ന്യൂഡൽഹി: ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് വീണ്ടും വാദംകേൾക്കുന്നത്.വിചാരണ നേരിടണമെന്ന് നേരത്തെ വിധി വന്നവരുടെ അപ്പീലുകളും കോടതിയുടെ പരിഗണനയിലാണ്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.
ഇത് 31-ാം തവണയാണ് കേസ് സുപ്രീംകോടതിയിൽ ലിസ്റ്റ് ചെയ്യുന്നത്. ഇതിനുമുമ്പ് ഒക്ടോബർ 31-നാണ് അവസാനമായി കേസ് പരിഗണിച്ചത്. കേസിൽ പിണറായി വിജയൻ ഉൾപ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെയാണ് സിബിഐ അപ്പീൽ നൽകിയത്.