Author: admin

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.എക്സിലൂടെയാണ് മോദിയുടെ പിന്തുണ . ഗസ്സ സംഘർഷത്തിന് അവസാനമുണ്ടാക്കാനുള്ള പദ്ധതി സുസ്ഥിര സമാധാനം ഉറപ്പുവരുത്തുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്രായേൽ, ഫലസ്തീൻ ജനങ്ങളുടെ സമാധാനവും സുരക്ഷയും പദ്ധതി ഉറപ്പുവരുത്തും. പശ്ചിമേഷ്യയിൽ മുഴുവൻ ഇതുമൂലം സമാധാനമുണ്ടാാകും. എല്ലാ കക്ഷികളും ട്രംപിന് പിന്നിൽ അണിനിരന്ന് സമാധാനം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി കൂട്ടിച്ചേർത്തു. അതേസമയം ഗസ്സയിൽ ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചക്കിടെയാണ് ട്രംപ് നെതന്യാഹുവിന് മുന്നിൽ പുതിയ പദ്ധതി വച്ചത്.

Read More

കൊച്ചി: സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകൾക്ക് ലത്തീൻ സമുദായം സുസജ്ജമാണെന്ന് കെ.എൽ.സി.എ. സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ് പ്രസ്താവിച്ചു. ഭരണഘടനാപരമായി സമുദായ അംഗങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ സംബന്ധിച്ച് നിരവധി നഷ്ടങ്ങൾ സമുദായം നേരിടുന്നുണ്ട്. ക്രൈസ്തവരുടെ അവസ്ഥ പഠിക്കാൻ ഉപയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടാനും ശുപാർശകൾ നടപ്പിലാക്കാനും സംസ്ഥാന സർക്കാർ തയ്യാറാകണം. പനങ്ങാടു വച്ചു നടന്ന കെ.എൽ.സി.എ. മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസരാരിക്കുകയിരുന്നു അദ്ദേഹം.വിവിധ യൂണിറ്റുകളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത സമ്മേളത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുകയും ആൽബർട്ട് കേളന്തറ അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. യോഗത്തിൽ ഫാദർ വില്യം നെല്ലിക്കൽ, ഐ.എം. ആൻ്റണി, റോയ് പാളയത്തിൽ, റോയ് ഡിക്കുഞ്ഞ, വിൻസ് പെരിഞ്ചേരി, അഡ്വ. കെ.എസ്. ജിജോ, ഡോ. സൈമൺ കൂമ്പേൽ, ഷാജി കാട്ടിത്തറ, പോൾ ഇറ്റിപ്പറ്റ, ലീലാമ്മ ആൽബർട്ട് എന്നിവർ സംസാരിച്ചു.

Read More

വത്തിക്കാൻ : 2026 മെയ് 17 ന് പെന്തക്കോസ്തിന് മുമ്പുള്ള ഞായറാഴ്ച ആഘോഷിക്കുന്ന 60-ാമത് ലോക സാമൂഹിക ആശയവിനിമയ ദിനത്തിന്റെ പ്രമേയം “മനുഷ്യ ശബ്ദങ്ങളും മുഖങ്ങളും സംരക്ഷിക്കൽ” ആയിരിക്കുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചു. മനുഷ്യ ഇടപെടലുകളിൽ സാങ്കേതികവിദ്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെയും ആശയവിനിമയത്തിലെ മനുഷ്യ ഘടകത്തെ സംരക്ഷിക്കുന്നതിനുള്ള സഭയുടെ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതിനാണ് ലിയോ പതിനാലാമൻ മാർപ്പാപ്പ ഈ പ്രമേയം തിരഞ്ഞെടുത്തത്. ലോക ദിനത്തിന്റെ മേൽനോട്ടത്തിന് ചുമതലയുള്ള ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ, ഇന്നത്തെ ആശയവിനിമയ ആവാസവ്യവസ്ഥകൾ കൂടുതൽ കൂടുതൽ സാങ്കേതികവിദ്യയാൽ രൂപപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി . വാർത്താ ഫീഡുകൾ ക്യൂറേറ്റ് ചെയ്യുന്ന അൽഗോരിതങ്ങൾ മുതൽ മുഴുവൻ ടെക്സ്റ്റുകളും സംഭാഷണങ്ങളും സൃഷ്ടിക്കുന്ന എ ഐ വരെ. ഈ പുരോഗതികൾ അഭൂതപൂർവമായ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അംഗീകരിക്കുമ്പോൾ തന്നെ, സഹാനുഭൂതി, ധാർമ്മികത, ധാർമ്മിക ഉത്തരവാദിത്തം എന്നിവയ്ക്കുള്ള മനുഷ്യന്റെ കഴിവുകൾക്ക് പകരം വയ്ക്കാൻ സാങ്കേതികവിദ്യയ്ക്ക് കഴിയില്ലെന്ന് ഡിക്കാസ്റ്ററി ഊന്നിപ്പറഞ്ഞു. “പൊതു ആശയവിനിമയത്തിന് ഡാറ്റ പാറ്റേണുകൾ മാത്രമല്ല, മനുഷ്യന്റെ വിധിന്യായവും ആവശ്യമാണ്”. യന്ത്രങ്ങൾ…

Read More

ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലഡാക്കിലെ പ്രശ്‌നപരിഹാരത്തിനായി നടത്തിയ ചർച്ച വഴിമുട്ടി. മേഖലയിൽ സമാധാനം തിരിച്ചുവരാതെ ചർച്ചയ്ക്കില്ലെന്നാണ് അപക്‌സ് ബോഡിയുടെ നിലപാട്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകിയിട്ടുണ്ട് . പ്രതിഷേധക്കാർ ദേശവിരുദ്ധരാണെന്ന പരാമർശം പിൻവലിക്കണമെന്നാണ് അപക്‌സ് ബോഡിയുടെ പ്രധാന ആവശ്യം. ചർച്ച ഒക്ടോബർ ആറിലേക്ക് മാറ്റി. കാർഗിൽ ഡെമോക്രാറ്റിക് അലയൻസിന്റെയും ലേ അപക്‌സ് ബോഡിയുടെയും പ്രതിനിധികളെയാണ് കേന്ദ്രസർക്കാർ ചർച്ചയ്ക്ക് വിളിച്ചിരുന്നത്. പിന്നാക്ക സംവരണ പരിധി ഉയർത്തൽ, സർക്കാർ ജോലികളിൽ തസ്തിക വർധിപ്പിക്കൽ തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി ലഡാക്ക് ജനതയെ കൂടെ നിർത്താനാണ് ഇപ്പോൾ കേന്ദ്രസർക്കാരിന്റെ നീക്കം. സെപ്റ്റംബർ ഇരുപത്തിനാലിനാണ് ലഡാക്കിന് സ്വതന്ത്ര പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടന്ന സമാധാനപരമായ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെടുകയും അമ്പതിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു . സംഘർഷവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് ഉൾപ്പെടെ അമ്പതിലേറേ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സോനം വാങ്ചുക്കിന്റെ എൻജിഒ…

Read More

കരൂര്‍: കരൂരിൽ 41 പേരുടെ മരണത്തിനിടയായ ദുരന്തത്തെ തുടർന്ന് ഒളിവില്‍ പോയ ടിവികെ നേതാവ് മതിയഴകന്‍ അറസ്റ്റില്‍. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയാണ് മതിയഴകന്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. കരൂര്‍ ദുരന്തത്തിലെ ആദ്യ അറസ്റ്റാണ് ഇത്. മനപൂര്‍വ്വമല്ലാത്ത നരഹസ്യയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് മതിയഴകനെതിരെ കേസെടുത്തത്. സംഭവത്തിൽ പൊലീസ് തയ്യാറാക്കിയ എഫ്ഐആഫിൽ നടൻ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂര്‍വം വൈകിച്ചെന്ന് എഫ്ഐആറിൽ ഉണ്ട് . നിബന്ധനകള്‍ പാലിക്കാതെ സ്വീകരണ പരിപാടികള്‍ നടത്തിയെന്നും എഫ്ഐആറിലുണ്ട്. ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട് .

Read More

കൊടുങ്ങല്ലൂർ :വേൾഡ് ടൂറിസം ഡേ ആചരണത്തിന്റെ ഭാഗമായി അഴീക്കോട് മുനക്കൽ ബീച്ച്ശുചീകരണ പ്രവർത്തനങ്ങളുമായി കിഡ്സ് കോട്ടപ്പുറം കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇൻറഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ് കോട്ടപ്പുറം) യുടെ നേതൃത്വത്തിൽ തൃശ്ശൂർ സെൻറ് തോമസ് കോളേജിലെയും ക്രൈസ്റ്റ് ഇരിങ്ങാലക്കുട കോളേജിലെയും ഇന്റേൺഷിപ്പ് വിദ്യാർത്ഥികളും, കിഡ്സിന്റെ കീഴിലുള്ള സ്വയം സഹായ സംഘാംഗങ്ങളും ചേർന്ന് അഴിക്കോട് മുന്നക്കൽ ബീച്ച് ശുചീകരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം കിഡ്സ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി നിർവഹിച്ചു. അസിസ്റ്റന്റ് ഡയറക്ടറായ ഫാ. വിനു പീറ്റർ, വാർഡ് മെമ്പർ ലൈലാ സേവ്യാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Read More

കൊച്ചി: എറണാകുളം ലൂർദാശുപത്രി ലോകഹൃദയ ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം കൊച്ചി മേയർ അഡ്വ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ ഡോ. ജോർജ് തയ്യിൽ രചിച്ച ഹാർട്ട് അറ്റാക്ക് : ഭയപ്പെടാതെ ജീവിക്കാം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും ചലച്ചിത്രതാരം രമേഷ് പിഷാരടിക്ക് നൽകിക്കൊണ്ട് അദ്ദേഹം നിർവഹിച്ചു. ഹാർട്ട് അറ്റാക്കിനെ കുറിച്ച് വളരെ ലളിതമായി സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിലാണ് ഡോക്ടർ ഈ പുസ്തകം എഴുതിയിരിക്കുന്നതെന്നും എല്ലാവരും വായിച്ചു മനസ്സിലാക്കേണ്ട ഒന്നാണ് ഈ പുസ്തകം എന്നും സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ ജീവിക്കാൻ നാം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രമുഖ ചലച്ചിത്ര താരം രമേഷ് പിഷാരടി ലൂർദാശുപത്രിയുടെ ന്യൂസ് ബുള്ളറ്റിൻ ആയ പൾസ് മാഗസിൻ കാർഡിയോളജി സ്പെഷ്യൽ എഡിഷൻ പ്രകാശനം ചെയ്തു. .സമ്മർദ്ദങ്ങൾ മാറ്റിവെച്ച് ജീവിതത്തിലെ ചെറിയ നിമിഷങ്ങളും തമാശകളും ആസ്വദിക്കാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ഡിസി ബുക്സ് എഡിറ്റർ…

Read More

കോഴിക്കോട് :കെസിവൈഎം കോഴിക്കോട് അതിരൂപതയുടെ നേതൃത്വത്തിൽ സെവൻസ് ഫുട്ബോൾ പെരുവയലിന്റെ മണ്ണിൽ സംഘടിപ്പിച്ചു. KLCA കോഴിക്കോട് അതിരൂപത പ്രസിഡന്റ്‌ ബിനു എഡ്വേർഡ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ KCYM അതിരൂപത ജനറൽ സെക്രട്ടറി യമുന മാത്യു സ്വാഗതം ആശംസിച്ചു. KCYM കോഴിക്കോട് അതിരൂപത ഡയറക്ടർ ഫാ. സനൽ ലോറൻസ് ആമുഖ പ്രഭാഷണം നടത്തി. KCYM കോഴിക്കോട് അതിരൂപത പ്രസിഡന്റ്‌ അമൽ ജെ അഗസ്റ്റിൻ അധ്യക്ഷ സ്ഥാനം നിർവഹിച്ചു. KCYM ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷെറിൻ കെ.ആർ ആശംസ അറിയിച്ചു.ജോയിന്റ് സെക്രട്ടറി അനീറ്റ സെബാസ്റ്റ്യൻ ചടങ്ങിന് നന്ദി പറഞ്ഞു.വയനാട് ലൂർദ് മാതാ പള്ളിക്കുന്ന് ഒന്നാം സ്ഥാനവും, സെൻ്റ് ജോസഫ് ചർച്ച് മേപ്പാടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Read More