Author: admin

കണ്ണൂർ : ‘യുവത്വത്തിൻ്റെ കണ്ണുകളിലൂടെ കേരള സമൂഹത്തിൻ്റെ വികസനം’ എന്ന ആപ്തവാക്യവുമായി കെ.സി. വൈ. എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ജാഥ ക്യാപ്റ്റനും സംസ്ഥാന പ്രസിഡണ്ടുമായ എബിൻ കണിവയലിൻ്റെ നേതൃത്വത്തിൽ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ നടത്തുന്ന കേരള നവീകരണ യാത്രയ്ക്ക് കണ്ണൂരിൽ സ്വീകരണം നൽകി. ലഹരിക്കെതിരെയുള്ള പോരാട്ടം, യുവജന മുന്നേറ്റം, വർദ്ധിച്ചു വരുന്ന ക്രൈസ്തവ പീഢനങ്ങൾക്കെതിരെ, മലയോര തീരദേശ – ദളിത് ജനതയുടെ അവകാശ സംരക്ഷണം, വർഗ്ഗീയതയ്ക്കെതിരെ ബഹുസ്വരതയുടെ ശബ്ദമാകുവാൻ, ഭരണഘടന അവകാശം ഉറപ്പാക്കുക എന്നിവയാണ് യാത്രയുടെ ലക്ഷ്യങ്ങൾ . കേരള നവീകരണ യാത്രയ്ക്ക് കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് നൽകിയ സ്വീകരണ പരിപാടിയിൽ കെ.സി.വൈ.എം കണ്ണൂർ രൂപത പ്രസിഡണ്ട് എൻ.റോജൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ മേയർ മുസ്ലിഹ് മ0ത്തിൽ ഉദ്ഘാടനം ചെയ്തു. കണ്ണൂർ രൂപത സഹായ മെത്രാൻ ഡെന്നീസ് കുറുപ്പശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. കെ.എൽ.സി എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി ,രൂപത പ്രസിഡണ്ട് ഗോഡ്സൺ…

Read More

ലക്ഷകണക്കിന് തീർത്ഥാടകർ ഒരുമിച്ച് കൂടുന്ന ദൈവമാതാവിന്റെ തിരുനാളിന് വേളാങ്കണ്ണി ബസിലിക്കയിൽ കൊടിയേറി

Read More

ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ, ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിഷപ്പ് പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പുസ്‌ഥാനത്തു നിയമിച്ചു

Read More

വെടിവയ്പു സംഭവത്തെ കത്തോലിക്കാ വിരുദ്ധ കുറ്റകൃത്യമായും ആഭ്യന്തര തീവ്രവാദമായും പരിഗണിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് അമേരിക്കയിലെ കുറ്റാന്വേഷണ വിഭാഗമായ എഫ് ബി ഐ ഏജൻസി

Read More

പട്ന :കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ബീഹാറിലെ ‘വോട്ട് അധികാർ യാത്ര’ പ്രതിപക്ഷ ഐക്യത്തിനുള്ള വേദിയായി. 16 ദിവസത്തിനുള്ളിൽ 20 ജില്ലകളിലായി 1,300 കിലോമീറ്റർ സഞ്ചരിക്കുന്ന പ്രചാരണം സെപ്റ്റംബർ 1 ന് പട്നയിൽ സമാപിക്കും. ഓഗസ്റ്റ് 27 ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മുസാഫർപൂരിൽ രാഹുൽ ഗാന്ധി, രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്, സിപിഐ-എംഎൽ നേതാവ് ദീപങ്കർ ഭട്ടാചാര്യ എന്നിവർക്കൊപ്പം ചേർന്നു. ഭാരതീയ ജനതാ പാർട്ടി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ ഒരു പാവയാക്കി മാറ്റുകയാണെന്ന് സ്റ്റാലിൻ ആരോപിച്ചു. എൻ.സി.പി നേതാവ് ശരദ് പവാർ, എസ്.പി നേതാവ് അഖിലേഷ് യാദവ്, ടി.എം.സിയുടെയും ഇടതു പാർട്ടികളുടെയും മുതിർന്ന നേതാക്കൾ എന്നിവർ സമാപന ദിവസം പട്നയിൽ പങ്കെടുക്കും . ഇ.സി.ഐ പദ്ധതി ബിജെപിക്ക് അനുകൂലമാണെന്നും പ്രതിപക്ഷം ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെ ഇളക്കിമറിച്ചുവെന്നതാണ് യാത്രയുടെ ഗുണഫലം .തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ വശങ്ങൾ സുതാര്യത കുറഞ്ഞതും കൂടുതൽ പക്ഷപാതപരവുമായി മാറിയതായി പ്രതിപക്ഷം വളരെക്കാലമായി പരാതിപ്പെടുന്നുണ്ട് .തെരഞ്ഞെടുപ്പ്…

Read More

ടോക്യോ: പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. 15-ാമത് ഇന്ത്യ- ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായിട്ടാണ് മോദി ടോക്യോയിലെത്തിയത്. അമേരിക്ക ചുമത്തിയ അധിക തീരുവ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടരുന്നതിനിടെ , ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരമാണ് മോദിയുടെ രണ്ടു ദിവസത്തെ സന്ദർശനം.പ്രധാനമന്ത്രി ഇഷിബയുമായുള്ള ചർച്ചകളിൽ വ്യാപാര രംഗത്തെ സഹകരണം വർധിപ്പിക്കുന്നത് വിഷയമാകും. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്നതും ചർച്ചയാവും. പ്രധാനമന്ത്രി ഇഷിബയുമായുള്ള മോദിയുടെ ആദ്യ ഉച്ചകോടിയാണിത്. 2018 ലെ ഇന്ത്യ – ജപ്പാൻ ഉച്ചകോടിയിലാണ് മുമ്പ് മോദി പങ്കെടുത്തത്. അമേരിക്ക ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ അധിക തീരുവ ചുമത്തിയ സാഹചര്യത്തിൽ ഇന്ത്യ- ജപ്പാൻ ഉച്ചകോടിക്ക് പ്രാധാന്യമുണ്ട് . ജാപ്പനീസ് സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് മോദി പറഞ്ഞു.

Read More

ന്യൂഡല്‍ഹി: ഓരോ കുടുംബത്തിലും മൂന്ന് വീതം കുട്ടികള്‍ വേണമെന്ന് ആര്‍എസ്എസ് സംഘ് ചാലക് മോഹന്‍ ഭാഗവത്. മതപരിവര്‍ത്തനം മൂലമാണ് ജനസംഖ്യവ്യതിയാനം ഉണ്ടാകുന്നത് .ജനസംഖ്യാ സന്തുലനത്തിന് ‘നമ്മള്‍ രണ്ട്, നമുക്ക് മൂന്ന്’ എന്നതാവണം നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മൂന്നില്‍ താഴെ മാത്രം ജനനനിരക്കുള്ള സമൂഹം ഇല്ലാതാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ മൂന്നില്‍ കുടുതലുള്ള ജനനനിരക്ക് നിലനിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.

Read More

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് .ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഛത്തീസ്ഗഡിനു മുകളില്‍ ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Read More

തൃശ്ശൂര്‍: തൃശ്ശൂര്‍ പുറ്റേക്കരയില്‍ സ്വകാര്യ ബസ് മരത്തിലും കാറിലും ഇടിച്ച് മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്. പുലര്‍ച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്.ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍, കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു. തൃശൂര്‍, കുന്നംകുളം റോഡില്‍ സര്‍വീസ് നടത്തുന്ന ജീസസ് ബസാണ് അപകടത്തിൽ പെട്ടത് .

Read More

എരൂർ തൈക്കാട്ട് ദേവീക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന സുധീഷ് എസ്. കുമാർ എന്നയാളെയാണ് കഴിഞ്ഞ ഞായറാഴ്‌ച മുതൽ കാണാതായത്

Read More