തിരുവനന്തപുരം: നയപ്രഖ്യാനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ ഗവര്‍ണറെ വിമര്‍ശിച്ച് ഭരണപക്ഷം. നയപ്രഖ്യാനത്തില്‍ ഗവര്‍ണര്‍ ഭരണഘടനാ ബാധ്യത മാത്രമാണ് നിറവേറ്റിയതെന്ന് പ്രമേയം അവതരിപ്പിച്ച സിപിഐ എംഎല്‍എ ഇ.ചന്ദ്രശേഖരന് പറഞ്ഞു.
കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ചെയ്തത് നില ഇല്ലാത്ത നടപടിയാണ്. ഗവര്‍ണര്‍ പദവി തന്നെ വേണ്ടെന്നും ഭരണഘടനാ ഭേദഗതി ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.