Author: admin

ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ എത്തിച്ചത് കാലപ്പഴക്കമില്ലാത്ത ദ്വാരപാലക ശില്‍പത്തിലെ പാളിയെന്നാണ് പങ്കജ് ഭണ്ഡാരി ദേവസ്വം വിജിലന്‍സിന് മൊഴി നല്‍കിയത്.

Read More

ഫോട്ടോഗ്രാഫേഴ്‌സിനു നിർദ്ദേശങ്ങളുമായി പുറത്തിറക്കിയ താമരശ്ശേരി രൂപതയുടെ സര്‍ക്കുലറിന് സമൂഹ മാധ്യമങ്ങളില്‍ കൈയടി.

Read More

നാളിതുവരെ രാജ്യത്ത് കുടിയിറക്കപ്പെട്ട കുട്ടികളുടെ എണ്ണം ഏതാണ്ട് ഏഴുലക്ഷത്തോടടുത്തുവെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്

Read More

ഒക്ടോബർ 8, 9 തീയതികളിലായി സമർപ്പിതജീവിതക്കാർക്കുവേണ്ടിയുള്ള ഇൻസ്റിറ്റ്യൂട്ടുകൾക്കും അപ്പസ്തോലിക ജീവിതസമൂഹങ്ങൾക്കും വേണ്ടി വത്തിക്കാനിലും റോമിന്റെ വിവിധയിടങ്ങളിലും ജൂബിലി ആഘോഷങ്ങൾ നടന്നു വരുന്നു

Read More

തൊഴിലാളിസംഘടനകൾ ചെയ്യുന്ന സേവനങ്ങളെ അഭിനന്ദിച്ചും, ഏവരുടെയും മനുഷ്യാന്തസ്സ്‌ ഉയർത്തിപ്പിടിക്കുന്നതിൽ ഇത്തരം സംഘടനകൾക്കുള്ള ഉത്തരവാദിത്വം എടുത്തുപറഞ്ഞും ലിയോ പതിനാലാമൻ പാപ്പാ.

Read More

സിനിമ / പ്രഫ. ഷാജി ജോസഫ് ഫ്രഞ്ച്-ടർക്കിഷ് ചലച്ചിത്ര സംവിധായികയായ ‘ഡെനിസ് ഗാംസെ എർഗുവന്റെ’ സംവിധാന അരങ്ങേറ്റമായ മുസ്താങ് (2015) എന്ന സിനിമ, ഗ്രാമീണ തുർക്കിയിലെ അഞ്ച് അനാഥ സഹോദരിമാരുടെ കഥയാണ് പറയുന്നത്. നിഷ്‌കളങ്കതയുടെ ഒരു കഥയായി ആരംഭിക്കുന്നത് ക്രമേണ അടിച്ചമർത്തലിന്റെയും, പ്രതിരോധശേഷിയുടെയും, നിശബ്ദമായ കലാപത്തിന്റെയും ഒരു ചലനാത്മകമായ ചരിത്രമായി വികസിക്കുന്നു. പോസ്റ്റ്-സെക്യൂലർ സംസ്‌കാരത്തിനും, മുൻകാല ആധുനികവൽക്കരണം തുർക്കിയിലേക്ക് കൊണ്ടുവന്ന പടിഞ്ഞാറിന്റെ തുറന്ന ലൈംഗികതയ്ക്കും ഇടയിൽ കുടുങ്ങിക്കിടക്കുന്ന സമൂഹത്തിൽ സ്ത്രീകളുടെ അതിരുകൾ കർശനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ ഫ്രഞ്ച്-ടർക്കിഷ് നിർമ്മാണം തുർക്കിയിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽസ്ത്രീകൾക്കെതിരായ മതപരമായ അടിച്ചമർത്തലിനെ അഭിസംബോധന ചെയ്യുന്നു. തീർച്ചയായും പ്രശ്‌നം അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നു. വടക്കൻ തുർക്കിയിലെ, കരിങ്കടൽ തീരത്തുള്ള ‘ഇനെബോളു’ എന്ന ഗ്രാമത്തിൽ താമസിക്കുന്ന അഞ്ച് കൗമാരക്കാരും അനാഥരുമായ സഹോദരിമാരുടെ ബന്ധങ്ങളെയും ജീവിതങ്ങളെയും ഈ സിനിമ പര്യവേക്ഷണം ചെയ്യുന്നു. പ്രായമായ മുത്തശ്ശിയുടേയും അമ്മാവന്റെയും സംരക്ഷണത്തിലാണ് കുട്ടികൾ. വേനലവധിക്ക് സ്‌കൂൾ അടയ്ക്കുന്ന ദിവസം, വാനിൽ പോകുന്നതിനു പകരം നടന്ന്…

Read More

പുസ്തകം / ബോബൻ വരാപ്പുഴ ‘അറിയാത്ത അദ്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന എന്റെ നിളാനദിയെയാണ് എനിക്കിഷ്ടം.’ (എം.ടി). ‘സാധുവും ബുദ്ധിഹീനനുമായ അടിയൻ, തമ്പുരാക്കന്മാർ സമക്ഷം സമർപ്പിക്കുന്ന ദയാഹർജി …..തമ്പുരാക്കന്മാർ അടിയനോട് ക്ഷമിക്കണം, തലകൊയ്യൽ കൈ വെട്ടൽ തുടങ്ങിയ ശിക്ഷകളൊന്നും അടിയന് വിധിക്കുമാറാകരുത്…’പണ്ടൊരിക്കൽ, അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് മാതൃഭൂമിയിൽ നിന്നുമെടുത്ത മെഡിക്കൽ ലീവ് സമയത്ത്, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ പോയതിന്റെ പേരിൽ ലഭിച്ച കാരണം കാണിക്കൽ നോട്ടിസിന് മാതൃഭൂമിക്ക് നൽകിയ മറുപടിയാണിത്. എം.ടിയുടെ രാജിക്കത്തു കൂടിയായിരുന്നത്. എം.ടി. മാതൃഭൂമിയുടെ പടിയിറങ്ങിയെന്ന് ലളിതമായി പറഞ്ഞു പോകാൻ ബുദ്ധിമുട്ടാണ്. കാരണം അവിടെ ജോലി ചെയ്യുകയെന്നത് അദ്ദേഹത്തിന്റെ ജന്മാഭിലാഷംപോലെയുള്ള ആഗ്രഹമായിരുന്നു.അതിന് മുമ്പ്, ഗ്രാമ റൂറൽ ഡവലപ്‌മെന്റ് ഓഫീസറായി ലഭിച്ച സർക്കാർ ജോലി എം.ടി ഒരേയൊരു ദിവസം കൊണ്ട് മതിയാക്കി.. ജീവിതോപാധിയായി ഒരുജോലി അനിവാര്യമായിരുന്നെങ്കിലും എവിടെയും ആധിപത്യങ്ങളെ എം.ടി യെന്ന സാഹിത്യകാരൻ വെറുത്തു. കലഹിച്ചു. കോപത്താൽ വിറച്ചു. എന്നിട്ടും, 1956-1981 /1989 – 1999എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി…

Read More

ഡോ. ക്ലീറ്റസ് വർഗീസ് കതിർപറമ്പിൽ അല്പം ചരിത്രം 1985 കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ വികലമായി അവതരിപ്പിച്ചുകൊണ്ട് പുറത്തിറങ്ങിയ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകത്തോടുള്ള പ്രതികരണമായിട്ടാണ് 1987 മുതൽ പാലാരിവട്ടം പിഒസിയിൽ കെസിബിസി മാധ്യമകമ്മീഷന്റെ നേതൃത്വത്തിൽ അഖിലകേരള പ്രൊഫഷണൽ നാടകമേള നടത്തിത്തുടങ്ങിയത്. ഒരു വികലമായ നാടകത്തിനെതിരെ തെരുവിലിറങ്ങുകയോ നിയമനടപടികൾ സ്വീകരിക്കുകയോ ഒക്കെ വേണം എന്ന വാദഗതിക്കു വിരുദ്ധമായി കലയെ കല എന്ന മാധ്യമത്തിലൂടെ തന്നെ പ്രതിരോധിക്കാനാണ് അന്ന് ഉത്തരവാദിത്തപ്പെട്ടവർ തീരുമാനിച്ചത്. മാധ്യമ കമ്മീഷൻ തന്നെ ഒരു നാടകട്രൂപ്പ് ഉണ്ടാക്കണമെന്ന നിർദ്ദേശം പോലും ഉണ്ടായെങ്കിലും നന്മയെന്ന മൂല്യം ഉയർത്തിപിടിപ്പിക്കാനുതകുന്ന വിധത്തിൽ നാടകട്രൂപ്പുകളെ സജ്ജരാക്കുക എന്നതായിരുന്നു അന്നത്തെ ലക്ഷ്യം.അന്നു പ്രവർത്തിച്ചിരുന്ന നാടകസമിതികളെയും സംവിധായകരെയും നാടകകൃത്തുകളെയും പ്രത്യേകം പ്രത്യേകം വിളിച്ചുകൂട്ടി ചർച്ച ചെയ്തതിൽനിന്നും മാന്യമായി മുന്നോട്ടു പോകാനുതകുന്ന വിധത്തിൽ കുറച്ചു വേദികൾ കിട്ടുമെങ്കിൽ നാടകങ്ങൾ തയ്യാറാക്കാൻ അവർ സന്നദ്ധരാണെന്നറിഞ്ഞപ്പോൾ അത്തരം സമിതികളെ പ്രോത്സാഹിപ്പിക്കാൻ വേണ്ട കാര്യങ്ങളെക്കുറിച്ചായി പിന്നത്തെ ചിന്ത. അതിന്റെ അനന്തരഫലമായി 1987 ഓഗസ്റ്റുമാസം സംഘടിപ്പിച്ച പ്രഥമ…

Read More