Author: admin

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള ജാതിയധിക്ഷേപം സംബന്ധിച്ച കേസില്‍ കലാമണ്ഡലം സത്യഭാമ കോടതിയില്‍ ഹാജരായി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. കേസില്‍ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോടതിയില്‍ എത്തിയതിന് പിന്നാലെ സത്യഭാമ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള പരാമര്‍ശത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് ആണ് സത്യഭാമയ്‌ക്കെതിരെ കേസ് എടുത്തത്. നെടുമങ്ങാട് എസ്സി – എസ്ടി പ്രത്യേക കോടതിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജാരാകാനായിരുന്നു നിര്‍ദേശം. ജാമ്യാപേക്ഷ നല്‍കിയാല്‍ അന്നുതന്നെ തീര്‍പ്പാക്കാനും നെടുമങ്ങാട് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Read More

കൊച്ചി:കളക്ഷനിൽ റെക്കോർഡിട്ട മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ നടൻ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. പറവ ഫിലിംസ് കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. നേരത്തെ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളിലൊരാളായ ഷോൺ ആന്റണിയെ ചോദ്യം ചെയ്തിരുന്നു.പണത്തിന്റെ ഉറവിടം, ലാഭം, പണം ഏതു തരത്തിൽ ചെലവാക്കി തുടങ്ങിയ കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. സിറാജ് എന്ന നിർമ്മാതാവാണ് ഏഴ് കോടി രൂപ സിനിമയ്ക്കായി പറവ ഫിലിംസിന് നൽകിയത്. സിനിമയ്ക്ക് 40 ശതമാനം പറവ ഫിലിംസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു രൂപ പോലും ലഭിച്ചിട്ടില്ല എന്നായിരുന്നു സിറാജിന്റെ പരാതി.പറവ ഫിലിംസ് നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയാണെന്നും സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നുമാണ് ഹൈക്കോടതിയിൽ എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞത്. 22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിർമ്മാതാക്കളുടെ വാദം .…

Read More

പാലക്കാട്:തൃശൂരിൽ ഗുരുവായൂര്‍, കുന്ദംകുളം, ചൊവ്വന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തൃശൂരിന് പിന്നാലെ പാലക്കാടും നേരിയ ഭൂചലനമുണ്ടായി . പാലക്കാട് തിരുമിറ്റക്കോടാണ് ഭൂചലനം അനുഭവപ്പെട്ടത്. നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത് രാവിലെ 8.15-ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

Read More

കൊച്ചി : കുവൈറ്റ് ദുരന്തത്തില്‍ പരിക്കേറ്റ 14 മലയാളികള്‍ അടക്കം പരിക്കേറ്റ 31 ഇന്ത്യക്കാർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു . പരിക്കേറ്റ മലയാളികളില്‍ ഒരാള്‍ ഒഴികെ ബാക്കിയുള്ളവര്‍ അപകടനില തരണം ചെയ്‌തതായാണ് റിപ്പോർട്ട്. ഇയാള്‍ ഐസിയുവില്‍ തന്നെ തുടരുകയാണ് മറ്റ് 13 പേർ നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളത്. അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‍റ ഹോസ്‌പിറ്റൽ, ഫർവാനിയ ഹോസ്‌പിറ്റൽ എന്നിവിടങ്ങളിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്.

Read More

മ്യൂണിക്ക്: ജര്‍മനിക്ക് യൂറോ കപ്പ് ഫുട്‌ബോള്‍ ഉദ്ഘാടന മത്സരത്തില്‍ വമ്പന്‍ തിരിച്ചുവരവ്. ആതിഥേയരായ ജര്‍മനി സ്‌കോട്ട്‌ലന്റിനെ തോല്‍പ്പിച്ചത് 5 – 1നാണ്.ഈ യൂറോ കപ്പോടെ പ്രഫഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസിന്റെ നിര്‍ണായകമായ നീക്കങ്ങളാണ് മൂന്നു തവണ സ്‌കോട്ട്‌ലന്റ് വല കുലുക്കിയത്. ആദ്യം മുതല്‍ അവസാനം വരെ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ജര്‍മനിയ്‌ക്ക് വേണ്ടി ഫ്ലോറിയൻ വിര്‍ട്‌സ്, ജമാല്‍ മുസിയാല, കെയ് ഹാവെര്‍ട്‌സ്, നിക്ലസ് ഫുള്‍ക്രഗ്, എംറെ കാൻ എന്നിവര്‍ ഗോള്‍ നേടി. അന്‍റോണിയോ റൂഡിഗറുടെ സെല്‍ഫ് ഗോളായിരുന്നു മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിന് ആശ്വസിക്കാൻ വഴിയൊരുക്കിയത്. യൂറോ കപ്പ് ചരിത്രത്തില്‍ ജര്‍മനിയുടെ ഏറ്റവും വലിയ വിജയം കൂടിയാണ് ഇത്.ഫ്‌ലോറിയന്‍ വിര്‍ട്‌സ് (10), ജമാല്‍ മുസിയാള (19), കായ് ഹാവേര്‍ട്‌സ് (പെനല്‍റ്റി 45+1), നിക്ലാസ് ഫുള്‍ക്രൂഗ് (68), എമ്രി കാന്‍ (90+3) എന്നിവരാണു ജര്‍മനിക്കായി ഗോളുകള്‍ നേടിയത്. ആദ്യപകുതിയില്‍ യുവതാരങ്ങളായ വിര്‍ട്‌സും മുസിയാളയും ഹാവേര്‍ട്‌സും തുടങ്ങിവച്ച ഗോളടിച്ചു. പിന്നാലെ പകരക്കാരായി…

Read More

കൊച്ചി:കുവൈറ്റിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ രാവിലെ 10.30ഓടെയാണ് മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സുകളില്‍ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിക്കും. മൃതദേഹങ്ങൾ വിമാനത്താവളത്തിൽ നിന്നും വിവിധ ജില്ലകളിലെ വീടുകളിൽ എത്തിക്കാൻ നോർക്ക സൗജന്യ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് അകമ്പടിയോടെയായിരിക്കും മൃതദേഹങ്ങൾ വീടുകളിലെത്തിക്കുക. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ രാജൻ, പി രാജീവ്, വീണ ജോര്‍ജ്, റോഷി അഗസ്റ്റിന്‍, ആന്‍റോ ആന്‍റണി എംപി എന്നിവരും നെടുമ്പാശ്ശേരിയില്‍ എത്തിയിട്ടുണ്ട്. നോർക്ക വകുപ്പിന്‍റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വ്യാഴാഴ്‌ച രാത്രിതന്നെ കൊച്ചിയിലെത്തിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സർക്കാർ 5 ലക്ഷം രൂപ അടിയന്തര സഹായമായി അനുവദിച്ചിട്ടുണ്ട്. നോർക്കയുടെ സെക്രട്ടറി കൂടിയായ എംഎ യൂസഫലി 5 ലക്ഷം രൂപയും പ്രവാസി വ്യവസായിയായ രവി പിള്ള…

Read More

കൊച്ചി :ഏകീകൃത കുർബാന സംബന്ധിച്ച വിഷയം രൂക്ഷമായി തുടരുന്നതിനിടെ സീറോ മലബാർ സഭ മെത്രാൻ സിനഡിൻ്റെ പ്രത്യേക സമ്മേളനം ഇന്ന് നടക്കും. വൈകിട്ട് 5 മുതൽ 7 വരെ ഓൺലൈനിലാണ് യോഗം ചേരുന്നത്. സിനഡ് തീരുമാനം എന്ന പേരിൽ സിനഡിന് മുൻപേ സർക്കുലർ പുറത്തിറങ്ങിയത് നേരത്തെ വിവാദമായിരുന്നു. സർക്കുലർ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം.എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം മാത്രമാണ് രണ്ടുമണിക്കൂർ നീളുന്ന സിനഡ് സമ്മേളനത്തിന്റെ അജണ്ട. ജൂലൈ 3 നകം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയ്ക്ക് പുറത്താക്കും എന്നായിരുന്നു സർക്കുലർ. ഞായറാഴ്ച എല്ലാ പള്ളികളിലും സർക്കുലർ വായിക്കണമെന്നും മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ നിർദ്ദേശിച്ചിരുന്നു.സർക്കുലറിനെതിരെ എതിർവിഭാഗം നിലപാട് ശക്തമാക്കിയതിനിടെയാണ് സിനഡ്സമ്മേളനം ചേരുന്നത്. സർക്കുലർ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു എന്നാണ് എതിർവിഭാഗത്തിന് നിലപാട്. എതിർപ്പ് ശക്തമാണെങ്കിലും സർക്കുലറിന് വിരുദ്ധമായ ഒരു തീരുമാനവും ഇന്നത്തെ സിനസ് സമ്മേളനത്തിൽ ഉണ്ടാവാൻ സാധ്യത കാണുന്നില്ല .

Read More

ഡബ്ലിന്‍ : അയര്‍ലണ്ടിലെ മലയാളി വൈദികരുടെ സേവനം ഏറെ ശ്ലാഘനീയമാണെന്ന് അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസിഡര്‍ അഖിലേഷ് മിശ്ര വ്യക്തമാക്കി. കേരള റോമന്‍ ലത്തീന്‍ കത്തോലിക്ക വൈദികരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുു അദ്ദേഹം.

Read More

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരില്‍ അടിക്കടിയുണ്ടായ ഭീകരാക്രമണങ്ങളില്‍ പ്രതികരിക്കാത്തതിനാണ് വിമര്‍ശനം. അഭിനന്ദന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്ന തിരക്കിലാണ് മോദിജിയെന്നും കശ്മീരിലെ കരച്ചില്‍ കേള്‍ക്കാന്‍ സമയമില്ലെന്നും അദ്ദേഹം ‘എക്‌സി’ല്‍ കുറിച്ചു.  രിയാസി, കത്വ,ദോഡ എന്നിവിടങ്ങളില്‍ മൂന്ന് വ്യത്യസ്ത ആക്രമണങ്ങള്‍ നടന്നിട്ടും പ്രധാനമന്ത്രി ആഘോഷങ്ങളുടെ തിരക്കിലാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ടി.ഡി.പി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്ര ബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തതിനു തൊട്ടു പിന്നാലെയാണ് രാഹുലിന്റെ രൂക്ഷ വിമര്‍ശനം. നേരത്തെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും പ്രധാനമന്ത്രിയുടെ നിശബ്ദതയെ വിമശിച്ച് രംഗത്തെത്തിയിരുന്നു.

Read More

പത്തനംതിട്ട: കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായം നൽകും. , മന്ത്രി വീണാ ജോർജ് കുവൈറ്റിലേക്ക് പോകും. ജീവൻ ബാബു ഐ എ എസും മന്ത്രിക്കൊപ്പം കുവൈറ്റിലെത്തും. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. സഹിക്കാൻ കഴിയാത്ത അത്ര വേദനയാണ് ഓരോ കുടുംബത്തിനും ഉണ്ടായിരിക്കുന്നതെന്നും സംഭവം നിർഭാഗ്യകരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ പുലർച്ചെയാണ് മം​ഗഫയിലെ തൊഴിലാളി ക്യാമ്പിൽ തീപിടിത്തമുണ്ടായത്. 49 പേരാണ് മരിച്ചത്. ഇവരിൽ 24പേർ ഇന്ത്യക്കാരാണെന്നാണ് പുറത്തുവന്നരിക്കുന്ന വിവരം.

Read More