Author: admin

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത് . ജൂണ്‍ 14 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട് . ജൂണ്‍ 14 ന് കേരളത്തിൽ മണിക്കൂറില്‍ പരമാവധി 50-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമായേക്കും . സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. മറ്റന്നാള്‍ മുതല്‍ മഴ കനക്കും.

Read More

ന്യൂഡൽഹി: ഡൽഹി ദ്വാരകയിലെ ഒരു കെട്ടിടത്തിന്റെ ആറാം നിലയിൽ തീപിടിച്ചു . തീപിടിത്തത്തില്‍ മൂന്നുപേര്‍ മരിച്ചു. 35 കാരനായ യാഷ് യാദവും രണ്ട് കുട്ടികളുമാണ് മരിച്ചത്. തീപിടിത്തം ഉണ്ടായതോടെ ഒമ്പതാം നിലയുടെ മുകളിൽ നിന്നും താഴേക്ക് യാദവും കുടുംബവും രക്ഷപ്പെടാനായി ചാടുകയായിരുന്നു. യാദവിന്റെ ഭാര്യയും ഇളയ കുട്ടിയും മാത്രമാണ് രക്ഷപ്പെട്ടത്.ദ്വാരക സെക്ടർ -13 ലെ സബാദ് അപ്പാർട്ട്മെന്റ് എന്ന റസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 10 മണിക്കാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.എട്ട് ഫയർ എഞ്ചിനുകളാണ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നത് . കെട്ടിടത്തിൽ ചിലർ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്.

Read More

നൈറോബി: കെനിയയില്‍ വാഹനാപകടത്തില്‍ ആറു ടൂറിസ്റ്റുകൾ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ബസില്‍ 28 ഇന്ത്യന്‍ ടൂറിസ്റ്റുകളും മൂന്ന് ടൂര്‍ ഗൈഡുകളും ഡ്രൈവറും ഉള്‍പ്പെടെ 32 പേരായിരുന്നു ഉണ്ടായിരുന്നത്.കെനിയയിലെ നാകുരു ഹൈവേയില്‍ ഇന്നലെയായിരുന്നു അപകടം മസായി മാരാ നാഷണല്‍ പാര്‍ക്കിയില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു ഇവർ . ബ്രേക്ക് തകരാറും മോശം കാലാവസ്ഥയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം . സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി . അഞ്ച് പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ന്യാന്‍ഡരുവ സെന്‍ട്രല്‍ പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്. .

Read More

കൊച്ചി : ബേപ്പൂരിന് 88 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ട വാൻ ഹായ് 503 ചരക്ക് കപ്പലിലെ തീ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അഗ്നിബാധയുണ്ടായി ഇരുപത്തി നാല് മണിക്കൂർ പിന്നിടുമ്പോഴും കപ്പലിൽ നിന്നും വലിയ തോതിൽ തീ കത്തുകയാണെന്ന് ഡിഫൻസ് പി ആർ ഒ അതുൽ പിള്ള പറഞ്ഞു. അതേസമയം വ്യോമ നിരീക്ഷണത്തിനായി പുറപ്പെട്ട ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൻ്റെ ഡോണിയർ വിമാനം സംഭവസ്ഥലത്ത് നീരിക്ഷണം തുടരുകയാണ്. കാണാതായ കപ്പൽ ജീവനക്കാരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കോസ്‌റ്റ് ഗാർഡ് കപ്പൽ സമർത്ത് ഇന്ന് രാവിലെ വിദഗ്‌ദരുമായി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട് . സാച്ചേത്, സമുദ്ര പ്രഹരി എന്നീ കോസ്റ്റ് ഗാർഡ് കപ്പലുകളുടെ അഗ്നിശമന സേന രാത്രി മുഴുവൻ സംഭവസ്ഥലത്ത് തുടർന്നു.അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും രക്ഷപ്പെട്ട 18 പേരെ ഐഎൻഎസ് സൂറത്തിൽ മംഗലാപുരം തുറമുഖത്ത് എത്തിച്ചു. ഇടയ്ക്കിടെ പൊട്ടിത്തെറിയുണ്ടായ കപ്പലിൽ നിന്നും നിരവധി കണ്ടെയ്‌നറുകളാണ് കടലിൽ വീണത്. അതീവ ഗുരുതരമായ രാസവസ്‌തുക്കളുള്ള 157 കണ്ടെയ്‌നറുകൾ കപ്പലിൽ ഉള്ളതാണ് വലിയ…

Read More

വലിയതുറയുടെ കടപ്പുറത്ത് പന്ത് തട്ടി വളർന്ന പാട്രിക് പെരേര എഴുപതുകളിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ കളിക്കാരനായിട്ടാണ് ആദ്യമായി കളം നിറയുന്നത്

Read More

വൈപ്പിൻ: പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻ ഇടവക KLCA യുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പാരിഷ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ ഓളിപറമ്പിൽ ചന്ദനത്തൈ വിശ്വാസ പരിശീലന വിഭാഗം H M പീറ്റർ മഞ്ഞളിലിന് നൽകി ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് അതിരൂപത ബി.സി.സി കോഡിനേറ്ററും,ഡിസ്ട്രിക്റ്റ് ആന്റി ഡ്രഗ്സ് മൂവ്മെന്റ് സെക്രട്ടറിയുമായ ജോബി തോമസ് സർ വിവിധ തൊഴിൽ അധിഷ്ഠിത കോഴ്സുകളെകുറിച്ചും, നിലവിലെ ജോലി സാധ്യതകളെകുറിച്ചും സെമിനാർ നയിച്ചു. ഇടവക ദൈവാലയത്തിലെയും, സബ്സ്റ്റേഷൻ ക്രിസ്തുരാജ ദൈവാലയത്തിലേയും ഉൾപ്പെടെ 150ൽ അധികം കുട്ടികളും, മാതാപിതാക്കളും സെമിനാറിൽ പങ്കെടുത്തു. ഇടവകയിൽ നിന്ന് തന്നെ ഉന്നത വിദ്യാഭ്യാസ വിജയം കരസ്ഥമാക്കിയ ഇടവകാംഗങ്ങൾ ഈ വർഷം ഇടവകയിൽ SSLC,+2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ മദർ ആൻസിയ CSST , കേന്ദ്ര സമിതി ലീഡർ നെൽസൺ കൈമലത്ത്, KLCA പ്രസിഡന്റ് സാബു…

Read More

അപകടങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്തുവിടണം. കേരളത്തിൻറെ അതിർത്തിക്കകത്തുള്ള തീരത്ത് ഉണ്ടാക്കിയിട്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്ത് തന്നെ ക്രിമിനൽ കേസുകൾ ഉൾപ്പെടെയുള്ള നിയമനടപടികൾ ഉണ്ടാകണം.

Read More

പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് തപാല്‍ വകുപ്പ്. ഡിജിപിന്‍ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും.

Read More

കോ​ഴി​ക്കോ​ട്: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ക​പ്പ​ലി​ൽ നാ​ല് ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ ച​ര​ക്കു​ക​ളാ​ണു​ള്ള​തെ​ന്ന് അ​ഴീ​ക്ക​ൽ പോ​ർ​ട്ട് ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ അ​രു​ൺ​കു​മാ​ർ പി വ്യക്തമാക്കി . ​തീ​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള അ​പ​ക​ട​ക​ര​മാ​യ കാ​ർ​ഗോ ക​പ്പ​ലി​ൽ ഉണ്ടാവും . സാ​ധാ​ര​ണ എ​ല്ലാ ക​പ്പ​ലു​ക​ളി​ലും ഇ​തു​പോ​ലെ അ​പ​ക​ട​ക​ര​മാ​യ ഗു​ഡ്‌​സ് ഉ​ണ്ടാ​കാറുണ്ട് . വി​ഷ​യ​ത്തി​ൽ കോ​സ്റ്റ്ഗാ​ർ​ജു​മാ​യി ചേ​ർ​ന്ന് ഏ​കോ​പി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തെ​യും സ​ജ്ജ​മാ​ക്കി​ക്കഴിഞ്ഞു – അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കൊ​ള​മ്പോ​യി​ൽ നി​ന്ന് ബോം​ബെ​യ്ക്ക് അ​ടു​ത്തു​ള്ള ന​വ ഷ​വാ തു​റ​മു​ഖ​ത്തേ​ക്ക് പു​റ​പ്പെ​ട്ട ക​ണ്ടെ​യ്‌​ന​ർ ക​പ്പ​ലാ​ണ് ഇ​തെ​ന്ന് അരുൺകുമാർ പ​റ​ഞ്ഞു. 22 ക്രൂ ​ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ത്യ​ക്കാ​ർ ആ​രും ഇ​ല്ല എ​ന്നാ​ണ് വി​വ​രം. ചൈ​നീ​സ്, മ്യ​ൻ​മ​ർ, ഇ​ന്തോ​നേ​ഷ്യ​ൻ, താ​യ്‌​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ക്രൂ​വി​ൻറെ ഭാ​ഗ​മാ​യു​ള്ള​വ​രെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​പ്പ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ നാ​വി​ക​സേ​ന ക​പ്പ​ലാ​യ ഐ​എ​ൻ​എ​സ് സൂ​റ​ത്തി​ലേ​ക്ക് മാ​റ്റിയിട്ടുണ്ട് . ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗം മം​ഗ​ലാ​പു​ര​ത്ത് എ​ത്തി​ക്കാ​നാ​ണ് പരിപാടി . സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ തീ​പി​ടി​ച്ച വാ​ൻ ഹാ​യ് 503 ക​പ്പ​ലി​ൽ നി​ന്നും കാ​ണാ​താ​യ നാ​ലു​പേ​രെ…

Read More