- പോള്‍ ചെയ്തതിനേക്കാള്‍ അഞ്ചുലക്ഷം വോട്ട് കൂടുതല്‍: റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്
- ചുഴലിക്കാറ്റ് തമിഴ്നാട്ടിലേക്ക്; ചെന്നെയിൽ വിമാനങ്ങൾ വൈകി
- നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ; ചുഴലിക്കാറ്റിന് സാധ്യത
- മണിപ്പൂരിലെ കൂട്ടക്കൊലകളിൽ എന്‍ഐഎ അന്വേഷണം
- മാലിന്യമുക്ത കേരളം പദ്ധതി; മാലിന്യം വിറ്റ് ഹരിത കർമ്മസേന നേടിയത് 23 കോടി രൂപ
- കനത്ത മഴ; തമിഴ്നാട്ടിലെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- വെടിനിർത്തലിനൊരുങ്ങി ഇസ്രയേൽ;യുദ്ധഭീതി ഒഴിയുന്നു
- യുവേഫ ചാമ്പ്യൻസ് ലീഗീൽ അത്ലറ്റിക്കോ മാഡ്രിഡിന് ഉജ്വലവിജയം
Author: admin
തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്നു.കനത്ത ചൂടിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാളെ തിരുവനന്തപുരത്തെത്തും . രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ വരവേല്‍പ്പ് നൽകും . നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെയും കൂറ്റന്‍ കട്ടൗട്ടുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മോദിയുടെ തിരുവനന്തപുരം സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞതായി ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷ് പറഞ്ഞു. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. അരലക്ഷം പേരാണ് സമ്മേളനത്തില്‍ പങ്കുചേരുക. വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നായി പുതിയതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും.
കൈമുർ: ബിഹാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒൻപതുപേർ മരിച്ചു. ബീഹാറിലെ കൈമുർ ജില്ലയിലെ ദേവ്കാളി ഗ്രാമത്തിൽ ജി.ടി റോഡിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ട്രക്കും ജീപ്പും മോട്ടാർ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എട്ടുപേരുമായി പോയ ജീപ്പ് മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട വാഹനങ്ങൾ എതിർദിശയിൽവന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
ആലപ്പുഴ:മദ്യലഹരിയില്‍ സൈനികരായ സഹോദരങ്ങള്‍ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു. ഹരിപ്പാട് നടന്ന സംഭവത്തില്‍ ചിങ്ങോലി സ്വദേശികളായ അനന്തന്, ജയനന്തന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വാഹനാപകടമുണ്ടാക്കിയതിന് പിന്നാലെ ആശുപത്രിയില്‍ ലഹരി പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമം. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അമിതമായി മദ്യപിച്ച ശേഷം വാഹനമോടിച്ച് നങ്ങ്യാര്‍കുളങ്ങരയ്ക്ക് സമീപം ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ ഇവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പരിശോധനയ്ക്കിടെ ഡോക്ടറെയും പോലീസുകാരെയും ഇവര്‍ ആക്രമിക്കുകയായിരുന്നു.പിന്നീട് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയ ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. ഇവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ഉത്തർ പ്രദേശിൽ ബിജെപി സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിൽ ഉണ്ടായിട്ടും ഉത്തർ പ്രദേശിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പ്രിയങ്ക വിമർശിച്ചു. 28 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതിയ യുപി പൊലീസ് ടെസ്റ്റിൻ്റെ ചോദ്യപേപ്പർ ചോർന്നെന്നും പ്രിയങ്ക ആരോപിച്ചു. അനുഭവങ്ങൾക്കനുസരിച്ച് വോട്ട് ചെയ്താലെ മാറ്റമുണ്ടാകു എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മൊറാദാബാദിലാണ് പ്രിയങ്ക യാത്രയുടെ ഭാഗമായത്. ന്യായ് യാത്ര ആരംഭിച്ച ശേഷം ആദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. റോബർട്ട് വദ്രയുടെ സ്വന്തം നാട് കൂടിയാണ് മൊറാദാബാദ്. നാളെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് യാത്രയിൽ പങ്കെടുക്കും.
തിരുവനന്തപുരം:സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നെല്ല് സംഭരണത്തിന് സംസ്ഥാന സബ്സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകള്‍ക്കായി 8.54 കോടി രൂപയുമാണ് അനുവദിച്ചത്. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില സഹായ കുടിശ്ശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്. നേരത്തെ രണ്ടു തവണയായി 380 കോടി രൂപയും നല്‍കിയിരുന്നു. കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തില്‍ മൂന്നുവര്‍ഷത്തെ 763 കോടി രൂപ കുടിശ്ശികയുണ്ട്. ഈവര്‍ഷത്തെ 388.81 കോടി രുപയും, കഴിഞ്ഞവര്‍ഷത്തെ 351.23 കോടി രൂപയും ലഭിക്കാനുണ്ട്. 2021-22ലെ 23.11 കോടി രൂപയും കുടിശ്ശികയാണ്. കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തിന് കാത്തുനില്‍ക്കാതെ, നെല്ല് സംഭരിക്കുമ്പോള്‍തന്നെ കര്‍ഷകര്‍ക്ക് വില നല്‍കുന്നതാണ് കേരളത്തിലെ രീതി. സംസ്ഥാന സബ്സിഡിയും ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയര്‍ന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില നല്‍കുമ്പോള്‍ മാത്രമാണ് കര്‍ഷകന് നെല്‍വില ലഭിക്കുന്നത്. കേരളത്തില്‍…
ന്യൂഡല്‍ഹി:ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളിൽ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സീറ്റുധാരണ.പഞ്ചാബിൽ ഇതുവരെ ധാരണയായില്ല . ഡല്‍ഹിയിലെ ഏഴ് സീറ്റുകളില്‍ നാലെണ്ണത്തില്‍ എഎപിയും മൂന്നില്‍ കോണ്‍ഗ്രസും മത്സരിക്കും. ന്യൂഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡൽഹി മണ്ഡലങ്ങളിലാണ് എഎപി മത്സരിക്കുക. നോർത്ത് ഈസ്റ്റ്, ചാന്ദ്‌നി ചൗക്ക്, നോർത്ത് വെസ്റ്റ് ലോക്സഭാ മണ്ഡലങ്ങളിലാവും കോണ്‍ഗ്രസ് കളത്തിലിറങ്ങുക. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റും ബിജെപിയാണ് നേടിയത്. പരമാവധി സീറ്റെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള സഖ്യചര്‍ച്ച പ്രകാരം ഹരിയാനയിലെ 10 സീറ്റുകളില്‍ ഒമ്പതിടത്ത് കോണ്‍ഗ്രസ് മത്സരിക്കും. ഒരു സീറ്റ് ആം ആദ്മി പാര്‍ട്ടിക്ക് നല്‍കും. ചണ്ഡീഗഡിലെ ഒരു സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഗോവയില്‍ രണ്ട് സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കാന്‍ തീരുമാനമായി. ഗുജറാത്തില്‍ രണ്ട് സീറ്റില്‍ എഎപി മത്സരിക്കും.
ഇംഫാല്‍: മണിപ്പുരിലെ സര്‍വകലാശാല കാമ്പസിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കാമ്പസിലെ സ്റ്റുഡന്‍സ് യൂണിയന് ഓഫീസിന് സമീപം വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. സ്ഫോടനത്തിന് ഉപയോഗിച്ച വസ്തു എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്.മണിപ്പുരില്‍ കുക്കി-മേയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പാമ്പാടി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ കേസിലും മോഷണ കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 27 വർഷങ്ങൾക്കുശേഷം പിടിയിൽ. മീനടം പൊത്തംപുറം ഭാഗത്ത് ആലക്കുളത്ത് കാട്ടിൽ ബാബു എന്ന് വിളിക്കുന്ന ബാബു (58)വിനെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്‌തത്. 1993ൽ പാമ്പാടി സ്വദേശിയുടെ വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ജാമ്യത്തിലിറങ്ങിയ ബാബു 1996ൽ പാമ്പാടി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിലും പ്രതിയായി. പാമ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തതിന് പിന്നാലെ ഒളിവിൽ പോകുകയായിരുന്നു. 2002ൽ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ഇയാൾക്കെതിരെ തടവ് ശിക്ഷ വിധിക്കുകയും ചെയ്‌തിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്എച്ച്ഓ സുവർണ്ണ കുമാർ, എസ്ഐ രമേഷ് കുമാർ, എഎസ്ഐ സിന്ധു, സിപിഓമാരായ സുമീഷ് മക്‌മില്ലൻ, ശ്രീജിത്ത് രാജ്, നിഷ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.
തൃശൂര്‍: തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. ആഢംബര കാറുകളില്‍ കടത്തുകയായിരുന്ന കോടികളുടെ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. 3.75 കോടി രൂപ വരുന്ന 3 കിലോഗ്രാം ഹാഷിഷ് ഓയിലും 77 കിലോഗ്രാം കഞ്ചാവും 2 ലക്ഷം രൂപയുമാണ് കുതിരാനില്‍ വെച്ച് പിടിച്ചെടുത്തത്. രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പുത്തൂര്‍ സ്വദേശി അരുണ്‍, കോലഴി സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും, പീച്ചി പൊലീസും ചേര്‍ന്നായിരുന്നു പരിശോധന.
Subscribe to Updates
Get the latest creative news from FooBar about art, design and business.