- ‘സർവ്വേശ’ അന്തർദേശീയ ആത്മീയ സംഗീത ആൽബം മാർപാപ്പ പ്രകാശനം ചെയ്തു
- കെഎൽസിഎ സമ്പൂർണസമ്മേളനം: മുനമ്പംവിഷയം അജണ്ടയാകും
- മുനമ്പം റിലേ നിരാഹാരം നാല്പത്തിയേഴാം ദിനത്തിലേക്ക്
- പോള്‍ ചെയ്തതിനേക്കാള്‍ അഞ്ചുലക്ഷം വോട്ട് കൂടുതല്‍: റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്
- ചുഴലിക്കാറ്റ് തമിഴ്നാട്ടിലേക്ക്; ചെന്നെയിൽ വിമാനങ്ങൾ വൈകി
- നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ; ചുഴലിക്കാറ്റിന് സാധ്യത
- മണിപ്പൂരിലെ കൂട്ടക്കൊലകളിൽ എന്‍ഐഎ അന്വേഷണം
- മാലിന്യമുക്ത കേരളം പദ്ധതി; മാലിന്യം വിറ്റ് ഹരിത കർമ്മസേന നേടിയത് 23 കോടി രൂപ
Author: admin
മംഗളൂരു: കനത്ത മഴയില്‍ കർണ്ണാടക മംഗളൂരു ഉള്ളാളില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ട് കുട്ടികളടക്കം കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഉള്ളാള്‍ മുണ്ണൂര്‍ മദനി നഗറിലെ യാസിര്‍ (45), ഭാര്യ മറിയുമ്മ (40), മക്കളായ രിഫാന്‍ (17), രിഫാന (11) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മതില്‍ തകര്‍ന്ന് വീണതിന് പിന്നാലെ വീടിന് മുകളിലേക്ക് മരവും കടപുഴകിവീണു. മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നാല് പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. അഗ്നിരക്ഷാസേനയും, നാട്ടുകാരും ചേര്‍ന്നാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരുടെ മൂത്ത മകള്‍ റഷീന കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിന്റെ സ്വദേശമായ കേരളത്തിലേക്ക് മടങ്ങിയത്. സംഭവമറിഞ്ഞ് റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കര്‍ണാടകയുടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഡോര്‍ട്ട്മുണ്‍ഡ്: യൂറോ കപ്പ് ഗ്രൂപ്പ് ഡിയില്‍ അവസാന മത്സരത്തില്‍ ഫ്രാന്‍സും പോളണ്ടും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. രണ്ടു പെനാല്‍റ്റികള്‍ വിധിനിര്‍ണയിച്ച മത്സരത്തില്‍ 56-ാം മിനിറ്റിലെ ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയുടെ പെനാല്‍റ്റി ഗോളിന് 79-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയിലൂടെ പോളണ്ട് സമനില പിടിച്ചു. സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ഫ്രാന്‍സിന്റെ നോക്കൗട്ട് പ്രവേശനം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് (3-2) ഓസ്ട്രിയ ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍ കടന്നു.
തിരുവനന്തപുരം : സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 50ാം വാർഷികത്തിന്റെ ഭാഗമായി ഫിഫ്റ്റി ഫിഫ്റ്റി പദ്ധതിയിലൂടെ സപ്ലൈകോ ഔട്ട്ലെറ്റ്‌കളിലൂടെ 50 ജനപ്രിയ ഉത്പന്നങ്ങൾക്ക് വരുന്ന 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവും ഓഫറും നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സപ്ലൈകോ ഹാപ്പി ഹവേഴ്‌സ് എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 14 ജില്ലകളിലും സപ്ലൈകോയുടെ സിഗ്‌നേച്ചർ മാർട്ടുകൾ തുറക്കും. ഓരോ സൂപ്പർ മാർക്കറ്റ് വീതം ആധുനിക നിലവാരത്തിൽ നവീകരിച്ചാകും സിഗ്‌നേച്ചർ മാർട്ടുകളാക്കുക. അമ്പത് ദിവസത്തേക്ക് ഹാപ്പി ഹവേഴ്‌സ് ഫ്ലാഷ് സെയിൽ പദ്ധതി പ്രകാരം ഉച്ചക്ക് രണ്ടു മുതൽ മൂന്നു വരെ ഒരു മണിക്കൂർ സമയത്തിനുള്ളിൽ സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബിൽ തുകയിൽ നിന്ന് പത്ത് ശതമാനം കുറവ് നൽകുന്ന പദ്ധതിയാണിത്.
കൊച്ചി: പെരിയാർ നദിയിലേക്ക് ഇന്ന് പുലർച്ചെ മാലിന്യം ഒഴുക്കിവിട്ട സി.ജി ലൂബ്രിക്കൻ്റ്സ് എന്ന ഓയിൽ കമ്പനി അടച്ചുപൂട്ടാൻ ഉത്തരവ്. റോഡിനടിയിൽ കൂടി പൈപ്പ് സ്ഥാപിച്ചാണ് ഇവർ മാലിന്യം ഒഴുക്കിയത്. കമ്പനി അടച്ചുപൂട്ടുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായുള്ള ഉത്തരവ് ഇന്ന് കൈമാറുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി. പുലർച്ചെ രണ്ട് മണിയോടെ കറുത്ത നിറത്തിലുള്ള എണ്ണമയമുള്ള മാലിന്യം നദിയിലേക്ക് ഒഴുക്കിവിടുകയായിരുന്നു . സംഭവം അറിഞ്ഞ് പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതിന് പിന്നാലെയാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നടപടി. പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം തന്നെയെന്ന് കുഫോസിന്റെ പഠന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത് . മാലിന്യം തള്ളരുതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ ഇതെല്ലം അവഗണിച്ച് മാലിന്യം തള്ളുന്നത് കമ്പനികൾ തുടരുകയാണ് എന്നാണ് പുതിയ സംഭവം ചൂണ്ടിക്കാണിക്കുന്നത്. വ്യവസായശാലകളില്‍ നിന്നടക്കം പുറന്തള്ളിയ രാസമാലിന്യങ്ങള്‍ മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഹൈഡ്രജന്‍ സള്‍ഫൈഡിന്റെയും അമോണിയത്തിന്റെയും കൂടിയ അളവാണ് മത്സ്യങ്ങളുടെ ജീവനെടുത്തത്.
ന്യൂജേഴ്‌സി: അര്‍ജന്റീന കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടറില്‍ കടന്നു. ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് അര്‍ജന്റീന അവസാന എട്ടില്‍ കടന്നത്. തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ലൗട്ടാറോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ മാനം കാത്തത്. സമനിലയില്‍ കലാശിക്കുമെന്ന് തോന്നിയ മത്സരത്തിന്റെ 88 ാം മിനിറ്റിലായിരുന്നു ഗോള്‍. 4- 4- 2 ഫോര്‍മേഷനിലാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. 88ാം മിനിറ്റില്‍ അര്‍ജന്റീന ലക്ഷ്യം കണ്ടു. കോര്‍ണറിനൊടുവില്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മാര്‍ട്ടിനസിന്റെ കാലിലെത്തിയ പന്ത് വലയിലേക്ക് ഉതിര്‍ക്കുകയായിരുന്നു, 1- 0.
കേരളത്തിലെ ലത്തീൻ കത്തോലിക്കാ സഭയുടെ ഭാരതീയനായ ആദ്യ മെത്രാപ്പോലീത്ത ദൈവദാസൻ ആർച്ച്ബിഷപ് ജോസഫ് അട്ടിപ്പേറ്റിയുടെ പ്രസംഗങ്ങളുടെ സമാഹാരത്തിൻ്റെ പുതിയപതിപ്പ് വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഷെവലിയർ ഡോ. പ്രീമുസ് പെരിഞ്ചേരിക്കു നൽകി പ്രകാശനം ചെയ്തു.
കോഴിക്കോട് : ചേവായൂർ ബഥനി കോൺവെന്റ് അംഗമായ സിസ്റ്റർമൈക്കിൾ (82 ) നിര്യാതയായി . സംസ്കാരകർമങ്ങൾ ബുധനാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ബഥനിപ്രൊവിൻഷ്യൽ ഹൗസിൽ ആരംഭിച്ചു വെസ്റ്റ് ഹിൽ സെമിത്തേരിയിൽനടത്തപ്പെടും. കോട്ടയം ജില്ലയിൽ പാലാ രൂപതയിലെ മലയെച്ചിപ്പാറ ഇടവകയിൽമാളിയേക്കൽ ജോസഫ് – മേരി ദമ്പതികളുടെ ആറുമക്കളിൽ ഇളയവളായി ജനിച്ചു.പള്ളിക്കുന്ന് ,വെസ്റ് ഹിൽ ,താവം , പിലാക്കാവ് , ആനപ്പാറ , തലമുകിൽ ,പത്തനാപുരം , പുത്തൻതോപ്പ് , കാരക്കുണ്ട് , കാമുകിൻകോടു , മൂത്തേടം ,ചേവായൂർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.സഹോദരങ്ങൾ: പരേതരായ മറിയക്കുട്ടി ,ഫാദർ ചാക്കോ ,കുര്യൻ ,വർക്കിച്ചൻ ,കുട്ടിയമ്മ.
ലെയ്പ്സിഗ്: യൂറോ കപ്പ് ഗ്രൂപ്പ് ബി യില്‍ ഇറ്റലി ക്രൊയേഷ്യ മത്സരം സമനിലയില്‍ (1-1) അവസാനിച്ചു. രണ്ടാംപകുതിയിലാണ് ഇരുഗോളുകളും പിറന്നത്. അടിമുടി ആവേശം നിറഞ്ഞ മത്സരത്തില്‍ 98-ാം മിനിറ്റില്‍ ഗോള്‍ നേടി ഇറ്റലി പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയായിരുന്നു. മോഡ്രിച്ചിന്റെ ഗോളില്‍ ക്രൊയേഷ്യ 55-ാം മിനിറ്റില്‍ മുന്നിലെത്തിയതാണ്. എന്നാല്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ ഇറ്റലി നേടിയ ഗോള്‍ ക്രൊയേഷ്യയുടെ വഴി ഇരുണ്ടതാക്കി. അതിനിടെ യൂറോ കപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായംകൂടിയ താരമായി മോഡ്രിച്ച് മാറി. കളി ജയിച്ചെന്ന് ക്രൊയേഷ്യ ഏതാണ്ട് ഉറപ്പിച്ചിരിക്കവേ, ഇറ്റലിയുടെ തിരിച്ചടിയുണ്ടായി. 98-ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം കാലഫയോറി പന്തുമായി മുന്നോട്ട് കുതിക്കുകയും ബോക്സില്‍ ഇടതുവശത്ത് സക്കാഗ്‌നിക്ക് കൈമാറുകയും ചെയ്തു. സക്കാഗ്‌നി അത് ഗോള്‍ക്കീപ്പര്‍ ലിവാക്കോവിച്ചിന് മുകളിലൂടെ വലയുടെ വലതുമൂലയിലേക്കെത്തിച്ചു (1-1).
സെന്റ് ലൂസിയ: ടി 20 സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ 24 റണ്‍സിന് തകര്‍ത്തു. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. 206 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസില്‍ എത്തിയ ഓസീസിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 43 പന്തില്‍ നിന്ന് നാല് സിക്സും ഒമ്പത് ഫോറുമടക്കം 76 റണ്‍സെടുത്ത ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഒരു ഘട്ടത്തില്‍ ജയത്തിലേക്ക് കുതിക്കുകയായിരുന്ന ഓസീസിനെ അവസാന ഓവറുകളിലെ അച്ചടക്കമാര്‍ന്ന ബൗളിങ്ങിലൂടെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങും രണ്ടു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങി.206 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസില്‍ എത്തിയ ഓസീസിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 43 പന്തില്‍ നിന്ന് നാല് സിക്സും ഒമ്പത് ഫോറുമടക്കം 76 റണ്‍സെടുത്ത ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഒരു ഘട്ടത്തില്‍ ജയത്തിലേക്ക് കുതിക്കുകയായിരുന്ന ഓസീസിനെ അവസാന ഓവറുകളിലെ അച്ചടക്കമാര്‍ന്ന ബൗളിങ്ങിലൂടെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു.
ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഗ്രൂപ്പ് ഡിയില്‍ കൊളംബിയയ്ക്ക് വിജയത്തുടക്കം . പരാഗ്വെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ തകർത്തത് . കളിയുടെ ആദ്യ പകുതിയില്‍ തന്നെ കൊളംബിയ രണ്ട് ഗോൾനേടി .അവിശ്വസനീയ ഫോമിലായിരുന്നു കൊളംബിയ ഡാനിയല്‍ മുനോസ്, ജെഫേഴ്‌സന്‍ ലെമ എന്നിവരാണ് കൊളംബിയക്കായി ഗോൾ നേടിയത് . രണ്ടാം പകുതിയില്‍ ജുലിയോ എന്‍സിസോയാണ് പരാഗ്വെയുടെ ആശ്വസ ഗോള്‍ നേടിയത്. ഇരു ടീമുകളും ആക്രമണത്തില്‍ തുല്ല്യം നിന്നു. പാസിങും പന്തടക്കവും കൂടുതല്‍ കൊളംബിയന്‍ പക്ഷത്തായിരുന്നു. 32ാം മിനിറ്റിലാണ് കൊളംബിയയുടെ ആദ്യ ഗോള്‍ വന്നത്. പത്ത് മിനിറ്റിനുള്ളില്‍ അവരുടെ രണ്ടാം ഗോളും എത്തി.ജെയിംസ് റോഡ്രിഗസ് തന്നെ അവസരമൊരുക്കി,ജെഫേഴ്‌സന്‍ ലെമയാണ് ഗോളാക്കി മാറ്റിയത് .
Subscribe to Updates
Get the latest creative news from FooBar about art, design and business.