- അർത്തുങ്കൽ ഫൊറോന ബി.സി.സി. നേതൃസംഗമം
- നാലുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് നെടുമ്പാശ്ശേരിയിൽ പിടിയിൽ
- ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ന്യൂകാസിലിനെതിരെ ലിവർപൂളിന് ജയം
- അത്തം പിറന്നു. ഇനിയുള്ള പത്താം നാൾ തിരുവോണം
- പാകിസ്ഥാൻ ജയിലുകളിൽ മത ന്യൂനപക്ഷങ്ങളുടെ ദുരിതങ്ങൾ എൻ സി ജെ പി റിപ്പോർട് പുറത്ത്
- നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ പുറത്തുവിടില്ല; കേന്ദ്ര വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി
- കന്നുകാലികളെ കടത്തിയെന്ന വ്യാജേന രണ്ട് കത്തോലിക്കാ ഗോത്രക്കാരെ ക്രൂരമായി മർദ്ദിച്ചു
- സ്വയം സഹായ സംഘ സംഗമം സംഘടിപ്പിച്ചു
Author: admin
ആഗസ്റ്റ് 17 ഞായറാഴ്ച ഇറ്റലിയിലെ അൽബാനോയിലാണ് പാപ്പ പാവങ്ങളോടൊപ്പം സമയം ചെലവഴിച്ചത്.
സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിൻ്റെ രണ്ടാം സമ്മേളനം ഓഗസ്റ്റ് 18ന് സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ആരംഭിച്ചു.
ന്യൂഡൽഹി: കേരളത്തിലെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വിസിമാരുടെ നിയമനകാര്യത്തിൽ സർക്കാരിന് അനുകൂല തീരുമാനം . വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയ സേർച്ച് കമ്മിറ്റി ചെയർപേഴ്‌സനാകും. സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി നടപടി. രണ്ടുമാസത്തിനുള്ളിൽ വിസിമാരെ നിയമിക്കണമെന്നാണ് സുപ്രീം കോടതി നിർദേശം . സംസ്ഥാനത്തിന്റെയും ചാൻസലറുടേയും രണ്ട് വീതം നോമിനികൾ അടങ്ങിയ സേർച്ച് കമ്മിറ്റി രൂപീകരിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട് . രണ്ടാഴ്ചയ്ക്കകം കമ്മിറ്റി രൂപീകരിക്കണമെന്നും രണ്ടുമാസത്തിനുള്ളിൽ വിസി നിയമനം പൂർത്തിയാക്കണമെന്നുമാണ് കോടതി നിർദേശം . കമ്മിറ്റിയിലെ മറ്റ് അംഗങ്ങളെ സേർച്ച് കമ്മിറ്റി ചെയർമാന് തീരുമാനിക്കാമെന്ന് കോടതി നിർദേശിച്ചു.
കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ. വേടനെതിരെ മറ്റ് ലൈംഗികാതിക്രമ കേസുകളും 2 പരാതികളും പുതുതായി ഉയർന്നു വന്നിട്ടുണ്ടെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു. വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പരാതിക്കാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തുടർന്ന് കേസിൽ കക്ഷി ചേരാൻ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് അനുവദിച്ചു. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും. വേടൻ വിദേശത്തേക്ക് മുങ്ങുന്നതു തടയാനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. വിവാഹവാഗ്ദാനം നൽകി തുടർച്ചയായി പീഡിപ്പിച്ചു എന്ന പരാതിയിൽ ജൂലൈ 31നാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. ബലാത്സംഗ ആരോപണം നിഷേധിച്ച വേടൻ, തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമമെന്ന് പറഞ്ഞു . കുറെ നാളുകളായി തനിക്കും മാനേജർക്കും ഭീഷണി കോളുകൾ വരുന്നുണ്ടെന്നും നിരവധി സ്ത്രീകൾ…
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും തിരിച്ചെത്തിയ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി . ഡൽഹിയിലെ ലോക് കല്യാൺ മാർഗ് വസതിയിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത് . ഐഎസ്ആർഒ ബഹിരാകാശയാത്രികന്റെ ജാക്കറ്റ് ധരിച്ചെത്തിയ ശുഭാംശു ശുക്ലയെ മോദി ആലിംഗനം ചെയ്തു . തോളിൽ കൈവെച്ച് അഭിനന്ദിച്ചു. പ്രധാനമന്ത്രിക്ക് ആക്സിയം-4 മിഷൻ പാച്ച് സമ്മാനിച്ച ശുഭാംശു ,ദൗത്യത്തിനിടെ ഓർബിറ്റൽ ലാബിൽ കൊണ്ടുപോയ ദേശീയ പതാകയുമായി ഇരുവരും നിൽക്കുന്ന ചിത്രങ്ങൾ പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ചു. ബഹിരാകാശത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങൾ, ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതി, ഇന്ത്യയുടെ അഭിലാഷമായ ഗഗൻയാൻ ദൗത്യം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. അദ്ദേഹത്തിന്റെ നേട്ടത്തിൽ ഇന്ത്യ അഭിമാനിക്കുന്നു,” പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.
പാലക്കാട്: മഴ കനത്ത സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ഓഗസ്റ്റ് 19ന്) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കനത്ത മഴയും കാറ്റും കാരണം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടുണ്ട് , കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ ആയാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ഡന്‍, മദ്രസകള്‍, സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്.
ഗാസ: ഹമാസ് പുതിയ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ഈജിപ്തും ഖത്തറും മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാറാണിത്. ഈ രാജ്യങ്ങള്‍ മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാരും ബന്ദിമോചനവും അംഗീകരിക്കുന്നുവെന്ന് ഹമാസിന്റെ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറയാണ് റിപ്പോര്‍ട്ട് ചെയ്തത് . വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസ്സിം അല്‍ താനിയും ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് എല്‍-സിസിയും കയ്‌റോയില്‍ വെച്ച് നടത്തിയ ചര്‍ച്ചയ്ക്ക് നടന്നിരുന്നു .അതിന് ശേഷമാണ് ഹമാസ് വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
ചെന്നൈ: വോട്ട് ചോരി ആരോപണത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്ത് . മരിച്ച വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു അത് ഇനി എപ്പോള്‍ ചെയ്യുമെന്നും സ്റ്റാലിന്‍ ചോദിച്ചു. ജൂലൈ 17 നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും അതിനി എപ്പോള്‍ ചെയ്യുമെന്നുമാണ് സ്റ്റാലിന്റെ ചോദ്യം. സോഷ്യല്‍ മീഡിയയിലൂടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി രംഗത്തെത്തിയത്. വീടു വീടാന്തരം തോറുമുള്ള കണക്കെടുപ്പ് കൃത്യമായി നടക്കാതെ എങ്ങനെയാണ് യോഗ്യതയുള്ള വോട്ടര്‍മാര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതെന്നും കന്നിവോട്ടര്‍മാരെ കണക്കില്‍പ്പെടുത്തിയോ എന്നും 18 വയസ്സ് തികഞ്ഞ എത്ര യുവാക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കാണിക്കാന്‍ ഏതെങ്കിലും ഡാറ്റാബേസ് കയ്യിലുണ്ടോ എന്നും സ്റ്റാലിന്‍ ചോദിച്ചു.
കൊച്ചി : കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റിൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ലോഗോ വരാപ്പുഴ അതിരൂപത മെത്രാപോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് പ്രകാശനം ചെയ്തു. പൊറ്റക്കുഴി ഇടവക സഹവികാരിയും കലൂർ ഫെറോന യൂത്ത് ഡയറക്‌ടറും ആയ ഫാ. റെനിൽ തോമസ് ഇട്ടിക്കുന്നത്ത്, പൊറ്റക്കുഴി യൂണിറ്റ് പ്രസിഡൻ്റ് അലൻ ആൻ്റണി, ആനിമേറ്റർ ജോസ് പീറ്റർ, മുൻ യൂണിറ്റ് പ്രസിഡൻ്റ് എഡ്വിൻ അലക്സ്, സ്പോർട്ട്സ് ഫോറം കൺവീനർ അഭിനവ് ഷൈൻ അംഗങ്ങളായ സെലിൻ, സേറ, ആരോൺ എന്നിവർ സംബന്ധിച്ചു. ലോഗോ പ്രകാശന ചടങ്ങിൽ അഭിവന്ദ്യ പിതാവ് വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടീസിനെ പോലെ ജീവിത വിശുദ്ധി നേടുവാനും ആത്മീയ കാര്യങ്ങളോടൊപ്പം ജീവിതത്തെ മുന്നോട്ടു നയിക്കണമെന്നും അതോടൊപ്പം സംഘടനയ്ക്ക് ആത്മീയ ഉണർവിൽ മുന്നോട്ട് ദീർഘ കാലം മുന്നേറാൻ സാധിക്കട്ടെയെന്നും ആശംസിച്ചു.
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻറ് സൊസൈറ്റി, ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻ്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിലെ അഞ്ചാമത്തെ ബാച്ചിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി . നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടന്ന ചടങ്ങിൽ സാഫല്യം അസോസിയേഷൻ പ്രസിഡൻ്റ് തങ്കമണി അധ്യക്ഷത വഹിച്ച് . NIDS ഡയറക്ടർ ഫാ.രാഹുൽ ബി. ആന്റോ ഉദ്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂർ,ലൈവിലഹുഡ് പ്രോഗ്രാം അസി. മാനേജർ ബിജു സി.സി, NIDS പ്രോജക്ട് ഓഫീസർ മൈക്കിൾ, പ്രോഗ്രാം കോ ഓഡിനേറ്റർ ജയരാജ്, വിദ്യാർത്ഥിനി ജോത്സ്ന എന്നിവർ സംസാരിച്ചു. വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു . CBR കോ-ഓഡിനേറ്റർ ശശികുമാർ, കവിത എന്നിവർ നേതൃത്വം നൽകി.
Subscribe to Updates
Get the latest creative news from FooBar about art, design and business.