കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്മാരെ വിമര്‍ശിച്ചുകൊണ്ടുള്ള സജി ചെറിയാന്റെ പ്രസ്താവന സര്‍ക്കാര്‍ നിലപാടായി കണക്കാക്കേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്.മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു .
ക്രിസ്മസിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി സജ്ജമാക്കിയ വിരുന്നിൽ ക്രൈസ്തവ സഭാധ്യക്ഷൻമാർ പങ്കെടുത്തതിനെതിരെയാണ് സജി ചെറിയാൻ വിമർശനം ഉന്നയിച്ചത്.
ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി. കേക്കും മുന്തിരി വാറ്റിയ വൈനും കിട്ടിയപ്പോൾ ബിഷപ്പുമാർ മണിപ്പൂരിനെ മറന്നെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.
മന്ത്രിയുടെ പരാമര്‍ശത്തില്‍ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന് കെസിബിസി വക്താവ് ഫാദര്‍ ജേക്കബ് പാലയ്ക്കാപ്പിള്ളി പ്രതികരിച്ചിരുന്നു. ബിഷപ്പുമാര്‍ വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന് പ്രതികരിച്ചു.