- പോള്‍ ചെയ്തതിനേക്കാള്‍ അഞ്ചുലക്ഷം വോട്ട് കൂടുതല്‍: റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്
- ചുഴലിക്കാറ്റ് തമിഴ്നാട്ടിലേക്ക്; ചെന്നെയിൽ വിമാനങ്ങൾ വൈകി
- നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ; ചുഴലിക്കാറ്റിന് സാധ്യത
- മണിപ്പൂരിലെ കൂട്ടക്കൊലകളിൽ എന്‍ഐഎ അന്വേഷണം
- മാലിന്യമുക്ത കേരളം പദ്ധതി; മാലിന്യം വിറ്റ് ഹരിത കർമ്മസേന നേടിയത് 23 കോടി രൂപ
- കനത്ത മഴ; തമിഴ്നാട്ടിലെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- വെടിനിർത്തലിനൊരുങ്ങി ഇസ്രയേൽ;യുദ്ധഭീതി ഒഴിയുന്നു
- യുവേഫ ചാമ്പ്യൻസ് ലീഗീൽ അത്ലറ്റിക്കോ മാഡ്രിഡിന് ഉജ്വലവിജയം
Author: admin
ന്യൂഡൽഹി : പ്രക്ഷോഭം ശക്തമാക്കി കർഷക സംഘടനകൾ. തങ്ങളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് കേന്ദ്രസർക്കാരുമായി കൂടിക്കാഴ്‌ച നടത്തും . ഇന്നലെ ‘ഡൽഹി ചലോ’ പ്രതിഷേധം പുനരാരംഭിക്കുന്നതിനായി പഞ്ചാബ് – ഹരിയാന ശംഭു അതിർത്തിയിലെത്തിയ കർഷകരെ പിരിച്ചുവിടാൻ പൊലീസ് ഒന്നിലധികം തവണ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചിരുന്നു. എല്ലാ പ്രശ്‌നങ്ങളും സമാധാനപരമായി പരിഹരിക്കാനാണ് കർഷകർ ആഗ്രഹിക്കുന്നതെന്ന് പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവാൻ സിങ് പന്ദേർ പറഞ്ഞു. കേന്ദ്രം ഒരു പരിഹാരവുമായി വന്നാൽ അത് അംഗീകരിക്കാൻ ഞങ്ങൾ തയ്യാറാണ്, ഒരു തരത്തിലുള്ള സംഘർഷവും ഞങ്ങൾ ആഗ്രഹിക്കുന്നില്ല.പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ കണ്ണീർ വാതകവും മറ്റ് ശക്തികളും ഉപയോഗിക്കുന്നത് നിർത്തി സൗഹാർദപരമായ അന്തരീക്ഷം സൃഷ്‌ടിക്കണമെന്ന് സർവാൻ സിങ് പന്ദർ ഇന്നലെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്‌ച ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് ചെയ്‌ത കർഷകരെ പിരിച്ചുവിടാനായി അവർക്ക് നേരെ പൊലീസ് സെൽഫ് ലോഡിങ് റൈഫിൾ ഉപയോഗിച്ച് പ്ലാസ്‌റ്റിക് റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതകവും…
ജെയിംസ് അഗസ്റ്റിന്‍ ആഹ്‌ളാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍ദൈവത്തെ വാഴ്ത്തീടുവിന്‍ശക്തിസങ്കേതമാം ഉന്നതനീശനെപാടിപ്പുകഴ്ത്തീടുവിന്‍ ….. മലയാളത്തില്‍ പ്രചാരമാര്‍ജ്ജിച്ച ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ ഏറിയ പങ്കും ശോകരസം പ്രദാനം ചെയ്യുന്നതാണ്. പാപബോധവും അനുരഞ്ജനവുമായിരുന്നു നമ്മുടെ രചനകളില്‍ കൂടുതലും കടന്നുവന്നത്. ശോകഗാനങ്ങളോട് അതു സിനിമയിലായാലും നാടകത്തിലായാലും മലയാളിക്ക് പ്രത്യേക അടുപ്പമുള്ളതു കൊണ്ട് കൂടിയാകാം ഭക്തിഗാനങ്ങള്‍ പ്രാദേശിക ഭാഷയില്‍ ഇറങ്ങിത്തുടങ്ങിയപ്പോള്‍ അതിനും ശോകരസം സ്വീകരിച്ചത്. സങ്കീര്‍ത്തകന്‍ പറയുന്നത് ‘നൃത്തം ചെയ്തുകൊണ്ട് അവര്‍ അവിടുത്തെ നാമത്തെ സ്തുതിക്കട്ടെ! തപ്പു കൊട്ടിയും കിന്നരം മീട്ടിയും അവര്‍ അവിടുത്തെ സ്തുതിക്കട്ടെ !’ (സങ്കീ. 149:3). ‘തപ്പു കൊട്ടിയും കിന്നരവും വീണയും ഇമ്പമായ് മീട്ടിയും ഗാനമുതിര്‍ക്കുവിന്‍ ‘ എന്നു എണ്‍പത്തിയൊന്നാം സങ്കീര്‍ത്തനത്തിലും നമുക്ക് വായിക്കാം. വീണ, കൊമ്പ്, കുഴല്‍, കിന്നരം, തപ്പ് , കാഹളം, തംബുരു, കൈത്താളം തുടങ്ങിയ സംഗീതോപകരണങ്ങളുപയോഗിച്ചു ദൈവത്തെ വാഴ്ത്താന്‍ സങ്കീര്‍ത്തകന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. വീണയ്ക്കു എത്ര തന്ത്രി വേണമെന്നു പോലും നിഷ്‌കര്‍ഷിക്കുന്നതും കാണാം. ‘പത്തു കമ്പിയുള്ള വീണ മീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍ !'(സങ്കീ. 33:2).…
പത്തനംതിട്ട : വിവാഹം ക്ഷണിക്കാനെത്തിയ സ്നേഹിതയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി . കൊല്ലം സ്വദേശിയായ യുവാവാണ് ഈ മാസം വിവാഹിതയാകാനിരുന്ന കോന്നി സ്വദേശിയായ പെണ്‍ സുഹൃത്തിനെ സിംഗപ്പൂരിൽ വച്ച് കൊലപ്പെടുത്തിയത്. ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു. കോന്നി മങ്ങാരം മേപ്രത്ത് പരേതനായ കെ എന്‍ സലീമിന്‍റെ മകൾ അമിത സലീം (29) ആണ് കൊല്ലപ്പെട്ടത്. അമിതയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ കൊല്ലം അഞ്ചല്‍ ജങ്‌ഷൻ തേജസില്‍ കെ വി ജോണിന്‍റെ മകനും സിംഗപ്പൂർ നാൻയാങ് യൂണിവേഴ്‌സിറ്റി വിദ്യാർഥിയുമായ ജോജി ജോണ്‍ വർഗീസ് (29) ജീവനൊടുക്കുകയായിരുന്നു എന്നാണ് വിവരം. ഇരുവരും ദീർഘകാലമായി അടുത്ത സുഹൃത്തുക്കളാണ്. ഫെബ്രുവരി 22 നാണ് എറണാകുളം തൃക്കാക്കര സ്വദേശിയായ യുവാവുമായി അമിതയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിന്‍റെ സത്‌കാര ചടങ്ങുകള്‍ 25 ന് അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തില്‍ നടത്താനും തീരുമാനിച്ചിരുന്നു. വിവാഹം ക്ഷണിക്കാൻ ജോജിയുടെ താമസ സ്ഥലത്ത് ചെന്ന അമിതയെ ആസിഡ് ഒഴിച്ച് ആക്രമിച്ച ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നുമാണ് വിവരം.
ന്യൂഡൽഹി: യുപിഎ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്ക്. രാജസ്ഥാനിൽ നിന്ന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് സോണിയ ഗാന്ധി ഇന്നു തന്നെ നാമ നിർദേശ പത്രിക സമർപ്പിക്കുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. പത്രികാ സമർപ്പണത്തിനു വേണ്ടി സോണിയ ജയ്പുരിലേക്കു തിരിച്ചു. കഴിഞ്ഞ 25 വർഷമായി സോണിയ ലോക്സഭയിൽ അംഗമാണ്. ബിഹാർ, ഹിമാചൽ പ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്കും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിഹാറിൽ അഖിലേഷ് പ്രസാദ് സിംഗ്, ഹിമാചൽ പ്രദേശിൽ അഭിഷേക് മനു സിംഗ്വി, മഹാരാഷ്‌ട്രയിൽ ചന്ദ്രകാന്ത് ഹാർഡോൺ എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. ഇവരും ഉടൻ പത്രിക സമർപ്പിക്കും.
കോഴിക്കോട്: വളയത്ത് നിർമാണത്തിലിരുന്ന വീട് തകർന്നു.. സംഭവത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം.വളയം വലിയ പറമ്പ് മാരാം കണ്ടിക്ക് സമീപമാണ് അപകടം . നിർമ്മാണ തൊഴിലാളികളായ ആലിശേരിക്കണ്ടി വിഷ്‌ണു (29), കൊടക്കാട് നവജിത്ത് (35) എന്നിവരാണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം. വലിയ ശബ്‍ദം കേട്ടാണ് നാട്ടുകാർ സ്ഥലത്ത് ഓടിയെത്തിയത്.തൊഴിലാളികൾ തകർന്ന കോൺക്രീറ്റ് സ്ലാബിന് അടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്നാണ് കോൺക്രീറ്റ് സ്ലാബിന് അടിയിൽപ്പെട്ട തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പത്താണ് അപകടം. നിർമ്മാണത്തിലിരുന്ന വീടിന്‍റെ സൺഷേഡാണ് തകർന്നത്. ഇന്ന് രാവിലെയാണ് നിർമാണത്തിലിരുന്ന വീട് തകർന്നത്. നാട്ടുകാർ ചേർന്നാണ് കോൺക്രീറ്റ് സ്ലാബിന് അടിയിൽപ്പെട്ട തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചത്.
തൃശൂര്‍: കേച്ചേരിയില്‍ സ്വകാര്യബസ് അപകത്തില്‍പ്പെട്ടു. 15 പേര്‍ക്ക് പരിക്ക്. കുന്നംകുളത്തു നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ബസ് രാവിലെയാണ് അപകടത്തില്‍പ്പെട്ടത്. ചൂണ്ടല്‍ പാലത്തിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് നിന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. അപകടത്തില്‍പ്പെട്ട ആരുടേയും നില ഗുരുതരമല്ല. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി. കുടുങ്ങിക്കിടന്ന ഒരു സ്ത്രീയെ ബസ് വെട്ടിപ്പൊളിച്ചാണ് അഗ്നിരക്ഷാസേന പുറത്തെത്തിച്ചത്.
കാലിഫോര്‍ണിയ: അമേരിക്കയില്‍ മലയാളി കുടുംബത്തെ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ആനന്ദും (42) ഭാര്യ ആലീസും (40) ഇവരുടെ ഇരട്ടക്കുട്ടികളായ നാലു വയസ്സുള്ള നോഹയും നതനും മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയിരുന്നു. കുടുംബസുഹൃത്ത് വിളിച്ചുപറഞ്ഞത് അനുസരിച്ച് പോലീസ് വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ആനന്ദിനെയും ആലീസിനെയും ബാത്റൂമില്‍ വെടിയേറ്റ നിലയിലും മക്കളെ വീടിനുള്ളില്‍ കിടപ്പുമുറിയില്‍ മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. കുട്ടികള്‍ വിഷം ഉള്ളില്‍ ചെന്ന നിലയിലാണ്. ബാത്ത്‌റൂമില്‍ വെടിയേറ്റ നിലയിലായിരുന്നു ആലീസും ആനന്ദും. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ നാട്ടില്‍ നിന്നും ഇവരുടെ ബന്ധുക്കള്‍ അമേരിക്കയിലുള്ള ആനന്ദിന്റെ കൂട്ടുകാരെ വിവരം അറിയിക്കുകയും അവര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് വീട്ടിലെത്തി അന്വേഷിക്കുകയുമായിരുന്നു. പുറത്തുനിന്നും അക്രമികള്‍ എത്താനുള്ള സാഹചര്യം പോലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. ആനന്ദ് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് സംശയം. പോലീസ് കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല. ഏഴൂവര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന ആനന്ദും ഭാര്യയും വിവാഹമോചനത്തിന്റെ വക്കിലായിരുന്നതായി ചില…
ഡൽഹി: കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ദില്ലി ചലോ മാർച്ച് രണ്ടാം ദിവസവും തുടരും.ദില്ലി മാർച്ചിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി . പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ പൊലീസ് നടപടിയെ കറുത്ത ദിനമെന്ന് പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് സമിതി പറഞ്ഞു. ശംഭുവിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പൊലീസ് നടപടിയെ വിമർശിച്ച കർഷക സംഘടനാ നേതാക്കൾ സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. പഞ്ചാബ് – ഹരിയാന അതിർത്തിയാലാണ് മാർച്ച് നിലവിൽ ഉള്ളത്. ദില്ലിയിൽ അടക്കം കനത്ത സുരക്ഷ തുടരുകയാണ് . ദില്ലി ചലോ മാർച്ചിൽ ട്രാക്ടറുകളിൽ എത്തിയ കർഷകർ പഞ്ചാബ് – ഹരിയാന അതിർത്തികളായ ശംഭുവിലും ജിന്ദിലും കുരുക്ഷേത്രയിലുമാണ് തമ്പടിച്ചിരിക്കുന്നത്. കർഷകർ ഇന്നും ദില്ലിയിലേക്ക് മാർച്ചായി നീങ്ങാൻ ശ്രമിക്കും. എന്നാൽ കനത്ത പൊലീസ് സുരക്ഷ മറികടന്ന് യാത്ര മുന്നോട്ട് നീങ്ങുക അത്ര എളുപ്പമാകില്ല. ഇന്നും സംഘർഷങ്ങൾക്ക് തന്നെയാണ് സാധ്യത. ദില്ലി അതിർത്തികളായ…
കൊച്ചി : വരാപ്പുഴ അതിരൂപതയിലെ പ്രമുഖ വൈദികനും കര്‍ത്തേടം സെന്റ്. ജോര്‍ജ് ഇടവകാംഗവുമായ വെരി റവ.മോണ്‍. ആന്റണി കളത്തിവീട്ടില്‍ (13.02.24) ന് അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച (15.02.24) വൈകിട്ട് നാലിന് കര്‍ത്തേടം സെന്റ്.ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും. 1984 – 1998 വരെ ലൂര്‍ദ്ദ് ഹോസ്പിറ്റല്‍ ഡയറക്ടറായി സേവനം ചെയ്തു. ലൂര്‍ദ് ഹോസ്പിറ്റലിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയാണ് അദ്ദേഹം. ഹോസ്പിറ്റലില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ആരംഭിച്ചതും സമൂഹത്തിന് നന്മ ചെയ്യാനുള്ള ഉപകരണം ആക്കി മാറ്റിയതും അദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരുന്നു. 2009 സെപ്റ്റംബർ പതിമൂന്നാം തീയതി വല്ലാർപാടം തീർത്ഥയാത്രയുടെ അവസരത്തിൽ വരാപ്പുഴ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിൻ്റെ കാലത്ത് അദ്ദേഹത്തിന് പേപ്പല്‍ ബഹുമതിയായ മോണ്‍സിഞ്ഞോര്‍ പദവി ലഭിച്ചു. വരാപ്പുഴ അതിരൂപത കർത്തേടം സെൻറ് ജോർജ് ഇടവകയിൽ തോമസ് ത്രേസ്യ ദമ്പതികളുടെ മകനായി 1937 ഡിസംബർ നാലിന് ജനിച്ചു. 1937 ഡിസംബർ 9ന് ജ്ഞാനസ്നാനം സ്വീകരിച്ചു. 1945 നവംബർ 25ന് സ്ഥൈര്യലേപന കൂദാശ…
കോഴിക്കോട്: വ്യാപാരി-വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിലുള്ള വ്യാപാരസംരക്ഷണ ജാഥ ഇന്നു തിരുവനന്തപുരത്തു സമാപിക്കും. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ കടകള്‍ ഇന്ന് അടച്ചിടും. ഏകോപന സമിതിയില്‍ അംഗത്വമുള്ള കടകളൊന്നും തുറന്നു പ്രവര്‍ത്തിക്കില്ലെന്നു നേതാക്കള്‍ അറിയിച്ചു. അമിതമായി വര്‍ധിപ്പിച്ച ട്രേഡ് ലൈസന്‍സ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിന്‍വലിക്കുക, ട്രേഡ് ലൈന്‍സിന്റെ പേരില്‍ ചുമത്തുന്ന പിഴ ഒഴിവാക്കുക, പ്ലാസ്‌റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്ന പരിശോധനയും പിഴയും നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വ്യാപാരമേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് ജനുവരി 29നാണ് കാസര്‍ഗോഡുനിന്ന് ഏകോപനസമിതിയുടെ നേതൃത്വത്തിലുള്ള ജാഥ ആരംഭിച്ചത്. എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച് ജാഥ ഇന്ന് വൈകുന്നേരം നാലിനാണ്തിരുവനന്തപുരത്തെത്തുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.