പത്തനംതിട്ട: ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പത്തനംതിട്ടയിൽ വച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വനം മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രക്തസമ്മർദത്തിൽ വ്യതിയാനുമുണ്ടായതിനെ തുടർന്നാണ് ശനിയാഴ്ച അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട പര്യടനത്തിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്.