ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെയും അംഗരക്ഷകരുടെയും അതിക്രമത്തിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ .മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും യാത്ര കുട്ടികളുടെ തല തല്ലിപ്പൊളിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. ഇത് കേട്ടിട്ടില്ലാത്ത രീതിയാണെന്നും ചങ്ങലക്ക് ഭ്രാന്ത് പിടിച്ചുവെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു. എല്ലാക്കാലത്തും പിണറായി ആവില്ല മുഖ്യമന്ത്രിയെന്ന് പൊലീസുകാര്‍ ഓര്‍മ്മിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു.
വ്യഴാഴ്ച മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു തെരുവ് ഗുണ്ടയെപ്പോലെയുള്ള ഗണ്‍മാന്റെ ആക്രമണം. മുദ്രാവാക്യം വിളിച്ച കെഎസ്യു പ്രവര്‍ത്തകരെ ഗണ്മാന് അനില്‍ കല്ലിയൂരിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി അജയ് ജൂവല്‍ കുര്യാക്കോസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലാണ് സംഭവം.