- ഇന്ത്യൻ ഭരണഘടനാ ദിനം; ഇന്ത്യൻ ഭരണഘടനയ്ക്ക് 75 വയസ്
- നിയന്ത്രണം വിട്ട തടിലോറി പാഞ്ഞു കയറി; വഴിയരികില് ഉറങ്ങികിടന്ന അഞ്ച് പേര് മരിച്ചു
- മുനമ്പം ജനതയുടെ സമരം രാജ്യത്തിനു വേണ്ടി-ഫാ.സിബിച്ചൻ ചെറുതീയിൽ
- കളമശ്ശേരി വി. പത്താം പീയൂസ് പള്ളിയിൽ ജനജാഗരം
- “സഭയോടുള്ള സ്നേഹത്തിന്റെ നവ സംസ്കാരംവളർത്തിയെടുക്കുക”-ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ
- വരാപ്പുഴ മൗണ്ട് കാർമ്മൽ ആൻഡ് സെന്റ്.ജോസഫ് ബസിലിക്ക ഇടവകദിനാഘോഷം
- മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി നാലാം ദിനത്തിലേക്ക്
- മുട്ടട ഇടവക ജനജാഗരം സമ്മേളനം
Author: admin
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 4-5 ദിവസം കേരളത്തിൽ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ന്യൂഡല്‍ഹി : യുഎഇ പ്രസിഡന്റെ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ന് ഇന്ത്യയിലെത്തും. വൈകിട്ട് അഹമ്മബാദ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വകരീക്കും.പത്താമത് വൈബ്രന്റെ് ഗുജറാത്ത് സമ്മിറ്റില്‍ പങ്കെടുക്കാന്‍നായാണ് അദ്ദേഹത്തിന്റെ സന്ദർശനം. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേർന്ന് മൂന്ന് കിലോമീറ്റർ ദൂരം റോഡ് ഷോയായി നീങ്ങും. ഗുജറാത്തിലേക്ക് വൻകിട നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന വൈബ്രന്റ് സമ്മിറ്റ് നാളെയാണ്. മൂന്ന് ദിവസം സംസ്ഥാനത്തുള്ള പ്രധാനമന്ത്രി വിവിധ രാജ്യ തലവൻമാരുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം.മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള മോറെപട്ടണത്തിൽ ഞായറാഴ്‌ച രാത്രിയാണ് സംഭവം. ആക്രമികൾ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയും ബോംബ് എറിയുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.അതേസമയം, തെങ്നൗപാൽ ജില്ലയിലെ അതി ർത്തി പട്ടണത്തിൽ ജനുവരി രണ്ടിന് ആക്രമികളും സുരക്ഷാസേനയും തമ്മിൽ കനത്ത വെടിവയ്പ്പ് നടന്നിരുന്നു. ഏറ്റുമുട്ടലിൽ ഒരു ബിഎ സ്എഫ് ജവാൻ ഉൾപ്പെടെ ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരെ വിമാനമാർഗമാണ് ഇംഫാലിലേക്ക് കൊണ്ടുപോയത്.
ന്യൂഡൽഹി:‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന സംഘപരിവാർ അജൻഡയോടുള്ള എതിർപ്പ് രേഖാമൂലം അറിയിച്ച് സിപിഐ എം. ഇക്കാര്യം അടിച്ചേൽപ്പിക്കുന്നതിൽ വിയോജിപ്പ് വ്യക്തമാക്കി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സമിതിയുടെ സെക്രട്ടറിക്ക് കത്ത് അയച്ചു. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ നിയമ കമീഷന് 2018ൽ സമർപ്പിച്ച കുറിപ്പിന്റെ പകർപ്പും സമിതിക്ക് കൈമാറി. കേന്ദ്രം നിയോഗിച്ച കോവിന്ദ് സമിതി രാഷ്ട്രീയ പാർടികളുടെ അഭിപ്രായം തേടിയിരുന്നു. ‘ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം’ അതിന്റെ ഉള്ളടക്കം കൊണ്ടുതന്നെ ജനാധിപത്യവിരുദ്ധവും ഭരണഘടനയുടെ മൗലിക സവിശേഷതയായ ഫെഡറൽ തത്വങ്ങളെ ഇകഴ്‌ത്തുന്നതുമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാൻ തീരുമാനം എടുത്തുവെന്ന് ഉന്നതതല സമിതിയുടെ പരിഗണനാ വിഷയങ്ങളിൽനിന്ന് വ്യക്തമാണ്. നിയമപരവും ഭരണഘടനാപരവുമായ ചട്ടക്കൂട് തയ്യാറാക്കുകയാണ് ഉന്നതതല സമിതിയുടെ ഉത്തരവാദിത്വം. അജൻഡയും ഉദ്ദേശ്യലക്ഷ്യവും മുൻകൂട്ടി നിശ്‌ചയിച്ചതാണ്. ഇത്തരത്തിൽ സമിതിക്ക് രൂപം നൽകിയതിനോടുള്ള ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തുന്നു–- യെച്ചൂരി കത്തിൽ പറഞ്ഞു.
കാലിഫോർണിയ: 81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്‌ത ഓപ്പണ്‍ഹെയ്‌മർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ. പുവർ തിങ്‌സിലൂടെ എമ്മ സ്‌റ്റോൺ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒറിജിനൽ സ്കോറിനുള്ള പുരസ്‌കാരം ഓപ്പണ്‍ഹെയ്‌മറിലൂടെ ലഡ്‌വിഗ് ഗൊരാൻസൺ നേടി. ‘ദി ബോയ് ആൻഡ് ദി ഹീറോ’ ആണ് മികച്ച അനിമേഷൻ ചിത്രം. ഓപ്പൺഹെയ്‌മറിൽ മികച്ച പ്രകടനം നടത്തിയ റോബർട്ട് ഡൗണി ജൂനിയർ ആണ് മികച്ച സഹനടൻ. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം ‘അനാറ്റമി ഓഫ് ഫാൾ’ സ്വന്തമാക്കി. മികച്ച ഗാനം എന്ന വിഭാഗത്തിൽ ”വാട്ട് വാസ് ഐ മെയ്ഡ് ഫോർ” എന്ന ഗാനത്തിലൂടെ ആദ്യ ഗോൾഡൻ ഗ്ലോബ് സ്വന്തമാക്കിയിരിക്കുകയാണ് ബാർബി. സിനിമാറ്റിക്, ബോക്സ് ഓഫീസ് നേട്ടത്തിലും ബാർബിയ്ക്കാണ് പുരസ്കാരം.
കൊല്ലം :മത്സരാര്ഥികളെയും കൊല്ലത്തെ ജനസഞ്ചയത്തെയും ആവേശത്തേരിലേറ്റിയ സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കാനിരിക്കെ കണ്ണൂരിനെ പിന്നിലാക്കി കോഴിക്കോട് മുന്നിൽ. 901 പോയിന്റോടെയാണ് കോഴിക്കോട് ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. 897 പോയിന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തുണ്ട്. വെറും ഏഴു പോയിന്റുകളുടെ മാത്രം വ്യത്യാസത്തിൽ 893 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തുമുണ്ട്. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാംപ്യൻ ജില്ലയെ തീരുമാനിക്കുന്നതിൽ നിർണായകമാകും.നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയിൽ നടക്കുന്നത്. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയാണ് സദസ്സിലെ മുഖ്യാതിഥി.
ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് തുടര്‍ച്ചയായ നാലാം വിജയം. നാലാം പ്രാവശ്യമാണ് ഷേഖ് ഹസീന അധികാരത്തിലേറുന്നത്. അവാമി ലീഗ് 300ല്‍ പകുതിയിലധികം സീറ്റുകളില്‍ വിജയിച്ചതോടെയാണ് ഷേഖ് ഹസീന അധികാരം ഉറപ്പാക്കിയത്. പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ ഷേഖ് ഹസീനയുടെ പാര്‍ട്ടി ബാക്കിയുള്ള സീറ്റുകളിലും വിജയിക്കുമെന്ന് ഉറപ്പായി. വോട്ടെടുപ്പ് ക്രമക്കേട് ആരോപിച്ചാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. അവാമി ലീഗിന്റെ പ്രതിനിധികളാണ് വിജയിച്ച 45 സ്വതന്ത്രരില്‍ അധികവും. ജതിയ പാര്‍ട്ടിയുടെ എട്ട് സ്വതന്ത്രരും വിജയിച്ചു. ഷേഖ് ഹസീനയുടെ തിരഞ്ഞെടുപ്പ് വിജയം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. 170 ദശലക്ഷം ബംഗ്ലാദേശികൾ വോട്ടു രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ആക്രമണ സംഭവങ്ങളും അരങ്ങേറിയിരുന്നു. വെള്ളിയാഴ്ച അഞ്ച് സ്‌കൂളുകളും ട്രെയിനിന്റെ നാല് കോച്ചുകളും കത്തിച്ചിരുന്നു. ട്രെയിനിന് തീപിടിച്ച് നാല് പേർ കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരക്കണക്കിന് പ്രതിപക്ഷ രാഷ്ട്രീയക്കാരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
മ്യാൻമർ :മ്യാന്മറിൽ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശിൽ അഭയം തേടിയിരിക്കുന്ന റൊഹിങ്ക്യൻ വംശജർക്ക് സാദ്ധ്യമായ സഹായം നല്കുമെന്ന് ചത്തൊഗ്രാം അതിരൂപത. “ലൊസ്സെർവത്തോരെ റൊമാനൊ” യ്ക്ക് (സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണം )അനുവദിച്ച അഭിമുഖത്തിൽ, ചത്തൊഗ്രാം അതിരൂപതയുടെ വികാരി ജനറാൾ ഫാദർ ടെറെൻസ് റൊഡ്രീഗസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റോഹീങ്ക്യൻ വംശജരെക്കുറിച്ചുള്ള ഫ്രാൻസീസ് പാപ്പായുടെ നിരന്തര ഓർമ്മപ്പെടുത്തലാണ് ഈ തീരുമാനത്തിന് പ്രചോദനമായതെന്ന് അദ്ദേഹം വ്യക്തമാക്കി.ബംഗ്ലാദേശിൻറെ കിഴക്കു ഭാഗത്ത് കോക്സസ് ബസാർ ജില്ലയിലെ അഭയാർത്ഥി പാളയത്തിൽ പത്തുലക്ഷത്തിലേറെ റൊഹിങ്ക്യൻ വംശജർ തിങ്ങിനിറഞ്ഞിരിക്കുന്ന ഒരു അവസ്ഥയാണുള്ളതെന്ന് ഫാദർ റൊഡ്രീഗസ് വെളിപ്പെടുത്തി. മുസ്ലീംങ്ങളായ ഇവരുടെ ഒപ്പം ആയിരിക്കാനും ഇവർക്ക് സേവനം ചെയ്യാനും തിരുപ്പിറവിത്തിരുന്നാളിനോടനുബന്ധിച്ച് പ്രത്യേകം ശ്രദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആരാണ് റോഹിംങ്ക്യകള്‍?ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്‍മാറില്‍ പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ റോഹിംഗ്യകളുണ്ട്. എന്നാല്‍ കിഴക്കന്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായിട്ടാണ് മ്യാന്‍മാര്‍ ഭരണകൂടം ഇവരെ കാണുന്നത്.1948ലാണ് മ്യാന്‍മാര്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം പ്രാപിച്ചത്. എന്നാല്‍ മ്യാന്‍മാറില്‍ ജനാധിപത്യം വേരുറച്ചില്ല. 1948-ലെ പൗരത്വനിയമത്തില്‍…
|കുറ്റവാളികള് 14 കൊലപാതക കേസുകളിലും മൂന്ന് കൂട്ട ബലാത്സംഗക്കേസുകളിലും പ്രതികളാണ്|
|അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 ടീമില് ഇടംനേടി ഈ താരങ്ങള്|
Subscribe to Updates
Get the latest creative news from FooBar about art, design and business.