ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് തുടര്‍ച്ചയായ നാലാം വിജയം. നാലാം പ്രാവശ്യമാണ് ഷേഖ് ഹസീന അധികാരത്തിലേറുന്നത്. അവാമി ലീഗ് 300ല്‍ പകുതിയിലധികം സീറ്റുകളില്‍ വിജയിച്ചതോടെയാണ് ഷേഖ് ഹസീന അധികാരം ഉറപ്പാക്കിയത്.
പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ ഷേഖ് ഹസീനയുടെ പാര്‍ട്ടി ബാക്കിയുള്ള സീറ്റുകളിലും വിജയിക്കുമെന്ന് ഉറപ്പായി. വോട്ടെടുപ്പ് ക്രമക്കേട് ആരോപിച്ചാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. അവാമി ലീഗിന്റെ പ്രതിനിധികളാണ് വിജയിച്ച 45 സ്വതന്ത്രരില്‍ അധികവും. ജതിയ പാര്‍ട്ടിയുടെ എട്ട് സ്വതന്ത്രരും വിജയിച്ചു. ഷേഖ് ഹസീനയുടെ തിരഞ്ഞെടുപ്പ് വിജയം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.
170 ദശലക്ഷം ബംഗ്ലാദേശികൾ വോട്ടു രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ആക്രമണ സംഭവങ്ങളും അരങ്ങേറിയിരുന്നു. വെള്ളിയാഴ്ച അഞ്ച് സ്കൂളുകളും ട്രെയിനിന്റെ നാല് കോച്ചുകളും കത്തിച്ചിരുന്നു. ട്രെയിനിന് തീപിടിച്ച് നാല് പേർ കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരക്കണക്കിന് പ്രതിപക്ഷ രാഷ്ട്രീയക്കാരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.