- ലൂർദ് ആശുപത്രിയിൽ ലോക സെപ്സിസ് ദിനാചരണം
- പ്രധാനമന്ത്രി മണിപ്പൂരിലെ ചുരാചന്ദ്പൂരിലെത്തി. യാത്ര വെറും പ്രഹസനം; ഖർഗെ
- ‘പിണറായി സര്‍ക്കാരിന്റെ അവസാനത്തിന് ആരംഭം’; വി ഡി സതീശന്
- വന്യജീവി ആക്രമണം: നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍
- ബില്‍ജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയില്‍ മിടിക്കും
- പ്രധാനമന്ത്രി മണിപ്പൂരില്‍; 8500 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും
- മുഖ്യമന്ത്രി ഒട്ടകപക്ഷിയെ പോലെ വി ഡി സതീശൻ
- ഉത്തര കൊറിയയിൽ വിദേശ സിനിമകളും ടിവി പരിപാടികളും കാണുന്നവർക്ക് വധശിക്ഷ; യു എൻ റിപ്പോർട്ട്
Author: admin
ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘഷത്തെത്തുടർന്ന് ഇസ്രയേലിൽനിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്ന് ഡൽഹിയിലെത്തും. ഇസ്രയേലിൽനിന്നും ജോർദാനിൽ എത്തിച്ചശേഷമാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി പ്രത്യേക വിമാനത്തിലാണ് ഇവരെ ഡൽഹിയിൽ എത്തിക്കുന്നത്. ഇറാനിൽനിന്നും രണ്ട് വിമാനങ്ങളാണ് ഇന്ന് ഡൽഹിയിലെത്തുക. മൂന്ന് വിമാനങ്ങളിലുമായി ഇരുപതോളം മലയാളികൾ ഉണ്ടെന്നാണ് അറിയുന്നത് . ഇറാനിൽനിന്നും ഇതുവരെ രണ്ട് മലയാളിൽ ഉൾപ്പെടെ 1713 പേരെയാണ് ഒഴിപ്പിച്ചത്.
കേരള രാഷട്രീയത്തെ ഒന്നടങ്കം നെഞ്ചിടിപ്പേറ്റി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂർത്തിയായപ്പോൾ യു.ഡി. എഫിന് 11,077 വോട്ടിന്റെ ഭൂരിപക്ഷം.
ഡമാസ്കസിലെ ക്രൈസ്തവ ദേവാലയത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളുടെ ആത്മശാന്തിക്കുവേണ്ടിയും പരിക്കേറ്റവർക്കുവേണ്ടിയും പ്രാർത്ഥിക്കുന്നതായി കെസിബിസി ജാഗ്രത കമ്മീഷൻ.
കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിൻ്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ തോമസ് മൂറിൻ്റെ അനുസ്മരണ യോഗം കെ. സി. വൈ. എം കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിൻ്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ തോമസ് മൂറിൻ്റെ അനുസ്മരണ യോഗം കെ. സി. വൈ. എം കൊച്ചി രൂപത സംഘടിപ്പിച്ചു. കെ. ആർ.എൽ.സി.ബി.സി യുവജന കമ്മീഷൻ സെക്രട്ടറി ഫാ. അനൂപ് ആൻ്റൺ OSJ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. കെ. സി. വൈ. എം കൊച്ചി രൂപത പ്രസിഡൻ്റ് ഡാനിയ ആൻ്റണി അധ്യക്ഷത വഹിച്ചു. കെ. സി. വൈ. എം കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി ആമുഖ പ്രഭാഷണം നടത്തി. കേരള ലത്തീന്‍ സഭയുടെ മുഖപത്രമായ ജീവനാദം കൊച്ചി രൂപതയിലെ എല്ലാ ഇടവകകളിലേക്കും പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി കെ.സി.വൈ.എം കൊച്ചി രൂപത ആവിഷ്കരിച്ച യുവജീവനാദം പദ്ധതി 2025ൻ്റെ ഉദ്ഘാടനം ജീവനാദം ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര യോഗത്തിൽ വച്ച് നിർവ്വഹിച്ചു. രൂപത ജോയിന്റ്…
ബിരുദം സ്വീകരിച്ച 64 പേരിൽ 7 പേർ രണ്ടാം വർഷ പരീക്ഷ ജയിക്കാത്തവരാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പിടിഎ ഭാരവാഹിയുടെ മകനും ഇക്കൂട്ടത്തിലുണ്ടെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
ന്യൂഡൽഹി: മോദി സർക്കാറിനുനേരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. ഇറാനിലെ അമേരിക്കൻ ബോംബാക്രമണത്തെയും ഇസ്രായേലിൻറെ പ്രകോപനത്തെയും അപലപിക്കാൻ തയാറാകാത്തത്തിലാണ് പ്രതിഷേധം . ഇറാനിൽ സമാധാന ശ്രമങ്ങൾ നടത്തുവെന്ന യു.എസ് പ്രസിഡൻറ് ട്രംപിൻറെ വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു. ഇറാനുമായി അടിയന്തരമായി നയതന്ത്ര ചർച്ചയിൽ ഏർപ്പെടാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഇറാനുമായി ഇന്ത്യ നയതന്ത്ര ചർച്ച നടത്തേണ്ടതിൻറെ അനിവാര്യതയെക്കുറിച്ച് ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഊന്നിപ്പറയുകയാണ്. ഇതുവരെ കാണിച്ചതിനേക്കാൾ ധാർമിക സ്ഥൈര്യം മുന്നോട്ടുവെക്കാൻ ഇന്ത്യൻ സർക്കാറിനാകണം. യു.എസ് ബോംബാക്രമണത്തെയോ ഇസ്രായേലിൻറെ പ്രകോപനത്തെയോ അപലപിക്കാൻ മോദി സർക്കാർ ഇതുവരെ തയാറായിട്ടില്ല. ഗസ്സയിൽ ഫലസ്തീനികളെ വംശഹത്യ നടത്തുന്നതിലും സർക്കാർ മൗനം പാലിക്കുകയാണ്” -ജയ്റാം രമേശ് എക്സിൽ പറയുന്നു .
മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും, തീരം സംരക്ഷിക്കാൻ നിലവിലുള്ള കടൽഭിത്തി പുനരുദ്ധരിക്കണമെന്നും ആവശ്യപ്പെട്ട് കെഎൽസിഎ ആലപ്പുഴ രൂപത കമ്മിറ്റി കലക്ടറേറ്റ് പടിക്കൽ പ്രതിഷേധ സംഗമവും ധർണയും നടത്തി
ജെനസിസ് യാസ്‌മിൻ മോഹൻരാജ് എന്ന ടോമി ജെനസിസിന്റെ ‘ട്രൂ ബ്ലൂ’ എന്ന സംഗീത ആല്‍ബത്തിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മ്യൂസിക് വീഡിയോ ആല്‍ബത്തില്‍ ഹിന്ദു ദേവതയോട് സാദൃശ്യം തോന്നുന്ന വിധത്തില്‍ അർദ്ധ നഗ്നയായി കുരിശും പിടിച്ചാണ് ഇവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
:കൊടുങ്ങല്ലൂർ: കെ.സി.വൈ.എം കോട്ടപ്പുറം രൂപതയുടെ ആഭിമുഖ്യത്തിൽ പ്രസ്ഥാനത്തിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ തോമസ് മൂറിൻ്റെ അനുസ്മരണ ദിനാഘോഷത്തിന്റെ ഭാഗമായി സെന്റ് ജോസഫ് കൊത്തൊലെൻഗോ ദേവാലയത്തിൽ വച്ച് വിശുദ്ധ കുർബാന, പുഷ്പാർച്ചന, അനുസ്മരണ യോഗം എന്നിവ നടത്തപ്പെട്ടു. കെ.സി.വൈ.എം പ്രവർത്തകർ വിശുദ്ധ തോമസ് മൂറിൻ്റെ ജീവിതമാതൃക ഉൾക്കൊണ്ട് സമൂഹത്തിൽ നടമാടുന്ന അനീതിക്കെതിരെ പോരാടണമെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് കൊത്തൊലെൻഗോ ഇടവക വികാരി ഫാ. ജോൺ പോൾ കുരിശിങ്കൽ ഉദ്ഘാടനം നിർവഹിച്ച യോഗത്തിന് കോട്ടപ്പുറം രൂപത പ്രസിഡന്റ് ജെൻസൻ ആൽബി അദ്ധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം. ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ ആനിമേറ്റർ സി. മേരി ട്രീസ, സംസ്ഥാന കെ.സി.വൈ.എം അഡ്വൈസറി കൗൺസിൽ മെമ്പർ ജെസ്സി ജെയിംസ്, ജനറൽ സെക്രട്ടറി ജെൻസൻ ജോയ്, സി. റൂബി, അവിനാശ്, അമോസ് മനോജ്, ഷിഫ്ന ജീജൻ, അനഘ ടൈറ്റസ്, ഡാനിയേല റോസ്, ആൽബിൻ എന്നിവർ സംസാരിച്ചു.
എഴുപുന്ന: അന്താരാഷ്ട്ര മയക്കുമരുന്ന് ദിനമായ ജൂൺ 26 ന് ശേഷം വരുന്ന ഞായറാഴ്ച ജൂൺ 29 ഞായറാഴ്ച വൈകുന്നേരം 4 ന് KLCA എഴുപുന്ന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മയക്ക്‌മരുന്ന് വിരുദ്ധ റാലി സംഘടിപ്പിയ്ക്കും. ആലോചനാ യോഗത്തിൽ KLCA യൂണിറ്റ് പ്രസിഡന്റ് ചാർളി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. വികാരി റവ ഫാ രാജു കളത്തിൽ , സഹ വികാരി റവ ഫാ ബിബിൻ ആന്റണി അരേശ്ശേരിൽ , KLCA സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ബിജു ജോസി കരുമാഞ്ചേരി , KLCA യൂണിറ്റ് ട്രഷറർ ശ്രീ ടോണി വില്യംസ് പണിക്കാവീട് എന്നിവർ പ്രസംഗിച്ചു. KLCA യൂണിറ്റ് വൈസ് പ്രസിഡന്റ് രാജു ജോസഫ് അഞ്ചുതൈയ്ക്കൽ സ്വാഗതവും , KLCA യൂണിറ്റ് ജനറൽ സെക്രട്ടറി ആഷ്‌ലി ഉമ്മച്ചൻ വലിയതൈയിൽ നന്ദിയും പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.