Author: admin

തിരുവനന്തപുരം: ചികിത്സാ ഉപകരണങ്ങളുടെ കുറവു മൂലം ശസ്ത്രക്രിയകൾ മുടങ്ങിയ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ പ്രശ്നം രണ്ടു ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു . ഉപകരണങ്ങൾ വാങ്ങാൻ ഒരാഴ്ചയ്ക്കകം നടപടിയെടുക്കും . രണ്ടു ദിവസത്തിനകം ശസ്ത്രക്രിയ പുനരാരംഭിക്കാനാകുമെന്നും സുരേഷ് ഗോപി പറഞ്ഞു . നിലവിലെ സാഹചര്യം കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസിലും വിവരം കൈമാറുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി . ശ്രീചിത്രയിൽ എത്തിയ കേന്ദ്രമന്ത്രി സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തരയോഗം വിളിച്ചിരുന്നു. ശ്രീചിത്ര ഡയറക്ടർ, വകുപ്പ് മേധാവികൾ എന്നിവർ സംബന്ധിച്ചു . ശ്രീചിത്രയിൽ ഇന്നു നടക്കേണ്ട 5 അടിയന്തര ഇന്റർവെൻഷനൽ ശസ്ത്രക്രിയകൾ മാറ്റി. 2 രോഗസ്ഥിരീകരണ പരിശോധനകളും ഒഴിവാക്കി . തലച്ചോറിലെ ഹമാൻജ്യോമ ട്യൂമർ, തലയിലെ രക്തക്കുഴലുകൾ വീർക്കുന്ന രോഗമായ അനൂറിസം, പിത്താശയ കാൻസർ, കരളിലെ കാൻസറിനെ തുടർന്നു രക്തം ഛർദിക്കൽ എന്നിവ സംബന്ധിച്ചാണ് രോഗികൾക്ക് ഇന്ന് അടിയന്തര ശസ്ത്രക്രിയ…

Read More

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്ട്‌മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. നാളെ രാവിലെ 10 മണി മുതൽ ബുധനാഴ്ച വൈകീട്ട് അഞ്ചുമണി വരെ സ്‌കൂളുകളിൽ പ്രവേശനം നടത്താം . അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ candidate login- sws ലെ സെക്കൻഡ് അലോട്ട് റിസൾട്ട് എന്ന ലിങ്കിലാണ് ലഭിക്കുന്നത് .അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ സെക്കൻഡ് അലോട്ട് റിസൾട്ട്‌സ് എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിൽ പറയുന്ന അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം എത്തണം. പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതമാണ് ഹാജരാകേണ്ടത് . വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. ഒന്നാം അലോട്ട്‌മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ അലോട്ട്‌മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചില്ലെങ്കിൽ പുതിയ അലോട്ട്‌മെന്റ് ലെറ്റർ ആവശ്യമില്ല. മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടേണ്ടതുണ്ട്…

Read More

കോട്ടപ്പുറം : കോട്ടപ്പുറം രൂപതയുടെ സാമൂഹ്യക്ഷേമവിഭാഗമായ കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്പ്മെന്‍റ് സൊസൈറ്റി (കിഡ്സ്) കൊടുങ്ങല്ലൂര്‍ ഫെഡറല്‍ ബാങ്കിന്‍റെ സഹായത്തോടുകൂടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കില്‍ 46 ലക്ഷം രൂപ വിതരണം ചെയ്തു. 23 ജെ.ല്‍.ജി ഗ്രൂപ്പുകള്‍ക്കായി 82 അംഗങ്ങള്‍ക്കാണ് വായ്പ വിതരണം ചെയ്തത്. കിഡ്സ് ഡയറക്ടര്‍ റവ.ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ അഖില്‍ ബാബു, ലോണ്‍ വിതരണം നടത്തി. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി രാജു വി.കെ., കിഡ്സ് മുന്‍ ഡയറക്ടര്‍ ഫാ. നിക്സണ്‍ കാട്ടാശ്ശേരി , കൗണ്‍സിലര്‍ വി.എം ജോണി, അഴീക്കോട് വാര്‍ഡ് മെമ്പര്‍ ലൈല സേവ്യര്‍, സി. ഷൈനിമോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കിഡ്സ് അസി. ഡയറക്ടര്‍ ഫാ. എബ്നേസര്‍ ആന്‍റണി സ്വാഗതവും കോ-ഓഡിനേറ്റര്‍ ഗ്രേയ്സി ജോയ് നന്ദിയും പറഞ്ഞു. 120 കിഡ്സ് എസ്.എച്ച്.ജി. അംഗങ്ങള്‍, പരിപാടിയില്‍ പങ്കെടുത്തു

Read More

തോപ്പുംപടി: സമൂഹത്തെ കാർന്നു തിനുന്ന ലഹരിക്കെതിരെ, കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുട്ബോൾ പെനാൽറ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു. കണയന്നൂർ തഹസിൽദാർ ശ്രീ. ജോസഫ് ആന്റണി ഹെർട്ടിസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് സയന ഫിലോമിന അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ.ടോമി ചെമ്പക്കാട്ട് ആമുഖപ്രസംഗം നടത്തി. കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റ് ഡയറക്ടർ ഫാ.എബിൻ സെബാസ്റ്റ്യൻ, ഇടവക സഹവികാരി ഫാ.അജിൻ ചാലാപള്ളിയിൽ,തോപ്പുംപടി യൂണിറ്റ് സെക്രട്ടറി ആൻസൺ കെ. ലൈജു, മുൻ ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, യൂണിറ്റ് ആനിമേറ്റർ സുമിത് ജോസഫ്, കെ.സി.വൈ.എം. കൊച്ചി രൂപത ട്രഷർ ജോർജ് ജിക്സൺ, കെ.സി.വൈ.എം. കൊച്ചി രൂപത എക്സിക്യൂട്ടീവ് അംഗം ബെയ്സിൽ റിച്ചാർഡ് എന്നിവർ സംസാരിച്ചു.

Read More

തീപിടിച്ച കപ്പൽ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുന്നു കോഴിക്കോട് : കോഴിക്കോട് തീരത്ത് നിന്നും 88 നോട്ടിക്കൽ മൈൽ വടക്ക് പടിഞ്ഞാറ് ഉൾക്കടലിൽ ചരക്കുകപ്പലിൽ തീപിടുത്തമുണ്ടായി . കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാങ് ഹായ് 503 എന്ന കപ്പലാണ് തീപിടുത്തം.അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ കേരള തീരത്ത് ഇരുപത് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറി ബേപ്പൂരിനും – അഴീക്കലിനും ഇടയിലാണ് കപ്പല്‍ അപകടം സംഭവിച്ചത്. വാൻ ഹായ് 503 എന്ന ചരക്കുകപ്പലിൽ നിന്നും ജീവൻരക്ഷാർത്ഥം കടലിലേക്ക് ചാടിയ 18 ജീവനക്കാരെ രക്ഷപ്പെടുത്തി. കോസ്റ്റ് ഗാർഡും നേവിയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത് . നാലുപേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. രക്ഷപ്പെടുത്തിയ 18 ജീവനക്കാരിൽ ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റതായാണ് അറിയുന്നത് . കാണാതായ നാല് ജീവനക്കാരിൽ രണ്ട് പേർ തായ്‌വാൻ സ്വദേശികളാണ്. മറ്റ് രണ്ട് പേർ ഇന്തോനേഷ്യ, മ്യാൻമർ സ്വദേശികളാണ്. അപകടത്തിൽപ്പെട്ട കപ്പലിൽ ഇന്ത്യാക്കാരില്ല. ചൈനീസ്, മ്യാൻമർ, ഇന്തോനേഷ്യൻ, തായ്‌ലാൻഡ്‌ സ്വദേശികളാണ് കപ്പലിൽ ഉണ്ടായിരുന്നത്.തീരസംരക്ഷണസേനയുടെയും നാവികസേനയുടെയും ഹെലികോപ്ടറുകൾ…

Read More

സിംഗപ്പൂരിൽ ഉടമസ്ഥതയിൽ ഉള്ള MV വാൻ ഹായ് 503 കപ്പൽ കൊളംബോയിൽ നിന്ന് മഹാരാഷ്‌ട്രയിലെ തുറമുഖത്തേക്ക് പോകുകയായിരുന്ന കപ്പലിലെ അഞ്ഞൂറോളം വരുന്ന കണ്ടെയിനറുകളിലെ ഉള്ളടക്കം സംബന്ധിച്ചു വിവരങ്ങളില്ല.

Read More

തിരുവനന്തപുരം: 52 നാൾ നീളുന്ന ട്രോളിങ്നിരോധനം ഇന്ന് മുതൽ ആരംഭിക്കും . ജൂലൈ 31ന് അർധരാത്രി വരെയാണ് നിരോധനം നിലനിൽക്കുക . പരമ്പരാഗത വള്ളങ്ങൾക്ക് മത്സ്യബന്ധനത്തിലേർപ്പെടാൻ വിലക്കില്ല. ഇരട്ട വള്ളങ്ങൾ ഉപയോഗിച്ചുള്ള മീൻപിടിത്തം കർശനമായി നിരോധിച്ചു . വലിയ വള്ളങ്ങൾക്കൊപ്പം ഉപയോഗിക്കുന്ന കരിയർ വള്ളങ്ങൾ കൊണ്ടുപോകുന്നതിലും നിയന്ത്രണമുണ്ട്. നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ നിയമനടപടിയുണ്ടാകും . ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ബങ്കുകളുടെ പ്രവർത്തനവും ഇന്നു മുതൽ നിലയ്ക്കും. തീരദേശ ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. കേരള തീരം വിടണമെന്ന നിർദേശത്തെ തുടർന്ന് ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകൾ സംസ്ഥാനത്തുനിന്ന് മടങ്ങുകയാണ് .ട്രോളിങ് നിരോധനംമൂലം തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവൽക്കൃത മീൻപിടിത്തത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും പീലിങ് തൊഴിലാളികൾക്കും സൗജന്യ റേഷൻ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവുണ്ട് .

Read More

തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ എംഎസ്‍സി എൽസ 3 മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനം. ഇൻഷുറൻസ് ക്ലെയിമിന് ശ്രമിക്കാനാണ് നിർദേശം. കേന്ദ്ര ഷിപ്പിങ് മന്ത്രാലയവുമായി നടത്തിയ കൂടിയാലോചനയിലാണ് തീരുമാനത്തിലെത്തിയത് .മെയ് 29 ന് മുഖ്യമന്ത്രിയും കേന്ദ്രസർക്കാരിനു കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും തമ്മിൽ ചർച്ച നടത്തിയിരുന്നു . ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള ക്ലെയിം വഴി മാത്രം പരിഹാരം കണ്ടെത്താനാണു സർക്കാർ ശ്രമിക്കുന്നത്.വിഴിഞ്ഞം തുറമുഖത്തേക്ക് ഏറ്റവുമധികം കപ്പലുകൾ എത്തുന്നത് എം.എസ്.സി കമ്പനിയുടെ ഉടമസ്ഥതയിലുള്ളവയാണ് എന്നതാണ് കാരണമെന്നറിയുന്നു .

Read More

തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം എസ്‍ സി ഐറിന വിഴിഞ്ഞത്തെത്തുന്നു . കപ്പലിനെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിക്കുന്നത് . കണ്ടെയ്‌നറുകൾ ഇറക്കിയ ശേഷം ഐറീന യൂറോപ്പിലേക്ക് മടങ്ങും . മലയാളിയായ വില്ലി ആന്റണിയാണ് കപ്പലിന്റെ കപ്പിത്താൻ കമ്മീഷൻ ചെയ്ത് വെറും ഒരു മാസം മാത്രമാകുന്നതിനിടെ, അര കിലോമീറ്ററോളം നീളമുള്ള ഐറിന തുറമുഖത്തെത്തുന്ന ആവേശകരമാണ് . ഐറിന വിഴിഞ്ഞത്തേക്കെത്തുന്നത് സിങ്കപ്പുർ തുറമുഖത്തുനിന്നാണ്. ജെയ്ഡ് സർവീസിൽ ഉൾപ്പെടുന്ന ഐറിനക്ക് 400 മീറ്റർ നീളവും 62 മീറ്റർ വീതിയുമുണ്ട്. 24,346 ടിഇയു കണ്ടെയ്‌നർ ശേഷിയുള്ള കപ്പൽ, 16.2 മീറ്റർ ഡ്രാഫ്റ്റിലാണ് വിഴിഞ്ഞം ബെർത്തിലേക്കെത്തുക .

Read More

ന്യൂഡൽഹി: രാജ്യത്ത് മൂന്ന് അത്യാധുനിക ഐ-സ്റ്റാർ ചാര വിമാനങ്ങൾ വാങ്ങാനൊരുങ്ങുകയാണ് പ്രതിരോധ മന്ത്രാലയം. 10,000 കോടി രൂപ ചെലവിലാണ് അത്യാധുനിക ചാര വിമാനങ്ങൾ വാങ്ങുന്നത്. ശത്രുക്കളുടെ റഡാർ സ്റ്റേഷനുകൾ, വ്യോമ പ്രതിരോധ യൂണിറ്റുകൾ തുടങ്ങിയ കരയിലുള്ള താവളങ്ങൾക്കെതിരെ കൃത്യമായ ആക്രമണങ്ങൾ നടത്തുന്നതിന് ഇന്ത്യൻ വ്യോമസേനയ്ക്ക് വ്യക്തമായ എയർ-ഗ്രൗണ്ട് ചിത്രം ലഭിക്കുന്നത് ഉൾപ്പെടെയുള്ള ലക്ഷ്യം മുന്നിൽകണ്ടാണ് ഈ നീക്കം. പദ്ധതി ജൂൺ നാലാം വാരത്തിൽ നടക്കാനിരിക്കുന്ന ഉന്നതതല പ്രതിരോധ മന്ത്രാലയ യോഗത്തിൽ അനുമതിക്കായി പരിഗണിക്കുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.ബോയിങ്, ബോംബാർഡിയർ എന്നിവയുൾപ്പെടെ വിദേശ നിർമ്മാതാക്കളിൽ നിന്ന് ഓപ്പൺ ടെൻഡർ വഴിയാകും വിമാനങ്ങൾ വാങ്ങുക. വിമാനത്തിലെ ഓൺബോർഡ് സംവിധാനങ്ങൾ പൂർണമായും തദ്ദേശീയമായിരിക്കും.

Read More