Author: admin

ആലപ്പുഴ: സമൂഹത്തിന് കരുണാര്‍ദ്രമായ പുതിയ മുഖം നല്‍കാന്‍ കഴിഞ്ഞുവെന്നതാണ് വിസിറ്റേഷന്‍ സഭയുടെ 100 വര്‍ഷത്തിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രധാന മുഖമുദ്രയെന്ന് ഗോവ ഡാമന്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഫിലിപ് നേരി ഫെറാവോ പറഞ്ഞു. വിസിറ്റേഷന്‍ സന്ന്യാസിനി സഭയുടെ ശതാബ്ദി സമാപന ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ അര്‍പ്പിച്ച കൃതജ്ഞതാദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി വിസിറ്റേഷന്‍ സഭയിലെ സഹോദരിമാര്‍ അക്ഷീണ പ്രയത്‌നം നടത്തിവരുന്നു. അവരുടെ ഈ യാത്ര തുടരുമ്പോള്‍ കര്‍ത്താവിന്റെ ശുശ്രൂഷയില്‍ സജീവമായി പങ്കുകൊള്ളാന്‍ അവര്‍ക്കൊപ്പം നമുക്കും സാധിക്കട്ടെ. ക്രിസ്തുവിനോടുള്ള ആഴപ്പെട്ട അഭിവാഞ്ചയും സഹജീവികളോടുള്ള അനുകാമ്പാര്‍ദ്രമായ സ്‌നേഹവും എന്നും എല്ലാവരിലുമുണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, ബിഷപ്പുമാരായ ഡോ. ജോസഫ് കരിയില്‍, ഡോ. വിന്‍സെന്റ് സാമുവല്‍, ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദിവ്യബലിക്കു ശേഷം ചേര്‍ന്ന പൊതുസമ്മേളനത്തില്‍ കര്‍ദിനാള്‍ ഫിലിപ് നേരി ഫെറാവോ, കര്‍ദിനാള്‍ ബസേലിയൂസ് മാര്‍…

Read More

തിരുവനന്തപുരം: സർക്കാരിന്റെ നയപ്രഖ്യാപനം പൂർണമായും വായിക്കാതെ മടങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച്‌ പി കെ കുഞ്ഞാലികുട്ടി രംഗത്ത്. നാടൻ ശൈലിയിലാണ് കുഞ്ഞാലികുട്ടി പ്രതികരിച്ചത്. ഗവർണർ വരുന്നത് കണ്ടു വാണം വിട്ടതുപോലെ പോകുന്നതും കണ്ടു എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. പ്രതിപക്ഷ നിരയിലേക്ക് ഗവർണർ നോക്കിയത് പോലുമില്ലെന്നും, ഇത് നിയമസഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവർണർക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാണും-മുഖ്യമന്ത്രി നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാത്ത ഗവർണറുടെ നടപടി മറ്റൊരു അർത്ഥത്തിൽ കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചട്ട പ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും വായിച്ചാൽ മതി. ഗവർണർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും, എന്തെന്ന് നമുക്കറിയില്ലല്ലോ. മറ്റൊർത്ഥത്തിൽ കാണേണ്ടെന്ന് പാർലമെൻ്ററി പാർട്ടിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതികാരം തീർക്കേണ്ടത് ഇങ്ങനെയല്ല-കെ രാജൻ സർക്കാരിനോട് ​ഗവർണർ‌ക്ക് തർക്കമുണ്ടെങ്കിൽ പ്രതികാരം തീർക്കേണ്ടത് ഇങ്ങനെയല്ല. സർക്കാരിനോട് എന്തെങ്കിലും തർക്കം അദ്ദേഹത്തിനുണ്ടെങ്കിൽ അതിന് പ്രതികാരം തീർ‌ക്കേണ്ടത് ഭരണഘടനാപരമായ നടപടികൾ നിർവ്വഹിക്കാതെയല്ല. ഗവർണർ ‌ഭരണഘ‌ടനാ ഉത്തരവാദിത്തം…

Read More

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമ സഭയെ ഞെട്ടിച്ചു . നയപ്രഖ്യാപനം അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ വായിച്ചത്. ഒരു മിനിറ്റിൽ നയ പ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചു. സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിനിടെ കേന്ദ്രത്തിനെതിരായ വിമർശനമടക്കം ഉൾക്കൊണ്ട നയപ്രഖ്യാപന പ്രസംഗം ഗവർണർ വായിക്കുമോ എന്നത് ആകാംഷയോടെയാണ് കേരളം കാത്തിരുന്നത്. മുഖ്യമന്ത്രിയും സ്പീക്കറും നേരിട്ടെത്തി ഗവർണറെ സ്വീകരിച്ചെങ്കിലും ഇരുവരും തമ്മിൽ സംവാദിച്ചില്ല. കേവലം ഒരു മിനിറ്റും 17 സെക്കന്റും മാത്രമാണ് ഗവർണർ പ്രസംഗം വായിക്കാനായി ചെലവഴിച്ചത്. അവസാന ഖണ്ഡിക വായിച്ച് തീർത്ത ഉടൻ ഗവർണർ സഭ വിട്ടു. ഗവർണർ വായിക്കാത്ത ഭാഗത്താണ് കേന്ദ്രത്തിനെതിരായ വിമർശനമടക്കം ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം, കേരള സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിന് വിമര്‍ശനം. സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അസമത്വമുണ്ടെന്നും അതുമൂലം പണ ഞെരുക്കം ഉണ്ടാകുന്നുണ്ടെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. കാലക്രമേണ ഇത് കൂടുതല്‍ തീവ്രമായി സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ പരിമിതപ്പെടുത്തിയെന്നും ഫെഡറല്‍ സംവിധാനത്തിലെ വലിയ അസമത്വമാണ് ഇത്…

Read More

കൊച്ചി:സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മിഷനറിമാരെ സംബന്ധിച്ച് തിരുവനന്തപൂരത്ത് നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധവും, ചരിത്ര യാഥാര്‍ഥ്യങ്ങളെ തമസ്‌ക്കരിക്കുന്നതും, മിഷണറിമാരുടെ സംഭാവനകളെ നിരാകരിക്കുന്നതുമാണെന്ന് കെആര്‍എല്‍സിസി വൈസ്പ്രസിഡന്റും ലത്തീന്‍ കത്തോലിക്ക സഭാ വക്താവുമായ ജോസഫ് ജൂഡ് പറഞ്ഞു. ഇന്നത്തെ സീറോ മലബാര്‍ സഭയ്ക്ക് കത്തോലിക്ക വിശ്വാസത്തിലധിഷ്ഠിതമായ ശക്തമായ അടിത്തറ പകര്‍ന്നു നല്കിയതും ആഗോള കത്തോലിക്കാ സഭയുടെ ഒത്തൊരുമയില്‍ ചേര്‍ന്നുനില്‍ക്കാനുള്ള അവസരം സംലഭ്യമാക്കിയതും മിഷണറിമാരായിരുന്നുവെന്നത് ചരിത്രസത്യം ആരും വിസ്മരിക്കരുത്.പതിറ്റാണ്ടുകളായി അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആണ്ടുകിടന്നിരുന്ന സമൂഹത്തിന് ക്രൈസ്തവ മൂല്യങ്ങളും കൂദാശകളുടെ പൂര്‍ണതയും ദൈവശാസ്ത്രത്തിന്റെയും ആധ്യാത്മികതയുടെയും അജപാലന, പ്രേഷിതത്വ സംവിധാനങ്ങളുടെയും കെട്ടുറപ്പും നല്‍കി പരിപോഷിപ്പിച്ചത് മിഷനറിമാരാണ്. സീറോ മലബാര്‍ സഭ ഇന്നു കൈവരിച്ചിട്ടുള്ള വളര്‍ച്ചയ്ക്ക് മിഷണറിമാരോട് ഏറെ കടപ്പെട്ടിരിക്കുന്നു. കത്തോലിക്കാ സഭയിലെ അത്യുന്നത പദവിയിലുള്ള മാര്‍ റാഫേല്‍ തട്ടിലില്‍ നിന്നും സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ഐക്യത്തിന്റെയും വാക്കുകളാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. എല്ലാവരെയും ചേര്‍ത്തു നിറുത്തേണ്ട മാര്‍ തട്ടിലില്‍ നിന്നുണ്ടാകുന്ന ഇത്തരം പ്രസ്താവനകള്‍ തെറ്റിദ്ധാരണ…

Read More

മോസ്‌കോ: റഷ്യന്‍ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 65 പേര്‍ മരിച്ചു . റഷ്യയുടെ ഐ എല്‍ 76 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും റഷ്യന്‍ തടവുകാരായ യുക്രൈന്‍ സൈനികരാണ്. റഷ്യ – യുക്രൈന്‍ അതിര്‍ത്തി പ്രദേശമായ ബെല്‍ഗ്രോഡ് മേഖലയിലേക്കുള്ള യാത്രക്കിടെയാണ് ദുരന്തമുണ്ടായത് വിമാന ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 65 പേരും കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വിമാനം അപകടത്തില്‍പ്പെട്ടാനിടയായ സാഹചര്യം വ്യക്തമല്ല.യുദ്ധത്തിനിടെ റഷ്യ പിടികൂടിയ 56 ഉക്രൈയിന്‍ സൈനികരും ആറ് വിമാന ജീവനക്കാരും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം അപകടത്തില്‍പ്പെടാനിടയാക്കിയ സാഹചര്യം വ്യക്തമല്ല.സൈന്യത്തിന്റെ പ്രത്യേക സംഘം അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

Read More

 മലപ്പുറം: തിരൂർ ജില്ല ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. തൃശൂര്‍ ചാലക്കുടി സ്വദേശിനി ടി.ജെ. മിനിയാണ് ഇന്ന് രാവിലെയോടെ മരിച്ചത്. കോട്ടയ്ക്ക‌ലിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം നിലവില്‍ ഒപി ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയിലെ ഓങ്കോളജി വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള പരിശോധനയ്ക്ക് എത്തിയ സംഘത്തിലെ അംഗമായിരുന്നു മിനി. ജില്ല ഓങ്കോളജി വിഭാഗത്തിന്‍റെ ഗ്രൗണ്ട് ഫ്‌ളോറിൽ നിന്നും ഭൂഗർഭ അറയിലേക്കാണ് മിനി വീണത്. വീഴ്‌ചയില്‍ ഗുരുതരമായി പരിക്കേറ്റ മിനിയെ ആദ്യം തിരൂർ ജില്ല ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Read More

അസം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹിമന്ത ബിശ്വ ശർമ്മ എന്നിവരെപ്പോലെ ചിലർ തനിക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബുധനാഴ്‌ച ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ആരോപിച്ചത്. ‘അസം മുഖ്യമന്ത്രിയുടെ ഹൃദയത്തിൽ തന്നോട് ഒരുപാട് വെറുപ്പുണ്ട്. ഞങ്ങളുടെ പോരാട്ടം അവർക്കെതിരെയല്ല, മറിച്ച് അവരുടെ ഹൃദയത്തിൽ ഒളിഞ്ഞിരിക്കുന്ന വിദ്വേഷത്തിനെതിരെയാണ്’ – രാഹുല്‍ പറഞ്ഞു. ക്രമസമാധാനം തകർത്തെന്നാരോപിച്ച് അസമിൽ തനിക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

Read More