- മാലിന്യമുക്ത കേരളം പദ്ധതി; മാലിന്യം വിറ്റ് ഹരിത കർമ്മസേന നേടിയത് 23 കോടി രൂപ
- കനത്ത മഴ; തമിഴ്നാട്ടിലെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- വെടിനിർത്തലിനൊരുങ്ങി ഇസ്രയേൽ;യുദ്ധഭീതി ഒഴിയുന്നു
- യുവേഫ ചാമ്പ്യൻസ് ലീഗീൽ അത്ലറ്റിക്കോ മാഡ്രിഡിന് ഉജ്വലവിജയം
- മുനമ്പം ജനതയ്ക്കു വേണ്ടി നിരാഹാരം ഇരിക്കുന്നത് ഇന്ത്യൻ പൗരൻ എന്ന നിലയിൽ തന്റെ കടമ-ബസേലിയോസ് മാർത്തോമ യാക്കോബ് പ്രഥമൻ കത്തോലിക്ക ബാവ
- ഫാ. ജൂഡി മൈക്കിള്‍ ഒസിഡിക്ക്ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ്
- ഇന്ത്യൻ ഭരണഘടനാ ദിനം; ഇന്ത്യൻ ഭരണഘടനയ്ക്ക് 75 വയസ്
- നിയന്ത്രണം വിട്ട തടിലോറി പാഞ്ഞു കയറി; വഴിയരികില്‍ ഉറങ്ങികിടന്ന അഞ്ച് പേര് മരിച്ചു
Author: admin
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ബിഹാറിലെ പര്യടനം ഇന്ന് പൂർത്തിയാകും. അരാരിയിൽ നിന്ന് പര്യടനം ആരംഭിക്കും. പൂർണിയയിൽ രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവർ മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള റാലി കൂടിയാണ് പൂർണിയയിൽ നടക്കുന്നത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമർശിക്കാതെയായിരുന്നു രാഹുൽ ഗാന്ധിയുടെ ഇന്നലത്തെ പ്രസംഗം. ഇന്ത്യ സഖ്യം വിട്ട് എൻഡിഎയ്ക്ക് ഒപ്പം പോയ നിതീഷിനെതിരെ രാഹുൽ ഇന്ന് വിമർശനം ഉയർത്തുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.
തിരുവനന്തപുരം: നയപ്രഖ്യാനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ ഗവര്‍ണറെ വിമര്‍ശിച്ച് ഭരണപക്ഷം. നയപ്രഖ്യാനത്തില്‍ ഗവര്‍ണര്‍ ഭരണഘടനാ ബാധ്യത മാത്രമാണ് നിറവേറ്റിയതെന്ന് പ്രമേയം അവതരിപ്പിച്ച സിപിഐ എംഎല്‍എ ഇ.ചന്ദ്രശേഖരന് പറഞ്ഞു. കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ചെയ്‌തത് നില ഇല്ലാത്ത നടപടിയാണ്. ഗവര്‍ണര്‍ പദവി തന്നെ വേണ്ടെന്നും ഭരണഘടനാ ഭേദഗതി ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: കേരളീയം ധൂര്‍ത്ത് ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ നിക്ഷേപം ആയിരുന്നു അത്. കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുന്ന പരിപാടിയാണ് കേരളീയം. ഇനിയുള്ള വര്‍ഷവും കേരളീയം നടപ്പാക്കും. ടൂറിസത്തിന് വലിയ മുതല്‍ക്കൂട്ടാവും. കഴിഞ്ഞ തവണ ബഹിഷ്‌കരിച്ചവര്‍ ഇനി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് മികച്ച പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മള്‍ പുരോഗതിയുടെ പാതയിലാണ്. നമ്മുടെ നാട് മാറുകയാണ്. നാട് തകരണമെന്ന് വിചാരിച്ച് ചിലര്‍ നടക്കുന്നു. കുട്ടികള്‍ക്കറിയാം എവിടെയാണ് പഠിക്കേണ്ടതെന്ന്. ലോകം കുട്ടികളുടെ കൈവെള്ളയിലാണ്. കുറച്ചുപേര്‍ വിദേശത്ത് പഠിക്കുന്നതുകൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം തകരില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും കുട്ടികള്‍ കേരളത്തില്‍ പഠിക്കാന്‍ എത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം: നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിപക്ഷ എംഎല്‍എമാര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. അടിയന്തരപ്രമേയം തള്ളിയതിന് പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ ചേമ്പറിന് മുന്നിലാണ് പ്രതിഷേധിച്ചത്. എന്നാല്‍ ഇത് ഗൗനിക്കാതെ സ്പീക്കർ സഭാനടപടികള്‍ തുടര്‍ന്നതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു. നിയമസഭാ മന്ദിരത്തിന് പുറത്തും പ്ലക്കാർഡുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. സര്‍ക്കാരിന്റെ മുന്‍ഗണന എന്താണെന്നാണ് തങ്ങളുടെ ചോദ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങികിടക്കുന്നു. സ്കൂളില്‍ കുട്ടികളുടെ ഉച്ചക്കഞ്ഞിക്ക് പോലും പണമില്ല. ഇതിനെല്ലാം ഇടയിലാണ് നവകേരള സദസും കേരളീയവും നടത്തി സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നതെന്ന് സതീശന് വിമര്‍ശിച്ചു.അതേസമയം പെന്‍ഷന്‍ വിതരണത്തിന്റെ താളംതെറ്റാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന് പറഞ്ഞുകൊണ്ട് മന്ത്രി ബാലഗോപാല്‍ രാഷ്ട്രീയ ആരോപണങ്ങളിലേക്ക് വന്നു. കേന്ദ്രത്തിന് എതിരെ പ്രതിപക്ഷം ഒന്നും പറയുന്നില്ല എന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ധനമന്ത്രിയുടെ മറുപടിയോടെയാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് ഇന്ന് നിയമസഭയില്‍ തുടക്കമാകും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാര്‍ സഭയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തും. നയപ്രഖ്യാപനം മുഴുവന്‍ വായിക്കാതെ സര്‍ക്കാറിനെ ഗവര്‍ണര്‍ ഞെട്ടിച്ചിരുന്നു. രണ്ടു മണിക്കൂറോളം നീണ്ടുനില്‍ക്കേണ്ട നയപ്രഖ്യാപന പ്രഖ്യാപന പ്രസംഗം ഒരു മിനുട്ടും 17 സെക്കന്‍ഡിലും ഒതുക്കിയായിരുന്നു ഗവര്‍ണറുടെ നടപടി. ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് നടക്കുന്നതിനിടെയായിരുന്നു ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കിയത്. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കായി നിയമസഭ ഇന്നു മുതല്‍ 3 ദിവസമാണ് സമ്മേളിക്കുക. ഇന്നു മുതല്‍ ബുധന്‍ വരെയാണു നന്ദി പ്രമേയത്തിന്മേലുള്ള ചര്‍ച്ച. ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ ഭരണ-പ്രതിപക്ഷം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.നന്ദിപ്രമേയ ചര്‍ച്ചയ്ക്കു ശേഷമുള്ള 2 ദിവസങ്ങള്‍ നിയമ നിര്‍മാണത്തിനായാണ് നീക്കിവച്ചിട്ടുള്ളത്. ഫെബ്രുവരി അഞ്ചിന് ആണ് സംസ്ഥാന ബജറ്റ്.
ആലപ്പുഴ: നവകേരളസദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനെയും പേഴ്സണൽ സ്റ്റാഫിനെയും ഇന്ന് ചോദ്യം ചെയ്യും. ഗൺമാൻ അനിൽകുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനോടും സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അനിൽകുമാറും എസ്.സന്ദീപും ചേർന്നാണ് മർദിച്ചത്. ഇവർക്ക് പുറമേ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. കോടതി ഉത്തരവിട്ട ശേഷമാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. അതെ സമയം ,മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ ഇന്നും ചോദ്യം ചെയ്യലിനു ഹാജരായേക്കില്ല എന്നറിയുന്നു . നിയമസഭാ സമ്മേളനത്തിനായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സുരക്ഷാ ചുമതലയിൽ അനിൽകുമാറും ഉണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗം എസ്. സന്ദീപിനും ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയിരുന്നു. സന്ദീപ് ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇടുക്കി: കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടനെതിരെ റവന്യുവകുപ്പ് കേസെടുത്തു. ചിന്നക്കനാലിലെ ഭൂമികൈയേറ്റത്തിന്റെ പേരിൽ ഭൂ സംരക്ഷണ നിയമപ്രകാരമാണ് കേസ്. ഹിയറിംഗിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മാത്യുവിന് നോട്ടീസ് നല്‍കിയിട്ടുണ്ട് . ചിന്നക്കനാലില്‍ മാത്യു വാങ്ങിയ സ്ഥലത്തോട് ചേര്‍ന്ന് 50 സെന്റ് പുറംപോക്ക് ഭൂമി കൈയേറിയതായി വിജിലന്‍സും റവന്യു വകുപ്പും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ അധികമുള്ള ഭൂമി സംബന്ധിച്ച് എന്ത് തീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കാന്‍ ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്കി. ഭൂസംരക്ഷണ നിയമപ്രകാരം കേസെടുത്ത് തുടര്‍നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അധികഭൂമി സംബന്ധിച്ച മാത്യുവിന്റെ വിശദീകരണം കേള്‍ക്കാനാണ് ഹിയറിംഗിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് റവന്യു വകുപ്പ് കടക്കും.
ന്യൂഡൽഹി: ഹോങ്കോങ്ങിൽ നിന്ന് ഇന്ത്യയിലേക്ക് പാഴ്‌സൽ വഴി കടത്തിയ കോടിക്കണക്കിന് രൂപ വിലവരുന്ന സ്വർണവും വെള്ളിയും പിടിച്ചെടുത്തു. 16.67 കിലോ സ്വർണവും 39.73 കിലോ വെള്ളിയുമാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ പിടികൂടിയത്. ഇലക്ട്രിക് മീറ്ററുകളുടെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണവും വെള്ളിയും. ഇവയ്ക്ക് ഏകദേശം 10.66 കോടി രൂപ വിപണി മൂല്യമുള്ളതായി ഡിആർഐ പത്രക്കുറിപ്പിൽ പറഞ്ഞു. ഇന്നലെയാണ് മീറ്ററുകൾ അടങ്ങിയ പാഴ്‌സൽ ഹോങ്കോങ്ങിൽ നിന്ന് ന്യൂഡൽഹിയിലെ ഫോറിൻ പോസ്‌റ്റ് ഓഫീസിൽ എത്തിയത്. എട്ട് പെട്ടികളിലായി 56 ഇലക്ട്രിക് മീറ്ററുകളാണ് ഇറക്കുമതി ചെയ്‌തത്. പരിശോധിച്ചപ്പോൾ ഇലക്ട്രിക് മീറ്ററുകൾ പ്രവർത്തനക്ഷമമാണെന്ന് കണ്ടെത്തി, യഥാർത്ഥ സർക്യൂട്ട് ബോർഡുകൾ തന്നെയാണ് ഇതിനുള്ളിൽ ഉണ്ടായിരുന്നത്. പ്രാഥമിക പരിശോധനയിൽ ഇവയ്ക്ക് അസാധാരണമായ ഭാരം അനുഭവപ്പെട്ടതാണ് സംശയം ജനിപ്പിച്ചത്
പാട്ന:ബി ജെ പി – ജെ ഡി യു സഖ്യസര്‍ക്കാര്‍ ബിഹാറില്‍ അധികാരമേറ്റു. മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു.ബി ജെ പി യില്‍ നിന്ന് സമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും ഉപമുഖ്യമന്ത്രിയാകും. സഖ്യത്തില്‍ ഒരു സ്വതന്ത്രന്‍1 ഉൾപ്പടെ 28 ആളുകളുടെ പിന്തുണയുണ്ട്.കേവലഭൂരിപക്ഷത്തിന് 122 സീറ്റ് മതി . പട്‌നയിലെ സത്യപ്രതിജ്ഞ ചടങ്ങിന് ജെ ഡി നഡ്ഡയും ചിരാഗ് പസ്വാനും എത്തി. നിതീഷ് കുമാര്‍ ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. മഹാസഖ്യത്തിലെ സ്ഥിതി മോശമാണെന്നും ഇന്ത്യസഖ്യത്തിനായി സാധിക്കുന്നത് ചെയ്‌തെന്നും നിതീഷ് പറഞ്ഞു.എന്നാൽ മുന്നണിയില്‍ ഒന്നും സംഭവിച്ചില്ലെന്നും കുറ്റപ്പെടുത്തി.എന്നാല്‍ പോകുന്നവര്‍ പോകട്ടെ ഒറ്റക്കെട്ടായി പോരാടുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു.ജെ ഡി യു പോകുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. ഇന്ത്യ സഖ്യം തകരാതിരിക്കാനാണ് നിശബ്ദത പാലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൊൽക്കത്ത: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും പര്യടനം പുനരാരംഭിക്കും. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ നിന്നാണ് യാത്ര പര്യടനം ആരംഭിക്കുന്നത്. കാൽനടയായും ബസിലുമായാണ് ഇന്നത്തെ യാത്ര. തൃണമൂൽ കോൺഗ്രസ് യാത്രയുടെ ഭാഗമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതേസമയം, യാത്രയിൽ പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മമത ബാനർജിയുമായി ഫോണിൽ സംസാരിച്ചിരുന്നു. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ യാത്ര നാളെ ബിഹാറിൽ പ്രവേശിക്കും. നാളെയും മറ്റന്നാളും ബിഹാറിൽ പര്യടനം നടത്തുന്ന യാത്ര 31 വീണ്ടും പശ്ചിമ ബംഗാളിൽ തിരിച്ച് എത്തും.
Subscribe to Updates
Get the latest creative news from FooBar about art, design and business.