ലഖ്നൗ: ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിനുളള പ്രചരണത്തിന് അയോധ്യ ഊർജ്ജമേകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ വികസന പദ്ധതികൾ തീർത്ഥാടാകർക്ക് സഹായകരമാകും. തൊഴിലവസരങ്ങൾ വർധിക്കും.
ജനുവരി 22 ന് രാജ്യത്തെ 140 കോടി ജനങ്ങളും വീടുകളിൽ ശ്രീരാമ ജ്യോതി തെളിയിച്ച് ദീപാവലി ആഘോഷിക്കണമെന്നും മോദി ആവശ്യപ്പെട്ടു. അയോധ്യയിലെ പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
22 ന് ക്ഷണിക്കപ്പെട്ട അതിഥികൾ വരും. അയോധ്യ വികസനത്തിന്റെ പുതിയ ഉയരത്തിലാണ്. ഉത്തർ പ്രദേശിന്റെ വികസനത്തിന്റെ കേന്ദ്രമായി അയോധ്യ മാറി. ഇന്ന് രാം ലല്ലയ്ക്ക് ഒപ്പം നാലു കോടി സാധാരണക്കാർക്കും വീടായെന്നും മോദി വ്യക്തമാക്കി.