കോഴിക്കോട്: സ്വതന്ത്ര ഇസ്രായേൽ ജൂതന്മാർക്ക് കൊടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സ്റ്റാലിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപം തേടി ഇന്ത്യയിൽ നിന്ന് ആദ്യം ഇസ്രായേലിലേക്ക് പോയത് ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. വോട്ടുകൾക്ക് വേണ്ടിയല്ല, കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തുന്നത്.വി.ഡി. സതീശൻ പറഞ്ഞു
പിറന്ന മണ്ണിലെ അവകാശത്തിന് വേണ്ടിയാണ് പലസ്തീൻ ജനത പോരാടുന്നതെന്നും അത് ആരുടേയും ഔദാര്യമല്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് എന്ന പാർട്ടിക്ക് ഒരു നയമേ ഉള്ളൂ. ആ നയം വ്യക്തമാണ്. അദ്ദേഹം വ്യക്തമാക്കി .