Author: admin

പുനലൂർ: പുനലൂർ രൂപതയിലെ കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന വിവിധ ഇടവകകളിലെ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ കൂടി വരവ് പുനലൂർ രൂപത അധ്യക്ഷൻ ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു. പുനലൂർ ബിഷപ്പ് ഹൗസിൽ നടന്ന സംഗമത്തിൽ പുനലൂർ രൂപതാ വികാരി ജനറൽ മോൺ.സെബാസ്റ്റ്യൻ വാസ് , രൂപത ചാൻസലർ ഡോ.റോയി ബി .സിംസൺ, രൂപതാ വിദ്യാഭ്യാസ സമിതി കോഡിനേറ്റർ ഫാദർ ജെസ്റ്റിൻ സക്കറിയ എന്നിവർ സംഗമത്തിന് ആശംസകൾ നേർന്നു. സിസ്റ്റർ പമീല മേരി, സജീവ് ബി വയലിൽ പത്തനാപുരം, എയ്ഞ്ചൽ,ആഗ്നസ് എലിസബത്ത് , ദീപ , ബ്രദർ മാത്യു ,ബ്രദർ അമൽ ബ്രദർ അജയ്എന്നിവർ ഗ്രൂപ്പ് ഡൈനാമിക്സ് പ്രോഗ്രാമിന് നേതൃത്വം നൽകി. പുനലൂർ സെൻറ് മേരീസ് കത്തീഡ്രൽ ,ആറന്മുള സെൻസബാസ്റ്റ്യൻ ഇടവകയിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ശുഭദർശൻ ഡയറക്ടർ റവ ഫാദർ ക്രിസ്റ്റി ജോസഫ് നന്ദി അറിയിച്ചു.

Read More

മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ബാബ സിദ്ദിഖ് (66) വെടിയേറ്റ് മരിച്ചു. ഇന്ന് വൈകുന്നേരം മുംബൈയിലെ ബാന്ദ്ര ഈസ്റ്റിൽ വെച്ചാണ് അദ്ദേഹത്തിന് നേരെ അജ്ഞാതര്‍ വെടിയുടിതിര്‍ത്തത്. ലീലാവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കായി ലോക്കൽ പൊലീസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും തെരച്ചിൽ ആരംഭിച്ചു. മുൻ മഹാരാഷ്ട്ര മന്ത്രിയും മൂന്ന് തവണ ബാന്ദ്ര വെസ്റ്റ് എംഎൽഎയുമായിരുന്നു ബാബ സിദ്ദിഖ്. ഈ വർഷം ഫെബ്രുവരിയിലാണ് കോൺഗ്രസ് വിട്ട് ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നത്. മകൻ സീഷാൻ ബാന്ദ്ര ഈസ്റ്റ് എംഎൽഎയാണ്.

Read More

വത്തിക്കാൻ: മെത്രാന്മാരുടെ സിനഡിൽ നടത്തിയ ധനസമാഹരണത്തിലൂടെ ലഭിച്ചതും കർദ്ദിനാൾ ക്രയേവ്‌സ്‌കി പാപ്പായുടെ പേരിൽ നൽകിയതുമായ അറുപത്തിരണ്ടായിരം യൂറോയുടെ സംഭാവനയ്ക്ക് നന്ദി പറഞ്ഞ് ഗാസയിലെ കത്തോലിക്കാ ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി. മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കുന്നവർ ഗാസയിൽ ദുരിതമനുഭവിക്കുന്നവർക്കായി ഒക്ടോബർ ഏഴാം തീയതി നടത്തിയ ധനസമാഹരണത്തിൽ ഏതാണ്ട് മുപ്പത്തിരണ്ടായിരം യൂറോ ശേഖരിച്ചിരുന്നു. ഈ തുകയ്‌ക്കൊപ്പം മുപ്പതിനായിരം യൂറോ കൂടി ചേർത്ത്, അറുപത്തിരണ്ടായിരം യൂറോ, ഏതാണ്ട് അൻപത്തിയേഴ് ലക്ഷം രൂപ, പാപ്പായുടെ ഉപവികാര്യങ്ങൾക്കായുള്ള ഓഫീസിന്റെ ചുമതലയുള്ള കർദ്ദിനാൾ കോൺറാഡ് ക്രയേവ്‌സ്‌കി, മുൻപ് തീരുമാനിച്ചതനുസരിച്ച് ഗാസയിലെ തിരുക്കുടുംബദേവാലയത്തിന്റെ വികാരിക്ക് ഈ തുക അയച്ചുകൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അയച്ച ഒരു വീഡിയോ സന്ദേശത്തിൽ, തങ്ങൾക്ക് ലഭിച്ച ഈ സഹായത്തിന് ഗാസയിലെ തിരുക്കുടുംബദേവായത്തിന്റെ വികാരി ഫാ. റൊമനെല്ലി പാപ്പായ്ക്കും കർദ്ദിനാൾ ക്രയേവ്‌സ്‌കിക്കും നന്ദി പറഞ്ഞു. എന്നാൽ ധനസഹായത്തോടൊപ്പം, പാപ്പായുടെയും സഭയുടെയും പ്രാർത്ഥനകൾക്കും സാമീപ്യത്തിനും താൻ പ്രത്യേകം നന്ദിപറയുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അർജന്റീനക്കാരനാണ് ഈ വൈദികൻ. ഗാസയിലെ സായുധസംഘർഷങ്ങളിൽനിന്ന്…

Read More

സൗബിന്‍ ഷാഹിറും ബേസില്‍ ജോസഫും ഒന്നിച്ചെത്തുന്ന ‘പ്രാവിന്‍കൂട് ഷാപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. നരച്ച മുടിയുള്ള മേക്കോവറില്‍ ചീട്ടുകള്‍കൊണ്ട് അമ്മാനമാടുന്ന സൗബിനെയാണ് പോസ്റ്ററില്‍ കാണുന്നത്. പൊലീസുകാരനായാണ് ബേസില്‍ പോസ്റ്ററിലുള്ളത്. രണ്ട് പോസ്റ്ററുകളായാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്. ചെമ്പന്‍ വിനോദും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചാന്ദ്നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, (പ്രതാപന്‍ കെ.എസ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ ആണ് സംവിധാനം. എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരണം നടന്നത്. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്.

Read More

തിരുവനന്തപുരം: കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്. കേന്ദ്ര സ്റ്റാസ്റ്റിക്‌സ് മന്ത്രാലയം പുറത്തിറക്കിയ എന്‍വിസ്റ്റാറ്റ്‌സ് 2024 റിപ്പോര്‍ട്ടില്‍ തീരങ്ങളുടെ ശുചിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം. സിഡബ്ല്യുക്യുഐ അഥവാ കനേഡിയന്‍ വാട്ടര്‍ ക്വാളിറ്റി ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കിയാണ് തീരമേഖലയിലെ ശുചിത്വം കണക്കാക്കുന്നത്. മൂന്ന് വ്യത്യസ്ത തീരപ്രദേശങ്ങളില്‍ നിന്നെടുത്ത ജലസാംപിളുകള്‍ ശേഖരിച്ച് നടത്തിയ പഠനത്തില്‍ ശുചിത്വത്തില്‍ കേരളം ഒന്നാമതെന്ന് കണ്ടെത്തിയത്. തീരമേഖലയില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെ വരെയുള്ള മേഖലയിലെ ജലത്തിന്റെ ശുദ്ധി കണക്കാക്കിയതിലും കേരളം തന്നെയാണ് ഒന്നാമത്. കേരളത്തിന്റെ സിഡബ്ല്യുക്യുഐ സ്‌കോര്‍ 74 ആണ്. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയുടെ സ്‌കോര്‍ 65 ഉം മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിന്റെ സ്‌കോര്‍ 60 ഉം ആണ്. തീരമേഖലയില്‍നിന്ന് 5 കിലോ മീറ്റര്‍ വരെ അകലെയുള്ള പ്രദേശത്തെ വെള്ളത്തിന്റെ ഗുണനിലവാരത്തിലും കേരളം തന്നെയാണ് മുന്നില്‍. മണ്‍സൂണ്‍ കാലത്ത് ശുദ്ധജല ലഭ്യത കൂടുന്നതുകൊണ്ടാണ് തീരദേശ ജലത്തിന്റെയും ഗുണനിലവാരം വര്‍ധിക്കുന്നത്…

Read More

തിരുവനന്തപുരം: ഈ വർഷത്തെയും ശബരിമല തീർഥാടനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർ‌ട്ട് ചെയ്തു . സ്‌പോട്ട് ബുക്കിങ് വിവാദത്തിൽ ശബരിമല വീണ്ടും സംഘർഷഭൂമിയായേക്കുമെന്നാണ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നത് . ശബരിമല ഒരു രാഷ്ട്രീയ ആയുധമാക്കാൻ വിവിധ സംഘടനകൾ ലക്ഷ്യമിടുന്നുവെന്നും ഇത് സർക്കാരിന് തിരിച്ചടിയാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഭക്തരെ ശബരിമലയിൽ നിന്ന് അകറ്റാനാണ് എന്ന പ്രചാരണം ബിജെപി ഉൾപ്പെടെയുള്ളവർ ഉയർത്തിക്കഴിഞ്ഞിട്ടുണ്ട്. മണ്ഡലകാലം അട്ടിമറിക്കാനുള്ള സർക്കാർ ശ്രമമായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടാൽ പ്രതിപക്ഷവും രാഷ്ട്രീയമായി ഇടപെടും. പ്രതിസന്ധി ഒഴിവാക്കാൻ പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിങ് പോലെ സൗകര്യം ഒരുക്കിയില്ലെങ്കിൽ പ്രതിഷേധത്തിന് കളമൊരുങ്ങുമെന്നാണ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. അതേസമയം ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനഃപരിശോധിച്ചേക്കും. വ്രതം നോറ്റെത്തുന്ന ഒരുഭക്തനും അയ്യപ്പദർശനം കിട്ടാതെ മടങ്ങേണ്ടിവരില്ലെന്ന് ഉറപ്പാക്കുമെന്നും സർക്കാരുമായി ആലോചിച്ച് ക്രമീകരണം ഒരുക്കുമെന്നും ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.

Read More

ഹൈദരാബാദ്: ബം​ഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ ആദ്യ ഇന്റർനാഷണൽ ടി20 സെഞ്ച്വറിയടിച്ച് സഞ്ജു സാംസൺ. സഞ്ജുവിന്റെ സെഞ്ച്വറി മികവിൽ റൺമല തന്നെയാണ് ഇന്ത്യ പടുത്തുയർത്തിയത്. ഒരു ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ അതിവേ​ഗ ടി20 സെഞ്ച്വറിയാണിത്. 47 പന്തില്‍ 111 റണ്‍സെടുത്താണ് സഞ്ജു പുറത്തായത് . പത്ത് ഫോറും എട്ട് സിക്‌സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. ഒപ്പണറായി ഇറങ്ങിയ സഞ്ജു മികച്ച തുടക്കമാണ് നല്‍കിയത്. ബംഗ്ലാദേശ് ബൗളിങ് നിരയെ തലങ്ങനെയും വിലങ്ങനെയും ബൗണ്ടറി കടത്തിയ സഞ്ജു. 35 പന്തില്‍ 75 റണ്‍സെടുത്ത് നായകന്‍ സൂര്യകുമാര്‍ യാദവും പുറത്തായി.

Read More

മറ്റൂറിന്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനില. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ വെനസ്വേലയാണ് ലോകചാംപ്യന്മാരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സൂപ്പര്‍ താരം ലയണല്‍ മെസി തിരിച്ചെത്തിയ മത്സരത്തില്‍, 13-ാം മിനുട്ടില്‍ നിക്കോളാസ് ഓട്ടോമെന്‍ഡി നേടിയ ഗോളിലൂടെ അര്‍ജന്റീനയാണ് ആദ്യം മുന്നിലെത്തിയത്.  പൊരുതിക്കളിച്ച വെനസ്വേല 65-ാം മിനിറ്റില്‍ സോളോമന്‍ റോന്‍ഡനിലൂടെ സമനില പിടിക്കുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ കോളംബിയയെ ബൊളീവിയ തോല്‍പ്പിച്ചു.

Read More

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയിൽ ഹരിയാനയിലെ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ​ഗാന്ധി. തോൽവി വിലയിരുത്താനായി മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിലാണ് സംസ്ഥാനത്തെ നേതാക്കളെ രാഹുൽ വിമർശിച്ചത്. നേതാക്കൾ അവരുടെ താൽപ്പര്യത്തിന് ആദ്യ പരിഗണന നൽകി. പാർട്ടി താൽപര്യം രണ്ടാമതായി മാറി. പരസ്പരം പോരടിക്കുന്നതിലാണ് അവര്‍ ശ്രദ്ധിച്ചത്. പാര്‍ട്ടിയെക്കുറിച്ച് ആരും ചിന്തിച്ചില്ലെന്നും രാഹുൽ​ഗാന്ധി കുറ്റപ്പെടുത്തി.വിമർശനത്തിനു പിന്നാലെ രാഹുൽ​ഗാന്ധി യോ​ഗത്തിൽ നിന്നും പോയി. സംസ്ഥാന നേതാക്കൾക്കിടയിലെ തമ്മിലടി തോൽവിക്ക് ഒരു കാരണമായതായി എഐസിസി നിരീക്ഷകനായ അജയ് മാക്കൻ പറഞ്ഞു. എക്‌സിറ്റ് പോൾ ഫലങ്ങൾക്കും അഭിപ്രായ സർവേകൾക്കും കടകവിരുദ്ധമായ ഫലമാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്. ഈ ഫലം അപ്രതീക്ഷിതമായിരുന്നു. തോൽവിയുടെ കാരണങ്ങൾ പഠിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അജയ് മാക്കൻ പറ‍ഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി പഠിക്കാനായി അന്വേഷണ സമിതി രൂപീകരിക്കുമെന്ന് സംഘടന ചുമതലയുള്ള ജനറൽ‌ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

Read More

ബെയ്‌റൂട്ട്: ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ലെബനനിലും ഗാസയിലും ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 117 പേര്‍ക്ക് പരിക്കേറ്റതായാണ് ലെബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത് . റാസ് അല്‍-നബാ, ബുര്‍ജ് അബി ഹൈദര്‍ എന്നീ രണ്ട് സമീപ പ്രദേശങ്ങളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് നിലകളുള്ള ഒരു കെട്ടിടം തകര്‍ന്നു. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.ഹിസ്ബുള്ളയുടെ താവളങ്ങൾ ലക്ഷ്യമിട്ട് ഈ മാസം ഒന്നുമുതൽ ഇസ്രയേൽ കരയാക്രമണവും നടത്തി വരികയാണ്. മിസൈലുകൾ, റോക്കറ്റ്‌ വിക്ഷേപണസ്ഥലങ്ങൾ, നിരീക്ഷണ ഗോപുരങ്ങൾ, ആയുധപ്പുരകൾ എന്നിവ തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. അതിർത്തിയിലേക്കെത്താൻ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന തുരങ്കങ്ങൾ നശിപ്പിച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു .

Read More