തിരുവനന്തപുരം: കേന്ദ്ര അവഗണന ചർച്ചചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായും മുഖ്യമന്ത്രി ഇന്ന് രാവിലെ പത്തിനു ചർച്ച ചെയ്യും.
കേന്ദ്രത്തിന്റെ അവഗണനയും തെറ്റായ സമീപനങ്ങളും പരിധി ലംഘിക്കുന്ന സാഹചര്യത്തില്‍ യോജിച്ച നീക്കത്തിന് തയാറാകണമെന്നാണ് പ്രതിപക്ഷ നേതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തേ കേന്ദ്ര അവഗണനയ്ക്കെതിരേ ഒന്നിച്ച് നീങ്ങണമെന്ന നിര്‍ദേശം എംപിമാരുടെ യോഗത്തിലും മുഖ്യമന്ത്രി മുന്നോട്ട് വച്ചിരുന്നു. പാര്‍ലമെന്റിലടക്കം ഈ വിഷയം ചൂണ്ടിക്കാട്ടണമെന്നും മുഖ്യമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടിരുന്നു.