പത്തനംതിട്ട: പുതിയ ഒമിക്രോണ്‍ ഉപവകഭേദമായ ‘ജെഎൻ.1’ സംസ്ഥാനത്ത് കണ്ടെത്തിയതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിതാന്ത ജാഗ്രതയിലൂടെയാണ് വൈറസ് വകഭേദം കണ്ടെത്തിയതെന്നും മന്ത്രി .
പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത് 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് . നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. നവംബർ 18ന് കോവിഡ് സ്ഥിരീകരിച്ച സാംപിളിൽ നടത്തിയ ജനിതക പരിശോധനയുടെ ഫലം 13നാണ് ലഭ്യമായത്.
പോയ വാരത്തിൽ കേരളത്തിൽ രണ്ടുപേർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ സാഹചര്യത്തിൽ കേന്ദ്രം സംസ്ഥാന ആരോഗ്യവകുപ്പുമായി ആശയവിനിമയം നടത്തിയിരുന്നു. വിദേശത്തു നിന്നെത്തുന്നവർ പൊതുവേ കൂടുതലുള്ള കേരളത്തിൽ കൂടുതൽ ജാഗ്രത പുലർത്താനാണ് നിർദേശം.