- ഏക പാത്ര നാടക മത്സരം സംഘടിപ്പിച്ചു
- കലയുടെ ഉപാസകനായ സിബി ഇറക്കത്തിലിന് അന്ത്യാഞ്ജലി
- ചേർത്തലയിൽ ബസ്സ് അപകടം 28 പേർക്ക് പരിക്ക്
- ലിയോ പതിനാലാമൻ: ലോക പൗരൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മിഷനറി” സെപ്റ്റംബർ 18ന് പ്രസിദ്ധീകരിക്കും
- കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തില്‍ സംഘർഷഭരിതമായി ബ്രിട്ടന്
- വഖഫ് വിധിയെ സ്വാഗതം ചെയ്‌ത് കോണ്‍ഗ്രസ്
- വി. കാർലോ അക്യൂട്ടിസിൻ്റെ പേരിൽ ഓഫീസ് തുറന്നു
- തലയോടുകൾ ചിരിക്കുമ്പോൾ
Author: admin
തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്‌എസ്‌എൽസി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും. sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാൻ കഴിയും. എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെ വിവരങ്ങൾ ഈ വർഷം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പിന്നാലെ പുറത്തുവിടും. മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാൻ സൗകര്യമുണ്ടാകും.
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപമുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് വിനോദസഞ്ചാരികൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. ഗംഗോത്രിയിലേക്കുള്ള തീർത്ഥാടകരാണ് കൊലപ്പെട്ടത്. ഡെറാഡൂണിൽ നിന്ന് ഹർസിൽ ഹെലിപാഡിലേക്കുള്ള യാത്രയിലായിരുന്നു ഇവർ. സംഭവസ്ഥലത്തേക്ക് പൊലീസ്, ആർമി ഫോഴ്‌സ്, ദുരന്ത നിവാരണ സംഘം, ആംബുലൻസുകൾ എന്നിവയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്
ശ്രീനഗര്‍: ഇന്ത്യ- പാക് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. ശ്രീനഗര്‍ വിമാനത്താവളം ഇന്നും തുറക്കില്ല. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തി. ഏത് സാഹചര്യവും നേരിടാന്‍ കര നാവിക വ്യോമ സേനകള്‍ സജ്ജമായിരിക്കും . രാജ്യമെങ്ങും അതീവ ജാഗ്രതയിലാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാംഘട്ടമുണ്ടായേക്കുമെന്നാണ് അറിയുന്നത് . പാക് പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്. കൂടുതല്‍ ഭീകര ക്യാംപുകള്‍ ഇന്ത്യയുടെ നിരീക്ഷണത്തിലുണ്ട്. പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ ആ കേന്ദ്രങ്ങളിലേക്കാകും അടുത്ത ആക്രമണം. ഒരു യുദ്ധത്തിലേക്ക് പോകാനും മടിക്കില്ലെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഒടുവില്‍ വന്ന പ്രസ്താവന. തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്
കൊച്ചി:വരാപ്പുഴ അതിരൂപത യുവജനകമ്മീഷന്റെ നവീകരിച്ച ആസ്ഥാന കാര്യാലയംആശിർവദിച്ചു.അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഡോ. ആന്റണി വാലുങ്കല്‍ ആശിർവാദകർമ്മം നിർവഹിച്ചു. വികാര്‍ ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം ബിസിസി ഡയറക്ടർ റവ.ഫാ. യേശുദാസ് പഴമ്പിള്ളി, ആശീർ ഭവൻ ഡയറക്ടർ ഡോ.വിൻസെന്റ് വാരിയത്ത്,യൂത്ത് കമ്മീഷന്‍ ഡയറക്ടര്‍ ഫാ.ജിജു ക്ലീറ്റസ് തിയ്യാടി, ജീസസ് യൂത്ത് പ്രൊമോട്ടർ റവ.ഫാ. ആനന്ദ് മണാലിൽ, കെ എൽ സി എ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് ഷെറി ജെ തോമസ്, സി. നോർബട്ട സിടിസി, ഐസിവൈഎം മുൻ പ്രസിഡൻറ് ആൻറണി ജൂഡി കെസിവൈഎം പ്രസിഡണ്ട് രാജീവ് പാട്രിക്,സി എൽ സി പ്രസിഡൻറ് അലൻ, ജീസസ് യൂത്ത് ലീഡർ ബ്രോഡ്വിൻ, യൂത്ത് കമ്മീഷൻ ജോയിൻ സെക്രട്ടറി സിബിൻ, യേശുദാസൻ ലൂയിസ് തണ്ണിക്കോട്ട്, അതിരൂപത യൂത്ത് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കമ്മീഷൻ സെക്രട്ടറി ഫ്രാൻസിസ് ഷെൻസൻ ചടങ്ങിന് നന്ദി അറിയിച്ചു.
വത്തിക്കാൻ: പുതിയ പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ ആദ്യ ഘട്ട വോട്ടെടുപ്പിൽ ഫലമില്ല. സിസ്റ്റീൻ ചാപ്പലിൽ നിന്നും കറുത്ത പുക ഉയർന്നു. ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ കഴിയാത്തിനിൽ ആണിത് . ഇന്നലെ ഉച്ചയ്ക്കും വൈകിട്ടുമായി നാല് റൗണ്ട് തെരഞ്ഞെടുപ്പ് നടന്നു . കറുത്ത പുകയാണെങ്കിൽ പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുകയാണെങ്കിൽ പാപ്പയെ തിരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്. വോട്ടവകാശമുള്ള 133 കർദിനാൾമാരാണു കോൺക്ലേവിൽ പങ്കെടുക്കുന്നത്. 89 വോട്ട് ലഭിക്കുന്നയാൾ കത്തോലിക്കാസഭയുടെ ഇടയനാകും. 2013 ൽ രണ്ടാം ദിവസത്തെ അവസാനവട്ട വോട്ടെടുപ്പിലാണ് ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.
വത്തിക്കാൻ: വിശുദ്ധപത്രോസിന്റെ 267-മത് പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള ചടങ്ങുകളും വത്തിക്കാനിലെ വിവിധ വിശേഷങ്ങളും 56 ഭാഷകളിൽ പ്രക്ഷേപണം ചെയ്‌ത് വത്തിക്കാൻ മീഡിയ. ഇതിന്റെ തുടക്കമായി, പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് മുൻപായി മെയ് 7-ന് രാവിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ രാവിലെ 10 മണിക്ക്, കർദ്ദിനാൾ സംഘം ഡീൻ കർദ്ദിനാൾ ജ്യോവന്നി ബാത്തിസ്ത്ത റേയുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട “പ്രോ എലിജേന്തൊ പൊന്തീഫിച്ചെ” വിശുദ്ധ കുർബാന വത്തിക്കാൻ മീഡിയ 11 ഭാഷകളിൽ ലൈവായി സംപ്രേക്ഷണം ചെയ്‌തു. ഇറ്റാലിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, ബ്രസീലിലെ പോർച്ചുഗീസ്, ജർമൻ, പോളിഷ്, ചൈനീസ്, അറബ്, വിയെറ്റ്നാമീസ് ഭാഷകളിലാണ് ലൈവ് സംപ്രേക്ഷണം ഉണ്ടായിരുന്നത്. സ്പാനിഷ് ആംഗ്യഭാഷയിലും പ്രക്ഷേപണം നടന്നു. എന്നാൽ അതേസമയം ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങളും സുവിശേഷപ്രഭാഷണത്തിന്റെ പരിഭാഷയും മലയാളമുൾപ്പെടെയുള്ള വത്തിക്കാൻ മീഡിയയിലെ മറ്റ് ഭാഷകളിൽ റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുകയും, വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. കോൺക്ലേവിന്റെ ഭാഗമായി വോട്ടവകാശമുള്ളവരും റോമിൽ എത്തിയിട്ടുള്ളതുമായ 133 കർദ്ദിനാൾമാർ അപ്പസ്തോലികകൊട്ടാരത്തിലെ സിസ്റ്റൈൻ ചാപ്പലിൽ…
സഭയുടെയും മാനവികതയുടെയും നന്മയ്ക്കായി ദൈവഹിതമനുസരിച്ച് ഏവരുടെയും മനസ്സാക്ഷിയെയും, ധാര്‍മ്മിക, ആധ്യാത്മിക മൂല്യങ്ങളെയും വിളിച്ചുണര്‍ത്താന്‍ കഴിവുള്ള പുതിയൊരു പാപ്പായെ നല്‍കാന്‍ വേണ്ടി പരിശുദ്ധാത്മാവിന്റെ വെളിച്ചത്തിനായി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ മലയാളത്തിലും വിശ്വാസികളുടെ പ്രാര്‍ഥന മുഴങ്ങിക്കേട്ട ‘പരിശുദ്ധ റോമന്‍ പാപ്പായുടെ തിരഞ്ഞെടുപ്പിനായുള്ള’ ദിവ്യബലിയില്‍ പങ്കുചേര്‍ന്ന 133 കര്‍ദിനാള്‍ ഇലക്തോര്‍മാര്‍, സഹസ്രാബ്ദങ്ങളുടെ മഹിത പാരമ്പര്യത്തിന്റെ അനന്യ ദീപ്തിയില്‍ ആധുനിക ലോകത്തെ ഏറ്റവും വിശുദ്ധവും രഹസ്യാത്മകവുമായ വോട്ടിങ് പ്രക്രിയയുടെ ഭാഗമായി വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍ കോണ്‍ക്ലേവില്‍ പ്രവേശിച്ചു.
വികസിത രാജ്യങ്ങളില്‍ ഏറ്റം വികസിതം എന്ന് നമ്മളൊക്കെ കരുതിപ്പോരുന്ന അമേരിക്കയുടെ തലവന്റെ പാപ്പാ വേഷംകെട്ടു കണ്ട് ഞാന്‍ ഒന്നു ഞെട്ടി! മോഹിക്കുന്നതെല്ലാം ഏതുവിധേനയും കൈക്കലാക്കാനുള്ള ആധുനിക മനുഷ്യമനോവൈകൃതത്തിന്റെ പച്ചപ്രകടനം! ലൈക്കും വൈറലുമായി അതങ്ങനെ ചുറ്റിക്കറങ്ങും.
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായ പരിശുദ്ധ പാപ്പായെ തെരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും. വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ ബുധനാഴ്ച രാവിലെ പ്രത്യേക കുര്‍ബാനയോടെയാണ് നടപടിക്രമങ്ങള്‍ക്ക് തുടക്കമാകുക. ആദ്യദിവസം ഉച്ചയ്ക്ക് ശേഷം ഒരു പ്രാവശ്യം വോട്ടെടുപ്പ് എന്ന പതിവിന് ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് സൂചന. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണ് വത്തിക്കാനിലുള്ളത്. കര്‍ദിനാള്‍മാര്‍ ചൊവ്വാഴ്ചയോടെ സാന്താ മാര്‍ത്താ അതിഥിമന്ദിരത്തിലേക്ക് താമസം മാറിയിരുന്നു. കോണ്‍ക്ലേവിനു മുന്നോടിയായി സിസ്‌റ്റൈന്‍ ചാപ്പലിനു മുകളില്‍ പുകക്കുഴല്‍ ഘടിപ്പിച്ചതിനു പിന്നാലെ ബാലറ്റുകള്‍ കത്തിക്കുന്നതിനുള്ള സ്റ്റൗ അടുപ്പും സ്ഥാപിച്ചിട്ടുണ്ട്. വോട്ടവകാശമുള്ള കര്‍ദിനാള്‍മാര്‍ അടക്കം 173 കര്‍ദിനാള്‍മാര്‍ വത്തിക്കാനില്‍ ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പൊതുചര്‍ച്ചയില്‍ പങ്കെടുത്തതായി വത്തിക്കാന്‍ മാധ്യമവിഭാഗം ഡയറക്ടര്‍ മാറ്റിയോ ബ്രൂണി വ്യക്തമാക്കി. കോണ്‍ക്ലേവിന്റെ രണ്ടാം ദിനമായ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് ആരംഭിക്കുകയെന്നാണ് വത്തിക്കാന്‍ മാധ്യമവിഭാഗം ഡയറക്ടര്‍ മാറ്റിയോ ബ്രൂണി പുറത്തുവിട്ട പ്രസ്താവന സൂചിപ്പിക്കുന്നത്. ആദ്യ വോട്ടെടുപ്പ് വിജയമെങ്കില്‍ പ്രാദേശികസമയം 10.30ന് വെള്ളപ്പുക കാണും. പരാജയമെങ്കില്‍ കറുത്ത പുക ഉയരും.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് പതിമൂന്നോടു കൂടി ഇത്തവണത്തെ കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം നാളെ ( വ്യാഴാഴ്ച) രാത്രി 11.30 വരെ കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), മലപ്പുറം (കടലുണ്ടി…
Subscribe to Updates
Get the latest creative news from FooBar about art, design and business.