Author: admin

കൊല്ലം: കൗമാരകേരളത്തിന്റെ സകലകലാസംഗമം ഇന്ന് രണ്ടാം ദിവസത്തിലേയ്ക്ക്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനത്തില്‍ കോഴിക്കോടിന്റെ മുന്നേറ്റം. 212 പോയിന്റുമായി കഴിഞ്ഞവർഷത്തെ ജേതാക്കളായ കോഴിക്കോടാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 210 പോയിന്റുമായി തൃശൂരും കണ്ണൂരും തൊട്ടുപിന്നിലുണ്ട്. 199 പോയിന്റുമായി ആതിഥേയരായ കൊല്ലം ജില്ല ആറാം സ്ഥാനത്താണ്. പോയിന്റുകൾ മാത്രമല്ല മത്സരത്തിന്റെ വീറും വാശിയും ഓരോ മണിക്കൂറിലും ഉയരുകയാണ്. മത്സരർഥികൾക്ക് പ്രോത്സാഹനം നൽകാൻ നിരവധിപ്പേരാണ് എത്തുന്നത്. മഴയെ അവഗണിച്ച് ഇന്നലെ രാത്രി വൈകിയും കലോത്സവ പന്തലില്‍ ജനത്തിരക്ക് അനുഭവപ്പെട്ടു.വിദ്യാര്‍ത്ഥികള്‍ക്കായി കലോത്സവ നഗരിയില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊല്ലം ആശ്രാമം മൈതാനമാണ് പ്രധാന വേദി. അതേസമയം ആദ്യദിനത്തിൽ കാര്യമായ പരാതികളൊന്നും വന്നിരുന്നില്ല.

Read More

തിരുവനന്തപുരം:കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരമേഖലയിൽ ജാഗ്രത നിർദേശം നൽകി. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് നിരോധനമുണ്ട്. അറബിക്കടലിലെ ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദപ്പാത്തി സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് കാരണം. ഇന്നലെ രാത്രിവരെ ഇടുക്കി തൊടുപുഴയിൽ 107 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. അതേസമയം ഇന്നലെ രാജ്യത്ത് ഉയർന്ന താപനില രേഖപ്പെടുത്തിയതും കേരളത്തിലാണ്. തിരുവനന്തപുരത്തും പുനലൂരും 35.4 °c ചൂട് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

തിരുവനന്തപുരം: ‘സമരാഗ്നി’ക്കൊരുങ്ങി കോൺഗ്രസ് . കെപിസിസി സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥയായ സമരാഗ്നിയിൽ നവകേരള സദസ്സ് മാതൃകയാക്കി പ്രഭാത യോഗങ്ങൾ സംഘടിപ്പിക്കാനും പരിപാടിയുണ്ട് . അവശ വിഭാഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും സർക്കാർ അവഗണിച്ചവരെ കേൾക്കുമെന്നും തൊഴിലാളി വിഭാഗങ്ങളുമായി ചർച്ച നടത്തുമെന്നും നേതൃത്വം അറിയിച്ചു. സമരാഗ്നിയിൽ ദേശീയ നേതാക്കളായ പ്രിയങ്ക ഗാന്ധിയും സച്ചിൻ പൈലറ്റും പങ്കെടുക്കും. രേവന്ത് റെഡി, സിദ്ധരാമയ്യ, ഡി കെ ശിവകുമാർ തുടങ്ങിയവരും സമരാഗ്നിയുടെ ഭാഗമാകും. ഫെബ്രുവരി 9 ന് കാസർകോട് ജാഥയ്ക്ക് തുടക്കം കുറിക്കും. കെ സി വേണുഗോപാൽ സമരാഗ്നി ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനങ്ങളിൽ പതിനായിരങ്ങളെ അണിനിരത്താൻ ആണ് തീരുമാനം. ജില്ലാതലങ്ങളിൽ സംഘാടക സമിതി രൂപീകരണം ഇന്നു മുതൽ തുടങ്ങും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്നാണ് ‘സമരാഗ്നി’ സംസ്ഥാന ജാഥ നയിക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലും യാത്രയുണ്ടാകില്ല. മൂന്നോ നാലോ മണ്ഡലങ്ങൾക്ക് ഒരു പരിപാടി എന്ന നിലയ്ക്ക് ജാഥ സംഘടിപ്പിക്കാനാണ്…

Read More

ആലുവ: പെരിയാറിന് കുറുകെ നീന്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡിട്ട് അഞ്ച് വയസ്സുകാരൻ. ആലുവ സ്വദേശി മുഹമ്മദ് കയ്യിസാണ് മണപ്പുറം മണ്ഡപം കടവിൽ നിന്ന് ദേശം കടവിലേക്ക് 780 മീറ്റർ നീന്തിക്കടന്നത്. ‘ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടെ എല്ലാവരും നീന്തൽ പരിശീലിക്കൂ’ എന്ന സന്ദേശവുമായാണ് അഞ്ച് വയസ്സുകാരന്റെ നീന്തൽ പ്രകടനം. 14 വർഷമായി മണപ്പുറം ദേശം കടവിൽ നീന്തൽ പരിശീലിപ്പിക്കുന്ന സജി വാളശ്ശേരിലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി അൻവർ സാദത്ത് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ‘ഇത് അതിശയമാണ്. അഞ്ച് വയസ്സുള്ള കുട്ടി 780 മീറ്റർ നീന്തുക എന്നത് ഒരു അത്ഭുതമാണ്. എന്റെ നാട്ടുകാരൻ ആണ് ഈ കുട്ടി എന്നതിൽ എനിക്കും അഭിമാനമാണ്. മുഹമ്മദ് കയ്യിസ് ഭാവിയിൽ ഇന്ത്യയുടെ തന്നെ അഭിമാനമായി മാറും എന്നതിൽ സംശയമില്ല,’ എന്ന് അൻവർ സാദത്ത് പറഞ്ഞു.

Read More

കൊച്ചി: ദൗത്യനിർവഹണത്തിലെ പോരായ്മകളിലും കുറവുകളിലും ഖേദം പ്രകടിപ്പിച്ച് മേജർ ആർച്ച് ബിഷപ്പ് എമിരറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭാ തലവൻ എന്ന സ്ഥാനത്തുനിന്നുള്ള വിടപറയലിൽ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് എഴുതിയ കത്തിലാണ് അദ്ദേഹത്തിന്റെ ഏറ്റുപറച്ചിൽ. മേജർ ആർച്ച് ബിഷപ്പ് എന്ന നിലയിലും എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയെന്ന നിലയിലും പ്രവർത്തനങ്ങളിൽ പോരായ്മകളായെന്ന് അദ്ദേഹം കത്തിൽ സമ്മതിക്കുന്നു. സഭാ നേതൃത്വത്തിൽ നിന്ന് മാറിയെങ്കിലും സഭയുടെ എല്ലാ മേഖകളിലും സാക്ഷ്യം വഹിക്കാനാവുമെന്ന് പ്രത്യാശിക്കുന്നതായും സഭാംഗങ്ങൾക്കുള്ള വിടവാങ്ങൽ കത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറയുന്നു.സഭയുടെ നേതൃത്വത്തിൽ നിന്ന് മാറുമ്പോഴും സഭയുടെ എല്ലാ ദൗത്യമേഖലകളിലും കൂട്ടായ്മ സംഘടനാത്മകത, സഹകരണം എന്നിവയോടെ സാക്ഷ്യം വഹിക്കാൻ സാധിക്കുമെന്ന ഉറച്ച പ്രത്യാശ തനിക്കുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു.

Read More

തിരുവനന്തപുരം : കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജസ്ന തിരോധാനത്തില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. ജസ്ന മരിച്ചതിനും മത പരിവര്‍ത്തനം നടത്തിയതിനും തെളിവില്ലെന്നും സിബിഐ റിപ്പോർട്ടിലുണ്ട് . ജസ്ന മതപരിവർത്തനം നടത്തിയിട്ടില്ല. കേരളത്തിലെയും പുറത്തെയും മതപരിവർത്തന കേന്ദ്രങ്ങൾ പരിശോധിച്ചു. ഇവിടെ നിന്ന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. ജസ്‌ന മരിച്ചതിനും തെളിവില്ല. സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ജസ്‌ന കൊവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടില്ല. തമിഴ്നാട്ടിലും കർണാടകയിലും മുംബൈയിലും ജസ്നയ്ക്കായി അന്വേഷണം നടത്തി. ഇതിനായി ഇന്റർപോളിന്റെ സഹായം തേടിയെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്നയുടെ പിതാവിന് തിരുവനന്തപുരം സിജെഎം കോടതി നോട്ടീസ് അയച്ചു. സിബിഐ റിപ്പോർട്ടിൽ മറുപടി നൽകാൻ നിർദ്ദേശിച്ചാണ് നോട്ടീസ്. ജനുവരി 19 നകം മറുപടി നൽകണം. കഴിഞ്ഞ ദിവസമാണ് അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയത്. കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 22…

Read More

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്.ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ 42ല്‍ രണ്ട് സീറ്റുകള്‍ മാത്രം വാഗ്ദാനം ചെയ്ത തൃണമൂൽ നടപടിയാണ് കോൺഗ്രസ്സിനെ ചൊടിപ്പിച്ചത് . കോണ്‍ഗ്രസിന് മമത ബാനര്‍ജിയുടെ പാര്‍ട്ടിയുടെ ദാനം വേണ്ടെന്നും കൂടുതല്‍ സീറ്റുകളില്‍ ഒറ്റക്ക് വിജയിക്കാനാവുമെന്നും ബംഗാള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സേവിക്കുന്ന തിരക്കിലാണ് മമത. മമതക്ക് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ താല്‍പര്യമില്ല. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വന്തം നിലക്ക് മത്സരിക്കാമെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.മമത ബാനര്‍ജിയുടെ യഥാര്‍ത്ഥ താല്‍പര്യം പുറത്തുവന്നിരിക്കുന്നു. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ തരാമെന്നാണ് അവര്‍ പറയുന്നത്. ആ സീറ്റുകളില്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് എംപിമാരാണ്. എന്താണ് അവര്‍ പുതുതായി തരുന്നത്?. ആ രണ്ടു സീറ്റുകളിലും ഞങ്ങള്‍ വിജയിച്ചത് മമത ബാനര്‍ജിയെയും ബിജെപിയെയും പരാജയപ്പെടുത്തിയാണ്. എന്താണ് അവര്‍ പ്രത്യേകമായി ഞങ്ങള്‍ക്ക് ചെയ്യുന്നത്?’, അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

Read More

തിരുവനന്തപുരം: ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം കേരളത്തിൽ നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം തൃശൂരിലെത്തിയ പശ്ചാത്തലത്തിലാണ് സതീശന്റെ പ്രതികരണം. കേരളത്തെ കുറിച്ച് പ്രധാന മന്ത്രിക്ക് തെറ്റിദ്ധാരണയുണ്ട്. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. ബിജെപിയും സിപിഐഎമ്മും തമ്മിൽ ബന്ധമുണ്ട്. സ്വർണ്ണക്കടത്ത് നടന്ന ഓഫീസ് അറിഞ്ഞിട്ടും കേന്ദ്ര ഏജൻസികൾ അവിടെ എന്തുകൊണ്ട് റെയ്ഡ് നടത്തിയില്ലെന്നും എന്നിട്ടും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്വർണക്കടത്ത് ആയുധമാക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു. ബിജെപിയുടെ കുഴൽപ്പണക്കേസിൽ കേരള സർക്കാർ സഹായിച്ചു. സിപിഐഎം തോറ്റാൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ട് സിപിഐഎമ്മിനെ സഹായിച്ചു. കോൺഗ്രസ് മുക്ത ഭാരതം എന്ന ഫോർമുല കേരളത്തിൽ നടന്നുവെന്നും തങ്ങളുടെ ആരോപണം ശരിയെന്ന് തെളിഞ്ഞുവെന്നും സതീശന്‍ പറഞ്ഞു. മുമ്പ് കാഴ്ചവെച്ചതിനേക്കാൾ മോശം പ്രകടനം ഇത്തവണ ബിജെപി കാഴ്ച വെയ്ക്കും. ക്രൈസ്തവ മതസ്ഥാപനങ്ങൾക്ക് നേരെ ആക്രമണം വർദ്ധിച്ചു. ഇതെല്ലാം മറച്ച് വെച്ച് സംഘപരിവാർ, കേക്കുമായി മതമേലധ്യക്ഷൻമാരെ കാണാൻ പോകുന്നു-സതീശന്‍ പറഞ്ഞു.

Read More