കണ്ണൂര്‍: കണ്ണൂര്‍ കളക്ട്രേറ്റിന് സമീപത്തെ നവകേരള വേദിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.തിങ്കളാഴ്ച നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ മര്‍ദിച്ച സംഭവത്തിലായിരുന്നു പ്രതിഷേധം. ഡിസിസി ഓഫീസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് 500 മീറ്റര്‍ പിന്നിട്ടപ്പോള്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.