ബംഗളുരു: നാലുവയസുള്ള മകനെ കൊലപ്പെടുത്തി ബാഗിലാക്കിയ ക്രൂരയായ അമ്മ രാജ്യത്തെ മികച്ച 100 എ.ഐ. സംരംഭകരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടയാളെന്ന് വിവരം . 2017-18 ല്‍ ഹാര്‍വാഡ് സര്‍വകലാശാലയിലെ ബെര്‍ക്മാന്‍ ക്ലെയ്ന് സെന്ററില്‍ ഫെലോയായിരുന്നു ഇവർ . ബംഗളുരുവിലെ ”മൈന്ഡ്ഫുള് എ.ഐ. ലാബ്സ്” എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
ദാമ്പത്യകലഹമാണു കുട്ടിയെ കൊലപ്പെടുത്താന്‍ സുചനയെ പ്രേരിപ്പിച്ചതെന്നാണു സൂചന. വിവാഹമോചന നടപടികള്‍ അന്തിമഘട്ടത്തിലാണ്. കോടതിവിധിപ്രകാരം കുട്ടിയെ ആഴ്ചയില്‍ മൂന്നുദിവസം അച്ഛനൊപ്പം വിടണം. ഇത് ഒഴിവാക്കാനാണു സുചന സേത്ത് (39) എന്ന സ്ത്രീ
കൊടുംക്രൂരകൃത്യം നടത്തിയതെന്നാണു പോലീസിനു ലഭിച്ച വിവരം. കുട്ടിയുടെ അച്ഛന് നിലവില്‍ ഇന്തോനീഷ്യയിലാണ്.
ഗോവയിലെ ഹോട്ടല്‍ മുറിയില്‍ മകനെ കുത്തിക്കൊന്നശേഷം മൃതദേഹം ബാഗിലാക്കി ബംഗളുരുവിലേക്കു ടാക്സി കാറില്‍ പോകുന്നതിനിടെ കര്‍ണാടയിലെ ചിത്രദുര്‍ഗ ജില്ലയിലാണു സുചനസേത്ത് അറസ്റ്റിലായത്. മലയാളിയായ ബിസിനസുകാരനാണു ഭര്‍ത്താവ്.