- വിജയം പ്രഖ്യാപിച്ച് ഹിസ്ബുള്ള; വെടിനിര്ത്തലിന് പിന്നാലെ ആഹ്ളാദ പ്രകടനങ്ങൾ
- ജാര്ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും ഹേമന്ത് സോറന്
- മുനമ്പംഭൂമി പ്രശ്നത്തില് ജുഡീഷ്യല് കമ്മീഷനെ നിയമിച്ചു
- കേരളത്തിന്റെ പ്രിയങ്ക
- മുസരീസ് ഒരു ഇതിഹാസമാണ്
- മൊസാര്ട്ടും ബീഥോവനും കണ്ടുമുട്ടിയോ?
- വിശുദ്ധിയും യുവതയും
- ജനജാഗരത്തിലൂടെ ജാഗരൂകരാകുക
Author: admin
ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രതിയായ ജെഡിഎസ് എംപിയും നേതാവുമായ പ്രജ്വൽ രേവണ്ണയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസ് വന്നതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ ജർമനിയിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. പ്രജ്വൽ വിമാനമിറങ്ങുന്നത് കാത്തുനിന്ന എസ് ഐ ടി സംഘം അടക്കമുള്ള വൻ പോലീസ് സംഘമാണ് പ്രജ്വലിനെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചുതന്നെ കസ്റ്റഡിയിൽ എടുത്തത്. പ്രജ്വലിനെ ഇന്ന് പ്രാഥമികമായി ചോദ്യം ചെയ്ത് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രജ്വൽ രേവണ്ണ മ്യൂണിക്കിൽ നിന്ന് പുറപ്പെട്ട ലുഫ്താൻസ വിമാനം DLH 76 അർധരാത്രി ഏകദേശം 12. 50 ഓടെയാണ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. 20 മിനിറ്റ് വൈകിയാണ് വിമാനം എത്തിയത്. 34 ദിവസം ഒളിവിൽ കഴിഞ്ഞ പ്രജ്വലിനെ വിമാനത്താവളത്തിൽ നിന്ന് തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾ സ്വയം ചിത്രീകരിച്ച മൂവായിരത്തോളം ലൈംഗിക ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ ഏപ്രിൽ 26 ന് രാത്രി…
ന്യൂയോര്ക്ക്: യു.എസ് മുന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന് തിരിച്ചടി . ബിസിനസ് രേഖകളില് കൃത്രിമം കാട്ടിയെന്ന കേസില് ട്രംപിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ജൂലൈ 11-നാണ് ശിക്ഷ വിധിക്കുക . പോണ് താരം സ്റ്റോമി ഡാനിയേല്സുമായുള്ള ലൈംഗികബന്ധം മറച്ചുവെക്കാന് പണം നല്കിയെന്നും ഇതിനായി ബിസിനസ് രേഖകളില് കൃത്രിമം കാട്ടിയെന്നുമാണ് ട്രംപിനെതിരെയുള്ള കേസ്. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34-എണ്ണത്തിലും ട്രംപ് കുറ്റക്കാരനാണെന്നാണ് ന്യൂയോര്ക്ക് ജ്യൂറി കണ്ടെത്തിയത് . 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ സ്റ്റോമിയുമായുള്ള ബന്ധം മറച്ചുവെക്കാൻ മത്സരിക്കവേ ട്രംപ് 1.30 ലക്ഷം ഡോളർ സ്റ്റോമിക്കു നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടി എന്നുമായിരുന്നു കേസ്. 2006-ൽ ലേക്ക് ടാഹോയിലെ ഗോൾഫ് മത്സരവേദിയിലാണ് ട്രംപിനെ താൻ കണ്ടുമുട്ടിയതെന്നും ന്യൂയോർക്കിലെ കോടതിയിൽ സ്റ്റോമി പറഞ്ഞിരുന്നു. അന്ന് റിയൽ എസ്റ്റേറ്റ് രംഗത്തായിരുന്ന ട്രംപ് ‘ദ അപ്രന്റിസ്’ എന്ന റിയാലിറ്റി ഷോയുടെ അവതാരകനായിരുന്നു. അതിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നും വാഗ്ദാനം പാലിക്കപ്പെടില്ലെന്നു മനസിലായതോടെ താൻ…
തിരുവനന്തപുരം: രണ്ടു മാസമായി ആളും അനക്കവുമില്ലാതെ കിടന്ന സംസ്ഥാനത്തെ സ്കൂളുകള് സജീവമാകാന് ഇനി ദിവസ്സങ്ങൾ മാത്രം . ജൂണ് 3 ന് നടക്കുന്ന പ്രവേശനോത്സവത്തിന് ഒരു കുറവും വരാതിരിക്കാനുള്ള പരിശ്രമത്തിലാണ് വിദ്യാലയ അധികൃതർ . പുതിയ പാഠപുസ്തകങ്ങള് ഒരുക്കിയും ക്ലാസ് മുറികളില് പുസ്തകങ്ങളിലെ തന്നെ ചിത്രങ്ങള് വരച്ചും സ്കൂള് തുറപ്പിന് ദിവസങ്ങള്ക്കു മുന്പ് തന്നെ അധ്യാപകരും പി ടി എ അംഗങ്ങളും സ്കൂളില് ഹാജര്. ഒരിടത്ത് അഡ്മിഷന് നടപടിക്രമങ്ങള് പുരോഗമിക്കുമ്പോള് ഹെഡ്മാസ്റ്ററുടെ മുറിയില് ഗസ്റ്റ് അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖ പരീക്ഷ തുടരുകയാണ്. എറണാകുളം എളമക്കര ഗവ. ഹയര് സെക്കന്ഡറി സ്കൂളില് ജൂണ് 3 ന് രാവിലെ 9:30 ന് നടക്കുന്ന ചടങ്ങില് മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന തലതില് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാനത്ത് 6823 എൽ പി സ്കൂളുകളിലാണ് ഇത്തവണ പ്രവേശനോത്സവം. ഇതിൽ 2597 സ്കൂളുകൾ സർക്കാർ എൽ പി എസുകളാണ്. എയ്ഡഡ് മേഖലയിൽ 3903 എൽ പി സ്കൂളുകളും…
കൊച്ചി : ഡോക്ടർ സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ (74) അന്തരിച്ചു .സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷൻ അംഗവും,ജില്ലാ സെഷൻസ് ജഡ്ജിയുമായിരുന്നു. എറണാകുളം പ്രോവിഡൻസ് റോഡിൽ മൂഞ്ഞപ്പിള്ളി കുടുംബാംഗവുമാണ്. കാസർഗോഡ് ഭീമനടിയിൽ പരേതനായ അഗസ്റ്റിൻ പാലമറ്റത്തിൻെറയും പരേതയായ അനസ്താസിയയുടെയും മകൾ ആണ്. മക്കൾ: ഡോൺ സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ. നോർവേ), റോൺ സെബാസ്റ്റ്യൻ (ഹൈക്കോടതി അഭിഭാഷകൻ), ഷോൺ സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ/ ഡോക്യുമെൻഡറി സംവിധായകൻ). മരുമക്കൾ ഡെൽമ ഡൊമിനിക് ചാവറ (ട്രിഗ്, നോർവേ), സബീന പി ഇസ്മെയിൽ (ഗവൺമെൻറ് പ്ളീഡർ, ഹൈക്കോടതി). 1985ൽ കാസർഗോട് മുൻസിഫായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടോർ ആക്സിഡൻറ് ക്ളെയിംസ് ട്രിബൂണൽ, നിയമവകുപ്പിൽ ജോയിൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാർഷികാദായ നികുതി വിൽപന നികുതി അപ്പലേറ്റ് ട്രിബ്യൂണലിൽ ചെയർപേഴ്സണും ചെന്നൈയിലെ കമ്പനി ലോ ബോർഡിൽ ജുഡീഷ്യൽ അംഗവും ആയിരുന്നു. പോൾസ് ലോ അക്കാദമിയുടെ ഡയറക്ടറും ഹൈക്കോടതി ആർബിട്രേറ്ററുമായിരുന്നു. FORGOTTEN VICTIM എന്ന…
കന്യാകുമാരി : പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തി. ഡൽഹിയിൽ നിന്ന് വിമാന മാർഗം തിരുവനന്തപുരത്ത് എത്തിയ മോദി, അവിടെ നിന്നും ഹെലികോപ്ടറിലാണ് കന്യാകുമാരി ഗവൺമെൻ്റ് ഗസ്റ്റ് ഹൗസ് കോംപ്ലക്സിലെത്തിയത്. ജൂണ് 1വരെയാണ് വിവേകാനന്ദപ്പാറയില് ധ്യാനമിരിക്കുക. സ്വാമി വിവേകാനന്ദന് ധ്യാനമിരുന്ന അതേയിടത്തില് 45 മണിക്കൂര് നീണ്ടുനില്ക്കുന്ന ധ്യാനത്തിന് ശേഷം തിരുവള്ളൂര് പ്രതിമയും സന്ദര്ശിച്ചിട്ടാകും മടക്കം. കനത്ത സുരക്ഷയിലാണ് മോദിയുടെ ധ്യാനം നടക്കുക. വിവിധ സുരക്ഷ ഏജന്സികളില് നിന്ന് രണ്ടായിരം പൊലീസുകാരെ കന്യാകുമാരിയില് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. 2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കേദാര്നാഥ് ഗുഹയിലെ മോദിയുടെ ധ്യാനവും വാര്ത്തയും വിവാദവുമായിരുന്നു. നവമാധ്യമങ്ങളിൽ മോദിയുടെ ധ്യാനപരിപാടിയെ ട്രോളി ആയിരക്കണക്കിന് പേരാണ് രംഗത്തുവന്നിരിക്കുന്നത് .
അബ്കാരി കലണ്ടറില് നിന്ന് ഡ്രൈ ഡേ നിയന്ത്രണം ഒഴിവാക്കാനും, ബാറുകളുടെ പ്രവര്ത്തന സമയം ഒരു മണിക്കൂറെങ്കിലും കൂട്ടാനും അനുകൂലമായ ചര്ച്ചകള് പിന്നാമ്പുറങ്ങളില് നടത്തി, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്വലിക്കുന്ന മുറയ്ക്ക് ബാറുടമകള്ക്ക് കൂടുതല് പ്രയോജനകരമായ അബ്കാരി നയം പുതിയ സാമ്പത്തിക വര്ഷത്തില് കൊണ്ടുവരാനായിരുന്നു പദ്ധതി എന്നു വെളിവാക്കുന്ന സാഹചര്യ തെളിവുകള് പുറത്തുവന്നിട്ടുണ്ട്.
പൊക്കാളിയും നന്മയും വിളയുന്ന കൊച്ചിയിലെ കായല്തുരുത്തുകളിലൊന്നായ പിഴലയില്, സെന്റ് ഫ്രാന്സിസ് സേവ്യറിന്റെ നാമധേയത്തിലുള്ള ഇടവകസമൂഹത്തിന്റെ പുണ്യങ്ങളുടെ കൊയ്ത്തുകാലത്തെ കനപ്പെട്ട കറ്റകള് മെതിച്ചുകൂട്ടുന്നവരില് വേദപാഠ ക്ലാസുകളിലെ കുട്ടികള് വരെയുണ്ട്.
‘റോമ’, സൗന്ദര്യവും വൈകാരിക ആഴവും ഉള്ക്കൊള്ളുന്ന ജീവിതത്തിന്റെ സത്തയെ അതിമനോഹരമായി പകര്ത്തിയെഴുതിയ സിനിമയാണ്. 1970-കളിലെ മെക്സിക്കോ സിറ്റിയുടെ പശ്ചാത്തലത്തില് തന്റെ ബാല്യകാലസ്മരണകളുടെ ഉജ്ജ്വലമായ ഒരു ഛായാചിത്രം സൃഷ്ടിക്കാന് 2018-ല് പുറത്തിറങ്ങിയ ആത്മകഥാപരമായ ഈ ചിത്രത്തിലൂടെ സംവിധായകന് കഴിഞ്ഞു.
പൊതുനിരത്തുകള് അന്യമായിരുന്ന അഥവാ സഞ്ചരിക്കാന് അവകാശം ഇല്ലാതിരുന്ന കീഴ്ജാതി സമൂഹങ്ങള്ക്ക് മുഖ്യധാരയിലേക്കുള്ള പ്രവേശനം സാധ്യമാക്കിയ സമരങ്ങളില് ഒന്നാണ് കായല് സമ്മേളനം. കൊച്ചിക്കായലില് വള്ളങ്ങള് ചേര്ത്തു കെട്ടി ഉണ്ടാക്കിയ വേദിയില് പുലയസമുദായത്തിലെ അംഗങ്ങള് ഒത്തുകൂടി നടത്തിയ ആ സമ്മേളനം നടന്നിട്ട് 111 വര്ഷങ്ങള് പിന്നിടുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.