- മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എ കെ ആന്റണി
- ധര്‍മസ്ഥലയില്‍ വീണ്ടും അസ്ഥിഭാഗങ്ങള്‍ കണ്ടെത്തി
- ബ്രസീലിൽ തകര്‍ന്നുവീണ വിമാനത്തില്‍ 200 കിലോ കൊക്കെയ്ൻ
- ഡോ: ബെനറ്റ് സൈലം സംസ്ഥാന പിന്നോക്ക സമുദായ കമ്മീഷൻ അംഗം
- ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയ ശ്രേഷ്ടൻ, ജേക്കബ് തൂങ്കുഴി പിതാവ്
- തൃശൂർ അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി കാലം ചെയ്തു
- ‘വെന്‍ ഐ സൊ യു’
- ആന്തരീകത ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമല്ല ; ലിയോ പാപ്പാ
Author: admin
അരനൂറ്റാണ്ടുകാലം കേരളത്തിലെ പ്രൊഫഷണല്‍ നാടകരംഗത്തെ തിരക്കേറിയ നടിയായിരുന്ന – നിരവധി സിനിമകളിലും അഭിനയിച്ച – മേരി മെറ്റില്‍ഡ കഴിഞ്ഞ ദിവസം ജീവിതനാടകത്തിന്റെ തിരശീലയ്ക്കു പിന്നില്‍ മറഞ്ഞു. മേരി മെറ്റില്‍ഡ ഒരു അഭിനേത്രി മാത്രമായിരുന്നില്ല, അവര്‍ ഒരു കാലഘട്ടത്തിന്റെ, മലയാള നാടക അരങ്ങിന്റെ അടയാളപ്പെടുത്തലും കൂടിയാണ്.
2024 കാന്‍ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സരത്തിലേക്ക് അദ്ദേഹത്തിന്റെ ചിത്രം ‘ദി സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’ തിരഞ്ഞെടുക്കപ്പെട്ടു എന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന്, സംവിധായകനെയും അണിയറപ്രവര്‍ത്തകരെയും രാജ്യം വിടുന്നത് വിലക്കുകയുണ്ടായി ഇറാന്‍ സര്‍ക്കാര്‍. കൂടാതെ ഫെസ്റ്റിവലില്‍ നിന്നും സിനിമ പിന്‍വലിക്കാന്‍ റസൂലോഫിനെ പ്രേരിപ്പിക്കുകയും ചെയ്തു. സര്‍ക്കാരിനെ അനുസരിക്കാത്തതിനെത്തുടര്‍ന്ന് റസൂലോഫിനെ എട്ട് വര്‍ഷത്തെ തടവിനും ചാട്ടവാറടിക്കും പിഴയ്ക്കും സ്വത്ത് കണ്ടു കെട്ടുന്നതിനും ശിക്ഷിച്ചു.
ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ ആരവം കഴിഞ്ഞു. പക്ഷേ, അതിന്റെ ഓളങ്ങള്‍ അടുത്ത് എങ്ങും തീരുമെന്ന് തോന്നുന്നില്ല. ബിജെപി യുടെ വിജയത്തേക്കാള്‍ ഉപരി എഎപിയുടെ പരാജയം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയവും. ഇനി വരുന്നത് കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്.
മലയാള സിനിമാഗാനങ്ങളെ പലരീതിയില്‍ വര്‍ഗീകരിച്ചിട്ടുണ്ട്. പ്രണയ ഗാനം, വിരഹഗാനം, നൃത്തഗാനം, ശാസ്ത്രീയം, അര്‍ദ്ധശാസ്ത്രീയം, താരാട്ടു പാട്ടുകള്‍, വഞ്ചിപ്പാട്ടുകള്‍, മൈലാഞ്ചിപ്പാട്ടുകള്‍ എന്നിങ്ങനെ. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വഞ്ചിപ്പാട്ടുകള്‍ അല്ലെങ്കില്‍ തോണിപ്പാട്ടുകള്‍.
ഛത്തിസ്ഗട്ട്: 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് ട്രിപ്പിൾ ജമ്പിൽ ഇരട്ട മെഡൽ. നിലവിലെ ദേശീയ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവായ എൻ വി ഷീന ഇത്തവണ വെള്ളി നേടിയപ്പോൾ സാന്ദ്രാ ബാബു കേരളത്തിനായി വെങ്കലം നേടി. 13.19 മീറ്റർ ചാടിയാണ് ഷീന വെള്ളി മെഡൽ സ്വന്തമാക്കിയത്. സാന്ദ്രാ ബാബു 13.12 മീറ്ററും ചാടി. പഞ്ചാബിന്റെ നീഹാരിക വസിഷ്ഠാണ് ട്രിപ്പിൾ ജമ്പിൽ സ്വർണ മെഡൽ സ്വന്തമാക്കിയത്. 13.37 മീറ്ററാണ് നീഹാരിക മറികടന്നത്. സാന്ദ്രാ ബാബു വനിതകളുടെ ലോങ്ജമ്പിൽ വെള്ളി നേടി. നിലവിൽ 12 സ്വർണവും 12 വെള്ളിയും 19 വെങ്കലങ്ങളുമായി 43 മെഡലുകളാണ് ഗെയിംസിലെ കേരളത്തിന്റെ സമ്പാദ്യം. ദേശീയ ഗെയിംസിൽ പോൾവാൾട്ടിൽ ദേവ് മീന ന്ഷണൽ റെക്കോർഡ് നേടി. 5.32 മീറ്റർ മറികടന്നാണ് ദേവ് റെക്കോർഡ് സ്വന്തമാക്കിയത്. 5.31 മീറ്റർ എന്ന ശിവ സുബ്രഹ്മണ്യത്തിന്റെ റെക്കോർഡാണ് ദേവ് മറികടന്നത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ച് ഉയരുകയാണ്. ഇന്നും പൊന്നിന് വില കുത്തനെ കൂടി. പവന് 640 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,480 രൂപ. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 8060 ആയി. ഫെബ്രുവരിയില്‍ മാത്രം 2520 രൂപയാണ് പവന് വര്‍ധിച്ചത്. ആഗോള വിപണിയില്‍ വില കുതിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില കൂടുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. ജനുവരി 22നാണ് പവന് 60,000 കടന്നത്.
കൽപ്പറ്റ :വയനാട് നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു ആണ് മരിച്ചത്. 45 വയസ്സായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോൾ ആന ആക്രമിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇടുക്കി പെരുവന്താനം ചേന്നാപ്പാറയില്‍ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മയിലിന്റെ മൃതദേഹം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇടുക്കി ജില്ലാ കളക്ടര്‍ വി വിഘ്നേശ്വരി സംഭവസ്ഥലത്ത് എത്തി നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചത്. രാവിലെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാഞ്ഞിരപ്പള്ളി ജനറല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും. കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം കളക്ടര്‍ കൈമാറും. സോഫിയയുടെ മകള്‍ക്ക് ജോലി നല്‍കാന്‍ കളക്ടര്‍ ശുപാര്‍ശ നല്‍കും. കാട്ടാന ഭീതിയില്‍ കഴിയുന്ന മൂന്നു കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനും തീരുമാനമായി.
തിരുവനന്തപുരം: പാതിവില തട്ടിപ്പില്‍ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് യോഗം ചേരും. ക്രൈം ബ്രാഞ്ച് മേധാവി യോഗത്തില്‍ പങ്കെടുക്കും. അന്വേഷണം എങ്ങനെയെന്ന് യോഗത്തില്‍ തീരുമാനിക്കും. ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. 11 സംഘങ്ങളായി അന്വേഷിക്കാനാണ് തീരുമാനമായത്. ക്രൈം ബ്രാഞ്ച് എ ഡി ജി പി യുടെ മേല്‍നോട്ടത്തില്‍ എറണാകുളം ക്രൈം ബ്രാഞ്ച് എസ് പി സോജനായിരിക്കും അന്വേഷണം നടത്തുക. നൂറിലധികം ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. അഞ്ചു ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ആയിരിക്കും ആദ്യ ഘട്ടത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. അതേസമയം, പ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയക്കാരും ജുഡീഷ്യറിയിലെ ഉന്നതരുമടക്കം ഉള്‍പ്പെട്ട കേസായതിനാല്‍ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കവെ അനന്തുകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. കേസില്‍ റിമാന്‍ഡിലായ അനന്തുകൃഷ്ണനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന്…
കാലിംപോങ്: ടിബറ്റൻ ആത്മീയനേതാവ് ദലൈലാമയുടെ സഹോദരൻ ഗ്യാലോ തോൻഡുപ് (97) അന്തരിച്ചു. വടക്കൻ ബംഗാളിലെ കാലിംപോങ്ങിലെ വീട്ടിലായിരുന്നു അന്ത്യം. ദലൈലാമയുടെ 6 സഹോദരങ്ങളിൽ ഏറ്റവും മുതിർന്നയാളായ ഗ്യാലോ തോൻഡുപ് ടിബറ്റിന്റെ അവകാശങ്ങൾക്കായുള്ള ശ്രമങ്ങളിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ടിബറ്റൻ പ്രവാസ സർക്കാരിൽ 1991 മുതൽ 1993 വരെ പ്രധാനമന്ത്രിയും 1993 മുതൽ 1996വരെ സുരക്ഷാമന്ത്രിയുമായിരുന്നു. 1928-ൽ ചൈനയിലെ ടാക്‌സറിലാണ് ഗ്യാലോ ജനിച്ചത്. 1939-ൽ അദ്ദേഹം കുടുംബത്തോടൊപ്പം ടിബറ്റിലെ ലാസയിലേക്ക് താമസം മാറി. 14 വയസ്സുള്ളപ്പോൾ ചൈനയിലെ നാൻജിംഗിൽ ചൈനീസ് ചരിത്രം പഠിക്കാൻ പോയി. അവിടെ അദ്ദേഹം ചിയാങ് കൈ-ഷെക് ഉൾപ്പെടെയുള്ള നേതാക്കളെ കണ്ടുമുട്ടി. 1948-ൽ ഷു ഡാനെ വിവാഹം കഴിച്ചു. സംസ്കാരം ചൊവ്വാഴ്ച കാലിംപോങ്ങിൽ നടക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.