- 12 ചാരിറ്റി ഹോമുകളിലേക്ക് സ്നേഹസമ്മാനവുമായി ‘12 കുട്ടകൾ’
- ജൂബിലി കപ്പില്‍ വരാപ്പുഴ അതിരൂപതയ്ക്ക് കിരീടം
- വത്തിക്കാനിലെ ബ്രിട്ടീഷ് സ്ഥാനപതിയായി ടാമി സന്ധു
- ആർച്ച്ബിഷപ് ബെർണർദീൻ ബച്ചിനെല്ലിയുടെ 158-ആം ചരമ വാർഷികാചരണവും ലത്തീൻ ഭാഷയിൽ ദിവ്യബലിയർപ്പണവും
- റവ. ഡോ. ആന്റണി ലാസര്‍ കെസിബിസി സോഷ്യല്‍ ഹാര്‍മണി & വിജിലന്‍സ് കമ്മീഷന് സെക്രട്ടറി
- ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസി
- ശതോത്തര സുവർണ്ണ ജൂബിലി നിറവിൽ വരാപ്പുഴ അതിരൂപത
- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
Author: admin
വിശുദ്ധ ഷർബെലിന്റെ കബറിടത്തിലേക്ക് ഒരു തീർത്ഥാടകനായി വരാൻ തന്നെ അനുവദിച്ചതിന് പാപ്പാ ദൈവത്തിന് നന്ദി പറഞ്ഞു. അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വിശുദ്ധ പോൾ ആറാമൻ പാപ്പായുൾപ്പെടെ തന്റെ മുൻഗാമികളെല്ലാവരും ഇവിടെ വന്നു പ്രാർത്ഥിക്കുവാൻ ഏറെ ആഗ്രഹിച്ചിട്ടുണ്ടാകുമെന്നാണ് താൻ കരുതുന്നതെന്നും പാപ്പാ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിവസങ്ങൾ അഞ്ചാക്കി കുറക്കാൻ നീക്കം. ഇതിനായി സർവീസ് സംഘടനകളുയുമായി വെള്ളിയാഴ്ച ചീഫ് സെക്രട്ടറി ചർച്ച നടത്തും. പ്രവൃത്തിദിനം ആറിൽ നിന്ന് അഞ്ചാക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും നേരത്തെ ശിപാർശ ചെയ്തിരുന്നു. പ്രവൃത്തിദിനം അഞ്ചാക്കി ഓഫീസ് സമയം വർധിപ്പിക്കാനാണ് നീക്കം. ഒരു മണിക്കൂർ ജോലി സമയം വർധിപ്പിക്കുവാനാണ് നിർദ്ദേശം .ഇത് സർവീസ് സംഘടനകൾ എതിർക്കുന്നില്ല. എന്നാൽ അവധി കുറയ്ക്കണമെന്ന നിർദേശത്തെ സംഘടനകൾ എതിർക്കുന്നുണ്ട് . നേരത്തെയും സർക്കാർ ഈ നിർദേശം മുന്നോട്ടുവച്ചപ്പോൾ സർവീസ് സംഘടനകൾ പ്രതിഷേധിച്ചിരുന്നു.
തിരുവനന്തപുരം: കടുവകളുടെ എണ്ണം എടുക്കാൻ ബോണക്കാട് ഉൾവനത്തിൽ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ ഉൾപ്പടെ മൂന്ന് വനംവകുപ്പ് ജീവനക്കാരെ പേരെ കുറിച്ച് ആശങ്ക . ഇതുവരെ ഇവരെ കണ്ടെത്താനായില്ല . പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഓ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് ഇവർ ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്. എന്നാൽ, കാടുകയറിയ ശേഷം വൈകുന്നേരത്തോടെ ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ആർആർടി അംഗങ്ങൾ ഇവർക്കായി അന്വേഷണം തുടങ്ങി .ഡിഎഫ്ഓ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് എത്തും.ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. അതേസമയം, ഉദ്യോഗസ്ഥർ കാണാതായെന്ന് പറയാറായിട്ടില്ലെന്നും ഇവരുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടു എന്നേയുള്ളുവെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
ദുബായ്: കിഫ്ബിയിലൂടെ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചെന്ന് മുഖ്യമന്ത്രി . കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നോട്ടിസ് അയച്ച പശ്ചാത്തലത്തിൽ, ദുബായിൽ നടന്ന കേരളോത്സവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കിഫ്ബി വികസന സ്രോതസ്സാണെന്നും കഴിഞ്ഞ പത്ത് വർഷം കൊണ്ട് കിഫ്ബി മുഖേന 96,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താനായെന്നും അദ്ദേഹം പറഞ്ഞു.നാടിൻ്റെ പശ്ചാത്തല സൗകര്യ വികസനത്തിന് സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനാണ് കിഫ്ബി രൂപവത്കരിച്ചത്. ദേശീയപാത വികസനത്തിന് മാത്രം 5,600 കോടി രൂപ നൽകിയത് കിഫ്ബിയാണ് – അദ്ദേഹം വ്യക്തമാക്കി. വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചുവെന്ന് ആരോപിച്ച് എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രി തോമസ് ഐസക്കിനും നോട്ടിസ് അയച്ചിരുന്നു. എന്നാൽ ഇതൊന്നും പരാമർശിക്കാതെയാണ് കിഫ്ബി വഴിയുള്ള നേട്ടങ്ങൾ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞത്.
കൊച്ചി :സിൽവസ്റ്റർ കൊച്ചിൻ്റെ നേതൃത്വത്തിൽ, കെ.സി.വൈ.എം, എച്ച്. ആർ.ഡി, കോസ്പാക് എന്നിവർ സംയുക്തമായി നടത്തുന്ന സിൽവസ്റ്റർ ആഘോഷങ്ങൾക്ക് തുടക്കമായി. ഡെലിഗേറ്റ് ഓഫ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ റവ.ഫാ. ഷൈജു പര്യാത്തുശ്ശേരി അഡ്വൻ്റ് മെഴുകുതിരി തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കൊച്ചിയുടെ പൈതൃകം സംരക്ഷിക്കുന്നതിന് യുവനങ്ങൾ ഒന്നിച്ച് വരേണ്ടത് ആവശ്യമാണെന്ന കാര്യം ഓർമ്മപ്പെടുത്തി. കൊച്ചി രൂപത ചാൻസിലർ ഫാ. ജോണി സേവ്യർ പുതുക്കാട്ട് സിൽവസ്റ്ററിന്റെ ചരിത്ര പ്രാധാന്യത്തെ പറ്റി സംസാരിച്ചു. സിൽവസ്റ്റർ കൊച്ചിൻ ജനറൽ കൺവീനർ ഡാനിയ ആന്റണി അധ്യക്ഷ പ്രസംഗം നടത്തി. സിൽവസ്റ്റർ കൊച്ചിൻ കോർ കമ്മിറ്റി അംഗം ഫാ. മെൽറ്റസ് ചാക്കോ കൊല്ലശ്ശേരി സിൽവസ്റ്റർ പരിപാടികളുടെ വിശദവിവരങ്ങൾ പങ്കുവെച്ചു. ഫാ. ജോഷി ഏലശ്ശേരി, ജോസി പി. ജെ, കാസി പൂപ്പന, അന്ന സിൽഫ, എബിൻ തോമസ്, ജീവ റെജി എന്നിവർ സംസാരിച്ചു. സിൽവസ്റ്റർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കാർണിവൽ കമ്മിറ്റിയോട് ചേർന്ന് നടത്തുന്ന കരോൾ കോമ്പറ്റീഷന്റെ പോസ്റ്റർ ലോഞ്ച് നടത്തുകയുണ്ടായി. O Natal, Bom…
കണ്ണൂർ രൂപതയിൽ വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശനം കണ്ണൂർ: നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകൾ ഒരുമിപ്പിച്ചുള്ള ‘അനുഗ്രഹ വഴിയേ’ പ്രദർശനം കണ്ണൂർ രൂപതയിലെ വിശ്വാസികൾക്ക് ആത്മീയ അനുഭവമായി. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ പരിയാരം ക്രിസ്തു രാജ സന്നിധാനം ദേവാലയത്തിലാണ് അമൂല്യമായ തിരുശേഷിപ്പുകൾ വണക്കത്തിനായി ഒരുക്കിയത്. കണ്ണൂർ രൂപതാ മെത്രാൻ റൈറ്റ്. റവ .ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു.കണ്ണൂർ രൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ഡെന്നിസ് കുറുപ്പശ്ശേരി തിരുശേഷിപ്പ് പ്രദർശനത്തിന് തുടക്കം കുറിച്ചുകൊണ്ട് ദിവ്യബലി അർപ്പിച്ചു. വിശുദ്ധ കുരിശിന്റെയും പുത്തൻ തലമുറയിലെ വിശുദ്ധനായ കാർലോ അക്വിറ്റീസിൻ്റയും 12 അപ്പസ്തോലന്മാരുടെ ഉൾപ്പെടെ നൂറിലധികം തിരുശേഷിപ്പുകൾ ദർശിക്കാനും വണങ്ങാനുമായി രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികൾ ക്രിസ്തുരാജ സന്നിധാനം പള്ളിയിലേക്ക് എത്തിച്ചേർന്നു. പ്രസ്ഥാനത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ പ്രദർശനം വിശ്വാസ തീക്ഷ്ണത വർദ്ധിപ്പിക്കാനും വിശുദ്ധ ജീവിതങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അവസരം നൽകി.കെസിവൈഎം ലാറ്റിൻ സംസ്ഥാന പ്രസിഡൻറ് പോൾ ജോസ്, ജനറൽ…
സുവിശേഷവൽക്കരണത്തിനായുള്ള നവീകൃതവും സൃഷ്ടിപരവുമായ സമീപനങ്ങൾക്കായുള്ള ശക്തമായ ആഹ്വാനത്തോടെയാണ് ചോസൺ ഏഷ്യ കാത്തലിക് ഉച്ചകോടി ആരംഭിച്ചത്.
കെസിബിസിയുടെ ബൈബിൾ പാരായണ മാസാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപതയിലെ കാറളം ഹോളി ട്രിനിറ്റി ദേവാലയത്തിൽ കെസിബിസി വൈസ് ചെയർമാനും ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടൻ നിർവഹിച്ചു.
മൂന്നു ദിവസത്തെ തുർക്കി സന്ദർശനത്തിനുശേഷം ലെബനോനിലെത്തിയ ലെയോ പാപ്പയ്ക്ക് ഊഷ്മള സ്വീകരണം നൽകി ലബനോൻ ജനത.
ലോകപ്രശസ്ത ഇറ്റാലിയൻ സംഗീതജ്ഞനും പ്രമുഖ ഓർക്കസ്ട്രേഷനിലും പ്രശസ്തി നേടിയ റിക്കാർഡോ മുട്ടിക്ക് 2025ലെ റാറ്റ്സിംഗർ പുരസ്കാരം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
