Author: admin

ദില്ലി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സാങ്കേതികവിദ്യയിൽ അധിഷ്‌ഠിതമായ വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ‌പൊതുമേഖലയും സ്വകാര്യ മേഖലയും ചേർന്ന് ഗവേഷണത്തിനും വികസനത്തിനുമുള്ള നിക്ഷേപങ്ങൾ നടത്തിയാൽ അത് വൻ മുന്നേറ്റത്തിന് കാരണമാകും. സിവിലിയൻ സാങ്കേതികവിദ്യയ്ക്കായാലും പ്രതിരോധ സാങ്കേതികവിദ്യയ്ക്കായാലും അത് ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിപ്പിക്കുന്ന സാങ്കേതികവിദ്യയെ കുറിച്ചുള്ള വിവരങ്ങൾ എങ്ങനെ പങ്കുവെയ്ക്കാം, അറിവ് പങ്കുവെക്കലും ബൗദ്ധിക സ്വത്തവകാശ സംരക്ഷണവും എങ്ങനെ നടപ്പാക്കണം, വിവരങ്ങൾ എങ്ങനെ കൈമാറും, ജേണലുകൾ പ്രസിദ്ധീകരിക്കുന്നത്, പേറ്റന്റുകൾ ഫയൽ ചെയ്യുന്നത്, പേറ്റന്റുകൾ ലഭിക്കുമ്പോൾ, ആ പേറ്റന്റുകൾ എങ്ങനെ സംരക്ഷിക്കപ്പെടും എന്നിവയെക്കുറിച്ചും അറിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read More

തൃശ്ശൂര്‍: ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയെ പരിഹസിച്ച് ടി എൻ പ്രതാപൻ . തൃശ്ശൂര്‍ വേറെ ആര്‍ക്കും എടുക്കാന്‍ പറ്റില്ലെന്ന് ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞു. ഇവിടുത്തെ സാമൂഹ്യ സാഹചര്യവും രാഷ്ട്രീയ സാഹചര്യവും എല്ലാര്‍ക്കുമറിയാം.കോൺഗ്രസ്സിൽ ദൃഢവിശ്വാസമുള്ള സ്ഥലമാണ്. കഴിഞ്ഞതവണയാണ് ഏറ്റവും കൂടുതല്‍ പ്രചാരണമുണ്ടായത്. അന്നിട്ടും ബി.ജെ.പി. സ്ഥാനാര്‍ഥിയെ 1,21,000-ത്തില്‍ പരം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സുരേഷ് ഗോപി നല്ല നടനാണ്. അദ്ദേഹത്തെ മലയാള സിനിമയ്ക്ക് നഷ്ട്ടപ്പെട്ടുകൂടാ. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ് പറഞ്ഞത് സുരേഷ് ഗോപി 80% നടനാണെന്നാണ് എന്നാല്‍ 100% നടനാണെന്നു താന്‍ പറയും. കലാകാരനെന്ന നിലയില്‍ അദ്ദേഹത്തെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ നടന വൈഭവം മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടുകൂടായെന്ന് വിശ്വസിക്കുന്ന കലാസ്വാദകനും സിനിമാസ്വാദകനുമാണെന്നും പ്രതാപന്‍ പറഞ്ഞു.

Read More

മുംബൈ:മഹാരാഷ്ട്രയിലെ നവി മുംബൈയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെയും രണ്ട് ആൺകുട്ടികളെയും കാണാതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളെ ഡിസംബർ 3 നും 4 നും ഇടയിലാണ് കാണാതായത്. തിങ്കളാഴ്ച കോപ്പർകർണയിൽ നിന്ന് കാണാതായ 12 വയസ്സുകാരനെ പിന്നീട് താനെ റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടെത്തിയതായും മറ്റു കുട്ടികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു . കലംബോലിയിൽ 13 വയസ്സുള്ള പെൺകുട്ടി ഞായറാഴ്ച സഹപാഠിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തിരുന്നുവെന്നും പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. പനവേലിൽ നിന്നുള്ള 14 വയസ്സുള്ള പെൺകുട്ടി ഞായറാഴ്ച സുഹൃത്തിന്റെ വീട്ടിൽ പോയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയിട്ടില്ല. കമോത്തെയിൽ തിങ്കളാഴ്ച 12 വയസ്സുള്ള പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. സമാനമായ രീതിയിലാണ് റബാലെയിലെ 13 വയസ്സുകാരിയെയും കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പോയെങ്കിലും പിന്നീട്…

Read More

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് പ്രദര്ശനത്തിനൊരുങ്ങുന്നു . ചിത്രം ഡിസംബർ 21ന് പ്രദർശനത്തിനെത്തും. കോർട്ട് റൂം ഡ്രാമയായാണ് ചിത്രം എത്തുന്നത്. ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, നന്ദു, മാത്യു വർഗീസ്, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, കലേഷ്, കലാഭവൻ ജിൻ്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനിൽ എന്നിവരും ചിത്രത്തിലുണ്ട്. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Read More

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ മു​ഴു​വ​ന്‍ കാ​ര​ണ​വും കേ​ന്ദ്ര​സർക്കാര​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് ധ​ന​പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. നി​കു​തി​വെ​ട്ടി​പ്പു​കാ​രു​ടെ പ​റുദീ​സ​യാ​ണ് കേ​ര​ള​മെ​ന്നും ആ​ര്‍​ക്കും എന്തും കൊ​ണ്ടു വ​ന്ന് വി​ല്‍​ക്കാ​മെ​ന്ന സ്ഥി​തി​യാ​ണ് കേ​ര​ള​ത്തി​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ധ​ന​മ​ന്ത്രി ആ​ഴ്ച​യി​ല്‍ നാ​ലു ദി​വ​സ​മെ​ങ്കി​ലും സെ​ക്ര​ട്ട​റി​യേ​റ്റി​ലു​ണ്ടാ​കേ​ണ്ട​യാ​ളാ​ണ്. മു​ഖ്യ​മ​ന്ത്രി ധ​ന​മ​ന്ത്രി​യെ​യും കൂ​ട്ടി 44 ദി​വ​സം പോ​യി​രി​ക്കു​ക​യാ​ണ്. ട്ര​ഷ​റി ഇ​പ്പോ​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണെ​ന്നും ഒ​രു വി​ധ​ത്തി​ലു​ള്ള ധ​ന​കാ​ര്യ സം​ബ​ന്ധ​മാ​യ ഇ​ട​പെ​ട​ലും സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

Read More

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽകോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എമാരില്‍ ചിലര്‍ക്ക് അവരുടെ പ്രദേശങ്ങളില്‍ 50 വോട്ട് പോലും ലഭിച്ചില്ലെന്ന് പരാതി ഉന്നയിച്ചതായി കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് .ഇതുസംബന്ധിച്ച് ,പാര്‍ട്ടിയുടെ നിരാശാജനകമായ പ്രകടനത്തിന്റെ കാരണങ്ങളെക്കുറിച്ച് പാര്‍ട്ടി സ്ഥാനാര്‍ഥികളുമായി വിശകലനം നടത്തുമെന്ന് കമല്‍ നാഥ് പറഞ്ഞു. മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ 163 സീറ്റുകള്‍ ബി.ജെ.പി നേടി. കോണ്‍ഗ്രസിന് 66 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇരുമുന്നണികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പാടേ തള്ളുന്നതായിരുന്നു സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം.

Read More

കൊച്ചി:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി നവകേരള സദസ്സിന് പഞ്ചായത്ത് സെക്രട്ടറിമാർ പണം നൽകുന്നത് ഹൈക്കോടതി തടഞ്ഞു . മലപ്പുറം പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ഇസ്മായിൽ, കോഴിക്കോട് പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഷറഫുദ്ദീൻ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കാരാട്ട് എന്നിവർ നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ഇടക്കാല ഉത്തരവ്. ഈ പഞ്ചായത്തുകളിലെ സെക്രട്ടറിമാർക്ക് പ്രത്യേക ദൂതൻ മുഖാന്തരം നോട്ടീസ് നൽകാനും കോടതി ഉത്തരവായി . തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയിലേക്ക് സർക്കാർ കടന്നുകയറരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു.സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന ഔദ്യോ​ഗിക പരിപാടിയായ നവകേരള സദസിന്റെ നടത്തിപ്പിന് പണം നൽകുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ കടമയാണെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

Read More

ഹൈദരാബാദ്∙രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ചെയ്തേക്കും .നിലവിൽ തെലങ്കാന കോൺഗ്രസ് അധ്യക്ഷനാണ് അദ്ദേഹം .മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉത്തം കുമാർ റെഡ്ഡിക്കും മല്ലു ഭട്ടി വിക്രമാർകയ്ക്കും ഉപമുഖ്യമന്ത്രി സ്ഥാനമോ മന്ത്രിസ്ഥാനമോ നൽകിയേക്കും. സംസ്ഥാനത്ത് മുഖ്യമന്ത്രി പദവി റൊട്ടേഷൻ അടിസ്ഥാനത്തിലാകില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലെ, ഉത്തം റെഡ്ഡി കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറിനെ കാണാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. രേവന്ത് മുഖ്യമന്ത്രിയാകുമോ, ബിആർഎസ് കോൺഗ്രസ് എംഎൽഎമാരെ സമീപിച്ചോ എന്നീ മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. തെലങ്കാനയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ചയുണ്ടായേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, 64 എംഎൽഎമാരും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ സമവായത്തിലെത്താത്തതിനാൽ വൈകുകയായിരുന്നു. മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവന്നതോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവച്ചത്. മല്ലു ഭട്ടി വിക്രമാർക, ഉത്തം കുമാർ റെഡ്ഡി, ശ്രീധർ ബാബു, കോമാട്ടിറെഡ്ഡി സഹോദരന്മാർ എന്നിവർ രേവന്ത്…

Read More