Author: admin

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻറ് നാളെ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒഴിവുള്ളത് 96,108 സീറ്റുകളാണ്, സ്‌പോർട്‌സ് ക്വാട്ടയിൽ 3508 സീറ്റുകളും ബാക്കിയുണ്ട്. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ 494 സീറ്റുകൾ കൂടിയുണ്ട്.ഇതുവരെ ആകെ പ്രവേശനം നേടിയത് 2,26,960 കുട്ടികളാണ്. 163801 അപേക്ഷകർ കൂടി ശേഷിക്കുന്നുണ്ട്. നാളെ പ്രസിദ്ധീകരിക്കുന്ന അലോട്ട്മെൻറ് പ്രകാരം ജൂൺ 10,11 തീയതികളിൽ പ്രവേശനം നടക്കും. അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം അലോട്ട്മെൻറ് ലഭിച്ച സ്‌കൂളിൽ എത്തി പ്രവേശനം നേടണം. മൂന്നാമത്തെ അലോട്ട്മെൻറ് 2025 ജൂൺ 16 നാണ് പ്രസിദ്ധീകരിക്കുക . മൂന്നാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനം 16, 17 തീയതികളിൽ പൂർത്തിയാക്കും. ജൂൺ 18 ന് പ്ലസ് വൺ ക്‌ളാസുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Read More

വാഷിങ്ടൺ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇലോൺ മസ്‌കിന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡൻറ്‌ ഡൊണാൾഡ് ട്രംപ്. എൻ‌ബി‌സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മസ്‌കിന് ട്രംപിൻറെ ഭീഷണി . 2026-ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥികളെ മസ്‌ക് പിന്തുണയ്ക്കുമെന്ന പ്രചാരണങ്ങൾക്കിടെയാണ് ട്രംപിൻറെ പ്രതികരണം.യാതൊരു ഒത്തുതീർപ്പിനും തനിക്ക് താൽപര്യമില്ലെന്നും അഭിമുഖത്തിനിടെ ട്രംപ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് താൻ വിജയിച്ചത്. മസ്‌കുമായി സംസാരിക്കാൻ താൽപര്യമില്ല. മറ്റ് കാര്യങ്ങൾ ചെയ്യുന്നതിൽ തിരക്കിലാണെന്നും ട്രംപ് പറഞ്ഞു.സർക്കാറിൻ്റെ നികുതി ഇളവുകൾ റദ്ദാക്കുന്ന കോസ്റ്റ് ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു ഉറ്റസുഹൃത്തുമായി ട്രംപ് ഉടക്കിപ്പിരിഞ്ഞത്. ‘വൺ ബിഗ് ബ്യൂട്ടിഫുൾ’ എന്ന് വിശേഷിപ്പിക്കുന്ന ബില്ലിനെ മസ്‌ക് രൂക്ഷ ഭാഷയിൽ വിമർശിച്ചു . ബില്ലിനെ വെറുപ്പുളവാക്കുന്ന മ്ലേച്ഛത എന്നാണ് മസ്‌ക്‌ വിളിച്ചത്.

Read More

ഇംഫാൽ: വീണ്ടും മണിപ്പൂർ സംഘർഷഭരിതമാവുകയാണ് . മെയ്‌തെയ് തീവ്ര സംഘടനയായ ‘ആംരംഭായ് തെങ്കോൽ’ നേതാവിന്റെ അറസ്റ്റിനെ തുടർന്നാണ് സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടത് . നേതാവിനെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സർക്കാർ അഞ്ച് ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ഇംഫാൽ, വെസ്റ്റ് ഇംഫാൽ, ഥൗബൽ, ബിഷ്ണുപുർ, കാചിങ് ജില്ലകളിലാണ് അഞ്ച് ദിവസത്തേക്ക് വിലക്ക്. ഇംഫാലിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങി . റോഡിൽ ടയറുകൾ കത്തിച്ചു. വിദ്വേഷ സന്ദേശങ്ങളും വീഡിയോകളും പ്രചരിപ്പിച്ച് കലാപം ആളിക്കത്തിക്കാൻ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യപ്പെടാമെന്നും ഇത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും അധികൃതർക്ക് ആശങ്കയുണ്ട് . സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു . ബിഷ്ണുപൂരിൽ പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

വത്തിക്കാൻ :യുറോപ്യൻ സമിതിയുടെ അദ്ധ്യക്ഷനായ അന്തോണിയൊ കോസ്ത വത്തിക്കാനിൽ പാപ്പയെ സന്ദർശിച്ചു.ജൂൺ 6-ന് വെള്ളിയാഴ്ചയായിരുന്നു ഈ കൂടിക്കാഴ്ച. തുടർന്ന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള ഉപകാര്യദർശി മോൺസിഞ്ഞോ മിറൊസ്ലാവ് വച്ചോവ്സ്കിയുമായും കൂടിക്കാഴ്ച നടത്തി. പൊതു താല്പര്യമുള്ള വിഷയങ്ങളുമായി, പ്രത്യേകിച്ച് ലോകത്തിലെ പട്ടിണി നിർമ്മാർജ്ജനത്തിനും ഏറ്റവും ദരിദ്രനാടുകളുടെ വികസനം പരിപോഷിപ്പിക്കുന്നതിനും വേണ്ടി ഒരു നാണ്യനിധി രൂപീകരിക്കുന്നതിനുള്ള നിർദ്ദേശവുമായി, ബന്ധപ്പെട്ട സംഭാഷണങ്ങൾ കൂടുതൽ സജീവമാക്കുന്നതിനുള്ള താൽപ്പര്യവും ഇരുവിഭാഗവും പ്രകടിപ്പിച്ചു. ഉക്രൈയിനിലെയും ഗാസയിലെയും സംഘർഷവാസ്ഥകളും പരാമർശവിഷയമായി.

Read More

വി മറിയം ത്രേസ്സ്യ ധന്യൻ ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ വി മറിയം ത്രേസ്യയുടെ തിരുനാൾ ഇന്ന് ആഘോഷിക്കപ്പെടുന്നു.

Read More

ഡൽഹി അതിരൂപതാ അംഗം ആയ ഫാ. മാക്സിം ജലന്തർ മേജർ സെമിനാരി റെക്റ്ററായും പ്രൊഫൊസ്സർ ആയും സേവനം അനുഷ്ഠിച്ചു വരികയായിരുന്നു

Read More

വാഷിംഗ്‌ടൺ പോസ്റ്റിലെ ഗ്ലോബൽ കോളമിസ്റ്റായ തരൂരിൻ്റെ മകൻ ഇഷാൻ തരൂരാണ് വിദേശ നയതന്ത്രജ്ഞരും മാധ്യമപ്രവർത്തകരും തിങ്ങിനിറഞ്ഞ സദസിൽ അച്ഛനോട് ചോദ്യം ചോദിക്കാൻ എഴുന്നേറ്റത്.

Read More

ഈ ഒരു സംരംഭം കടലിനെയും കടൽ സമ്പത്തിനെയും കുറിച്ചുള്ള ബോധ്യങ്ങളും എത്രത്തോളം വിലപ്പെട്ടതാണ് സമുദ്രവും പ്രകൃതിയും എന്നുള്ള തിരിച്ചറിവിലേക്കും എത്താൻ സഹായിക്കും എന്ന് പ്രതീക്ഷിക്കാം.

Read More