് സ്ഥലം മാറ്റം സ്‌റ്റേ ചെയ്തത്. വിശദീകരണം ചോദിക്കാതെ സ്ഥലം മാറ്റിയതിനെതിരെ ബെറ്റി ആന്റണി ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇവരോടൊപ്പം സ്ഥലം മാറ്റ നടപടി നേരിട്ട ചീഫ് നഴ്സിങ് ഓഫീസര്‍ വി പി സുമതിയും കഴിഞ്ഞ ദിവസം ട്രൈബ്യുണലില്‍ നിന്നും സ്റ്റേ നേടിയിരുന്നു. ബെറ്റി ആന്റണിയെ കോന്നി മെഡിക്കല്‍ കോളേജിലേക്കും വി പി സുമതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കുമാണ് സ്ഥലം മാറ്റിയത്.കേസില്‍ സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി ബി അനിതയെ നവംബര്‍ 28ന് ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റിയതും ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു. മാര്‍ച്ച് 28 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് സംഭവത്തിലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ…

Read More

ശ്രീഹരിക്കോട്ട: സൂര്യനിലെ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ ഭൗത്യം വിജയത്തിലേക്ക്. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍ 1 വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തി. ആദിത്യയെ ലിഗ്രാഞ്ച പോയിന്റ് വണ്ണില്‍ വിജയകരമായി എത്തിച്ചതായി ഐ എസ് ആര്‍ ഒ സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു ആദിത്യ എല്‍ വണ്‍ ഒന്നാംലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിച്ചത്.നീണ്ട 127 ദിനങ്ങളും 15 ലക്ഷം കിലോമീറ്റര്‍ നീണ്ട യാത്രയും പൂര്‍ത്തീകരിച്ചാണ് ആദിത്യ എല്‍ 1 ലക്ഷ്യസ്ഥാനത്തെത്തിയത്. പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തില്‍ 440 ന്യൂട്ടണ്‍ ലിക്വിഡ് അപ്പോജി മോട്ടോര്‍ (എല്‍.എ.എം) എന്‍ജിനും എട്ട് 22 ന്യൂട്ടണ്‍ ത്രസ്റ്ററുകളുമാണുള്ളത്.ഇവ ജ്വലിപ്പിച്ചാണ് പേടകത്തെ ഭ്രമണപഥത്തിലേക്കെത്തിച്ചത്.സെപ്തംബര്‍ രണ്ടിന് ശ്രീഹരിക്കോട്ടയില്‍നിന്നാണ് ആദിത്യ എല്‍ 1 വിക്ഷേപിച്ചത്.സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനങ്ങള്‍, സൂര്യന്റെ കൊറോണ, കാന്തികമണ്ഡലം ,സൂര്യസ്‌ഫോടനങ്ങൾ എന്നിവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ

Read More

മുംബൈ: ട്വന്‍റി20 ക്രിക്കറ്റില്‍ 3000 റണ്‍സ് തികച്ച് ഇന്ത്യന്‍ വനിതാ താരം സ്മൃതി മന്ദാന. ഓസ്ട്രേലിയക്കെതിരായ ഒന്നാം ടി20 മത്സരത്തിലെ തകർപ്പന്‍ പ്രകടനത്തോടെയാണ് താരം കരിയറിലെ മികച്ച നിലയിലെത്തുന്നത് . നവിമുംബൈയില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ അർധസെഞ്ച്വറി നേടിയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ തിളങ്ങിയത്. 52 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ബൗണ്ടറിയുമടക്കം 54 റണ്‍സെടുത്തതോടെ ടി20യില്‍ 3052 റണ്‍സ് മന്ദാന സ്വന്തമാക്കി. മത്സരത്തില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റുകളുടെ തകർപ്പന്‍ വിജയം സ്വന്തമാക്കുകയും ചെയ്തു.കോഹ്‌ലി, രോഹിത്, ഹര്‍മന്‍പ്രീത് എന്നിവർക്കൊപ്പമെത്തിച്ചേരുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി മന്ദാന.

Read More

കൊച്ചി :കേന്ദ്ര അന്വേഷണ ഏജൻസികളെ മോദി സർക്കാർ എതിര്പക്ഷ രാഷ്ട്രീയ നേതാക്കളെ വേട്ടയാടാൻ പ്രയോഗിക്കുന്നു എന്ന ആക്ഷേപത്തെ ബലപ്പെടുത്തി ഡോ തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ സമൻസ് ,മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് തെളിവുകളില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി നിലനിൽക്കെ വീണ്ടും കിഫ്ബി മസാല ബോണ്ട് കേസിൽ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് അപഹാസ്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ . കിഫ്ബിക്കെതിരെ തെളിവുണ്ടെന്ന് ആവര്‍ത്തിക്കുന്ന നിലപാടായിരുന്നു ഹൈക്കോടതി വിധിക്ക് ശേഷവും ഇഡി സ്വീകരിച്ചിരുന്നത്. തെളിവിന്റെ അടിസ്ഥാനത്തില്‍ പുതിയ സമന്‍സ് നല്‍കും, ഹൈക്കോടതി ഉത്തരവ് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നായിരുന്നു ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രി തോമസ് ഐസക്കിന് ഇഡി ഇപ്പോൾ സമൻസ് അയച്ചിരിക്കുന്നത്.

Read More