ലോക സിനിമയിലെ ശ്രദ്ധേയമായ പ്രാദേശിക ചലച്ചിത്ര മൂവ്മെന്റുകളിലൊന്നാണ് റഷ്യയിലെ വടക്കുകിഴക്കൻ പ്രദേശമായ സഖാ റിപ്പബ്ലിക്കിൽ (Yakutia) രൂപപ്പെട്ട ‘സഖാവുഡ് (Sakhawood) അഥവാ യാക്കുട്ടിയൻ സിനിമാ പ്രസ്ഥാനം. കൊടും തണുപ്പും പരിമിതമായ സാങ്കേതിക സൗകര്യങ്ങളും പ്രതിബന്ധമാകാതെ, തങ്ങളുടെ സാംസ്കാരിക സ്വത്വവും മിത്തുകളും മുൻനിർത്തി യാക്കുട്ട് ജനത സൃഷ്ടിച്ചെടുത്ത ഈ സിനിമാ തരംഗം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ വലിയ പ്രശംസയാണ് നേടുന്നത്. സോവിയറ്റ് യൂണിയൻ്റെ പതനത്തിന് ശേഷമാണ് യാക്കുട്ടിയൻ സിനിമയുടെ അടിത്തറ രൂപപ്പെടുന്നത്. വലിയ ബജറ്റോ അത്യാധുനിക സ്റ്റുഡിയോകളോ ഇല്ലാതെ സാധാരണക്കാർ തങ്ങളുടെ ദൈനംദിന ജീവിതവും നാടോടിക്കഥകളും സിനിമയാക്കി. ഹോളിവുഡ് ചിത്രങ്ങളെ പിന്തള്ളി പ്രാദേശിക തീയേറ്ററുകളിൽ യാക്കുട്ട് സിനിമകൾ വൻ കളക്ഷൻ നേടിത്തുടങ്ങി. വൻകിട മൂലധനവും ബാഹ്യ ഇടപെടലുകളുമില്ലാതെ, സ്വന്തം മണ്ണിൽ ഉറച്ചുനിന്നുകൊണ്ട് ലോകോത്തര നിലവാരമുള്ള സിനിമകൾ എങ്ങനെ സൃഷ്ടിക്കാം എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഈ പ്രസ്ഥാനം സമ്മാനിച്ച ആഗ(Aga) എന്ന സിനിമ.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പവിത്രമായ ജൈവബന്ധവും, കാലത്തിന്റെ കുത്തൊഴുക്കിൽ മാഞ്ഞുപോകുന്ന ഒരു പ്രാചീന ഗോത്രസംസ്കാരത്തിൻ്റെ വിതുമ്പലുകളും അഭ്രപാളിയിൽ വരച്ചിടുന്ന അപൂർവ്വ ചലച്ചിത്രാനുഭവമാണ് ബൾഗേറിയൻ സംവിധായകനായ മിൽകോ ലസറോവ് (Milko Lazarov) ഒരുക്കിയ ‘ആഗ’ (Aga). അനന്തമായ ധവള വിസ്തൃതിയും കൊടുംതണുപ്പും ചൂഴ്ന്നുനിൽക്കുന്ന സൈബീരിയൻ തുന്ദ്രയുടെ(വടക്കൻ റഷ്യയിലുടനീളമുള്ള, മരങ്ങളില്ലാത്ത വിശാലമായ ധ്രുവപ്രദേശം) ഏകാന്തതയിൽ നിന്ന് മനുഷ്യഹൃദയത്തിന്റെ ഏറ്റവും ആർദ്രമായ തലങ്ങളിലേക്ക് സഞ്ചരിക്കുന്ന ഈ ചിത്രം, സമകാലിക ലോക സിനിമയിലെ മികച്ച ദൃശ്യകാവ്യങ്ങളിൽ ഒന്നാണ്. റഷ്യയുടെ വടക്കുകിഴക്കൻ അറ്റത്തുള്ള യാക്കുട്ടിയ മേഖലയിലെ മരവിപ്പിക്കുന്ന ആർട്ടിക് തുന്ദ്രയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ആകാശവും ഭൂമിയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്ന മഞ്ഞുപാടങ്ങളും, തണുത്തുറഞ്ഞ തടാകങ്ങളും, വീശിയടിക്കുന്ന ഹിമക്കാറ്റും മാത്രമുള്ള ഒരു അന്യലോകമാണിത്. ആധുനിക മനുഷ്യന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പ്രതികൂല കാലാവസ്ഥയിൽ, പ്രകൃതിയുടെ താളത്തിനൊത്ത് ജീവിക്കുന്ന ഒരു വയോധിക ദമ്പതികളിലൂടെയാണ് സിനിമ വികസിക്കുന്നത്.
നൂറ്റാണ്ടുകളായി തങ്ങളുടെ പാരമ്പര്യങ്ങളിലും പുരാവൃത്തങ്ങളിലും വേരുന്നി ജീവിക്കുന്ന യാക്കുട്ട് ജനതയുടെ ജീവിതരീതി ചിത്രത്തിൽ അതീവ സൂക്ഷ്മതയോടെ അടയാളപ്പെടുത്തിയിരിക്കുന്നു. മൃഗത്തോലുകൾ കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങളും പരമ്പരാഗത കൂടാരവും (Yurt), മഞ്ഞുതുരന്നുള്ള മീൻപിടുത്തവും, റെയിൻഡിയർ വേട്ടയും, ഹിമക്കട്ടകൾ വെട്ടിമാറ്റി വെള്ളമുണ്ടാക്കുന്ന രീതികളുമെല്ലാം അവരുടെ അതിജീവന കലയെ വ്യക്തമാക്കുന്നു. എന്നാൽ, കാലാവസ്ഥാ വ്യതിയാനവും ആധുനികീകരണത്തിൻ്റെ കടന്നുകയറ്റവും മൂലം തങ്ങളുടെ വേരുകൾ അറ്റുപോവുന്ന ഒരു ഗോത്രത്തിൻ്റെ നിശബ്ദ വിലാപവും സിനിമ ഒപ്പിയെടുക്കുന്നുണ്ട്. മഞ്ഞുരുകുന്നതിൻ്റെ ലക്ഷണങ്ങളും, കാട്ടുജീവികളുടെ അപ്രത്യക്ഷമാകലും, മാനത്ത് നീണ്ട വര വീഴ്ത്തി പറന്നുപോകുന്ന ജെറ്റ് വിമാനങ്ങളും ഈ പുരാതന തുരുത്തിലേക്ക് ആധുനികത നടത്തുന്ന കടന്നുകയറ്റത്തിൻ്റെ സൂചനകളാണ്.
തങ്ങളുടെ സമുദായത്തിൽ നിന്ന് വേർപെട്ട്, തുന്ദ്രയുടെ വിജനതയിൽ ജീവിക്കുന്ന നാനൂക് (Mikhail Aprosimov), അദ്ദേഹത്തിന്റെ ഭാര്യ സെഡ് (Feodosia Ivanova) എന്നിവരിലൂടെയാണ് കഥ ആരംഭിക്കുന്നത്. പരസ്പര സ്നേഹവും പരമ്പരാഗത ജീവിതക്രമവും കൊണ്ട് അവർ ആ ഏകാന്തതയെ മറികടക്കുന്നു. എന്നാൽ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ നോവ്, തങ്ങളുടെ പാരമ്പര്യ വഴികൾ ഉപേക്ഷിച്ച് വിദൂര നഗരത്തിലെ ഡയമണ്ട് ഖനിയിൽ ജോലിതേടിപ്പോയ മകൾ ‘ആഗ’ (Galina Tikhonova)യാണ്. മാതാപിതാക്കളുടെ പഴഞ്ചൻ ജീവിതത്തോട്
പൊരുത്തപ്പെടാനാവാതെ അകന്നുപോയ അവളോടുള്ള വാത്സല്യവും വിരഹവും സെഡ്നയുടെ ഉള്ളുരുക്കമായി അവശേഷിക്കുന്നു. നാനൂക്കിന് മകളോട് കടുത്ത നീരസമുണ്ടെങ്കിലും ആ വേദന ഉള്ളിൽ ഒതുക്കുകയാണ് അയാൾ. വാർദ്ധക്യത്തിന്റെ അവശതകൾക്കൊപ്പം സെഡ്നയുടെ വയറ്റിൽ ഉണങ്ങാത്ത ഒരു മുറിവ് പടർന്നുപിടിക്കുന്നു. ഒരു ഡോക്ടറുടെയോ ആധുനിക ചികിത്സയുടെയോ സഹായമില്ലാതെ, ലേപനങ്ങൾ പുരട്ടി ആ വേദന അവൾ ഉള്ളിലൊതുക്കുന്നു. തന്റെ അന്ത്യമടുക്കുന്നുവെന്ന് മനസ്സിലാക്കുന്ന അവൾ മകൾക്കായി ഒരു രോമത്തൊപ്പി തുന്നിവെക്കുന്നു. ഒടുവിൽ സെഡ്ന മരണത്തിന് കീഴടങ്ങുന്നതോടെ നാനൂക് ലോകത്തിലെ അവസാനത്തെ മനുഷ്യനെപ്പോലെ പൂർണ്ണമായും ഏകനാകുന്നു. മരണക്കിടക്കയിൽ സെഡ്ന പ്രകടിപ്പിച്ച ആഗ്രഹം പൂർത്തിയാക്കാനും, ഉള്ളിലെ പിതൃവാത്സല്യം വീണ്ടെടുക്കാനും നാനൂക് മകൾ ആഗയെ തേടി തൻ്റെ തണുത്തുറഞ്ഞ വിരിപ്പിൽ നിന്ന് ആധുനിക ലോകത്തിലേക്ക് ഒരു ദീർഘയാത്ര ആരംഭിക്കുന്നു. ഭൂമിയെ നെഞ്ചുപിളർന്ന് ഖനനം ചെയ്യുന്ന കൂറ്റൻ വജ്ര ഖനിയുടെ മുകളിൽ നിൽക്കുന്ന നാനൂക്കും ആഗയും തമ്മിലുള്ള പുനസ്സമാഗമം വാക്കുകളില്ലാതെ പ്രേക്ഷകന്റെ കണ്ണുനനയിക്കുന്ന അവിസ്മരണീയമായൊരു സിനിമാനുഭവമാണ്.
‘ആഗ’ എന്ന ചലച്ചിത്രത്തിൻ്റെ ജീവൻ അതിൻ്റെ സാങ്കേതിക മികവിലാണ് കുടികൊള്ളുന്നത്. കലോയാൻ ബോഴിലോവിൻ്റെ (Kaloyan Bozhilov) ക്യാമറ കാഴ്ചകൾ വാക്കുകൾക്കതീതമാണ്. ലെൻസുകളിലൂടെ അനന്തമായ ധവള വിസ്തൃതിയെയും മഞ്ഞിൻ്റെ ഘടനയെയും പകർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വെളുത്ത പശ്ചാത്തലത്തിൽ ഒരു കറുത്ത ബിന്ദുപോലെ സഞ്ചരിക്കുന്ന മനുഷ്യനും നായ്ക്കളും ചേർന്നുള്ള ‘വൈഡ് ആംഗിൾ ഷോട്ടുകൾ പ്രകൃതിയുടെ പരമമായ രൂപത്തിന് മുന്നിൽ മനുഷ്യൻ എത്ര നിസ്സാരനാണെന്ന് ഓർമ്മിപ്പിക്കുന്നു. കൂടാരത്തിനുള്ളിലെ മങ്ങിയ പ്രകാശവും, അവിടുത്തെ ജീവിതത്തിന്റെ ഇഴയടുപ്പവും, പുറത്തെ വന്യമായ തണുപ്പും തമ്മിലുള്ള വൈരുദ്ധ്യം അതിമനോഹരമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെബാസ്റ്റ്യൻ ഷ്മിറ്റിൻ്റെ സൗണ്ട് ഡിസൈൻ ചിത്രത്തെ കൂടുതൽ അനുഭവവേദ്യമാക്കുന്നു. ഡയലോഗുകൾ വളരെ കുറവായ ഈ ചിത്രത്തിൽ, മഞ്ഞിലൂടെ നടക്കുന്നതിന്റെ ശബ്ദങ്ങൾ, ഹിമക്കാറ്റിൻ്റെ ഹുങ്കാരം, സ്ലെഡ്ജ് വലിക്കുന്ന നായ്ക്കളുടെ ശ്വാസോച്ഛ്വാസം എന്നിവ അതിസൂക്ഷ്മമായി കേൾപ്പിക്കുന്നു. പെൻക കൗനെവ (Penka Kouneva) ചിട്ടപ്പെടുത്തിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡിന് തികച്ചും അനുയോജ്യമാണ്.
പ്രൊഫഷണൽ നടന്മാരായ മിഖായേൽ അപ്രോസിമോവും, ഫിയോദോസിയ ഇവാനോവയുമാണ് നാനൂക്കിനെയും സെഡ്നയെയും അവതരിപ്പിച്ചത്. ഒരു ഡോക്യുമെന്ററിയിലെന്നപോലെ ജീവസ്സുറ്റ അഭിനയമാണ് ഇരുവരും കാഴ്ചവെക്കുന്നത്. ചുളിവുകൾ വീണ മുഖഭാവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയും സ്നേഹവും ഏകാന്തതയും നിസ്സഹായതയും അവർ ഗംഭീരമായി ആവിഷ്കരിച്ചു.
2018-ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (Berlinale) സമാപന ചിത്രമായി പ്രദർശിപ്പിച്ചതിനു ശേഷം, ഈ ചിത്രം ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളിൽ നിന്ന് 25-ലധികം അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടി. കൂടാതെ, 92-ാമത് ഓസ്കാർ പുരസ്കാരത്തിനുള്ള അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് ബൾഗേറിയയുടെ ഔദ്യോഗിക എൻട്രിയായും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. നഷ്ടപ്പെടുന്ന ആവാസ വ്യവസ്ഥയെയും, കുടുംബബന്ധങ്ങളിലെ വിള്ളലുകളെയും, നിശബ്ദമായ മനുഷ്യവേദനകളെയും അങ്ങേയറ്റം കാവ്യാത്മകമായി വരച്ചുകാട്ടുന്ന ക്ലാസ്സിക് ചിത്രമാണ് ‘ആഗ’. കാഴ്ചക്കാരന്റെ ഉള്ളിൽ, അലിഞ്ഞുതീരാത്ത ഒരു ഹിമക്കട്ട പോലെ ഈ ചിത്രം എന്നും ഒരു നൊമ്പരമായി അവശേഷിക്കും. സിനിമയിലെ ശ്രദ്ധേയമായ പ്രാദേശിക ചലച്ചിത്ര മൂവ്മെന്റുകളിലൊന്നാണ് റഷ്യയിലെ വടക്കുകിഴക്കൻ പ്രദേശമായ സഖാ റിപ്പബ്ലിക്കിൽ (Yakutia) രൂപപ്പെട്ട ‘സഖാവുഡ് (Sakhawood) അഥവാ യാക്കുട്ടിയൻ സിനിമാ പ്രസ്ഥാനം. കൊടും തണുപ്പും പരിമിതമായ സാങ്കേതിക സൗകര്യങ്ങളും പ്രതിബന്ധമാകാതെ, തങ്ങളുടെ സാംസ്കാരിക സ്വത്വവും മിത്തുകളും മുൻനിർത്തി യാക്കുട്ട് ജനത സൃഷ്ടിച്ചെടുത്ത ഈ സിനിമാ തരംഗം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ വലിയ പ്രശംസയാണ് നേടുന്നത്. സോവിയറ്റ് യൂണിയൻ്റെ പതനത്തിന് ശേഷമാണ് യാക്കുട്ടിയൻ സിനിമയുടെ അടിത്തറ രൂപപ്പെടുന്നത്. വലിയ ബജറ്റോ അത്യാധുനിക സ്റ്റുഡിയോകളോ ഇല്ലാതെ സാധാരണക്കാർ തങ്ങളുടെ ദൈനംദിന ജീവിതവും നാടോടിക്കഥകളും സിനിമയാക്കി. ഹോളിവുഡ് ചിത്രങ്ങളെ പിന്തള്ളി പ്രാദേശിക തീയേറ്ററുകളിൽ യാക്കുട്ട് സിനിമകൾ വൻ കളക്ഷൻ നേടിത്തുടങ്ങി. വൻകിട മൂലധനവും ബാഹ്യ ഇടപെടലുകളുമില്ലാതെ, സ്വന്തം മണ്ണിൽ ഉറച്ചുനിന്നുകൊണ്ട് ലോകോത്തര നിലവാരമുള്ള സിനിമകൾ എങ്ങനെ സൃഷ്ടിക്കാം എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഈ പ്രസ്ഥാനം സമ്മാനിച്ച ആഗ(Aga) എന്ന സിനിമ.മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പവിത്രമായ ജൈവബന്ധവും, കാലത്തിന്റെ കുത്തൊഴുക്കിൽ മാഞ്ഞുപോകുന്ന ഒരു പ്രാചീന ഗോത്രസംസ്കാരത്തിൻ്റെ വിതുമ്പലുകളും അഭ്രപാളിയിൽ വരച്ചിടുന്ന അപൂർവ്വ ചലച്ചിത്രാനുഭവമാണ് ബൾഗേറിയൻ സംവിധായകനായ മിൽകോ ലസറോവ് (Milko Lazarov) ഒരുക്കിയ ‘ആഗ’ (Aga). അനന്തമായ ധവള വിസ്തൃതിയും കൊടുംതണുപ്പും ചൂഴ്ന്നുനിൽക്കുന്ന സൈബീരിയൻ തുന്ദ്രയുടെ(വടക്കൻ റഷ്യയിലുടനീളമുള്ള, മരങ്ങളില്ലാത്ത വിശാലമായ ധ്രുവപ്രദേശം) ഏകാന്തതയിൽ നിന്ന് മനുഷ്യഹൃദയത്തിന്റെ ഏറ്റവും ആർദ്രമായ തലങ്ങളിലേക്ക് സഞ്ചരിക്കുന്ന ഈ ചിത്രം, സമകാലിക ലോക സിനിമയിലെ മികച്ച ദൃശ്യകാവ്യങ്ങളിൽ ഒന്നാണ്. റഷ്യയുടെ വടക്കുകിഴക്കൻ അറ്റത്തുള്ള യാക്കുട്ടിയ മേഖലയിലെ മരവിപ്പിക്കുന്ന ആർട്ടിക് തുന്ദ്രയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ആകാശവും ഭൂമിയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്ന മഞ്ഞുപാടങ്ങളും, തണുത്തുറഞ്ഞ തടാകങ്ങളും, വീശിയടിക്കുന്ന ഹിമക്കാറ്റും മാത്രമുള്ള ഒരു അന്യലോകമാണിത്. ആധുനിക മനുഷ്യന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പ്രതികൂല കാലാവസ്ഥയിൽ, പ്രകൃതിയുടെ താളത്തിനൊത്ത് ജീവിക്കുന്ന ഒരു വയോധിക ദമ്പതികളിലൂടെയാണ് സിനിമ വികസിക്കുന്നത്.നൂറ്റാണ്ടുകളായി തങ്ങളുടെ പാരമ്പര്യങ്ങളിലും പുരാവൃത്തങ്ങളിലും വേരുന്നി ജീവിക്കുന്ന യാക്കുട്ട് ജനതയുടെ ജീവിതരീതി ചിത്രത്തിൽ അതീവ സൂക്ഷ്മതയോടെ അടയാളപ്പെടുത്തിയിരിക്കുന്നു. മൃഗത്തോലുകൾ കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങളും പരമ്പരാഗത കൂടാരവും (Yurt), മഞ്ഞുതുരന്നുള്ള മീൻപിടുത്തവും, റെയിൻഡിയർ വേട്ടയും, ഹിമക്കട്ടകൾ വെട്ടിമാറ്റി വെള്ളമുണ്ടാക്കുന്ന രീതികളുമെല്ലാം അവരുടെ അതിജീവന കലയെ വ്യക്തമാക്കുന്നു. എന്നാൽ, കാലാവസ്ഥാ വ്യതിയാനവും ആധുനികീകരണത്തിൻ്റെ കടന്നുകയറ്റവും മൂലം തങ്ങളുടെ വേരുകൾ അറ്റുപോവുന്ന ഒരു ഗോത്രത്തിൻ്റെ നിശബ്ദ വിലാപവും സിനിമ ഒപ്പിയെടുക്കുന്നുണ്ട്. മഞ്ഞുരുകുന്നതിൻ്റെ ലക്ഷണങ്ങളും, കാട്ടുജീവികളുടെ അപ്രത്യക്ഷമാകലും, മാനത്ത് നീണ്ട വര വീഴ്ത്തി പറന്നുപോകുന്ന ജെറ്റ് വിമാനങ്ങളും ഈ പുരാതന തുരുത്തിലേക്ക് ആധുനികത നടത്തുന്ന കടന്നുകയറ്റത്തിൻ്റെ സൂചനകളാണ്.തങ്ങളുടെ സമുദായത്തിൽ നിന്ന് വേർപെട്ട്, തുന്ദ്രയുടെ വിജനതയിൽ ജീവിക്കുന്ന നാനൂക് (Mikhail Aprosimov), അദ്ദേഹത്തിന്റെ ഭാര്യ സെഡ് (Feodosia Ivanova) എന്നിവരിലൂടെയാണ് കഥ ആരംഭിക്കുന്നത്. പരസ്പര സ്നേഹവും പരമ്പരാഗത ജീവിതക്രമവും കൊണ്ട് അവർ ആ ഏകാന്തതയെ മറികടക്കുന്നു. എന്നാൽ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ നോവ്, തങ്ങളുടെ പാരമ്പര്യ വഴികൾ ഉപേക്ഷിച്ച് വിദൂര നഗരത്തിലെ ഡയമണ്ട് ഖനിയിൽ ജോലിതേടിപ്പോയ മകൾ ‘ആഗ’ (Galina Tikhonova)യാണ്. മാതാപിതാക്കളുടെ പഴഞ്ചൻ ജീവിതത്തോട്പൊരുത്തപ്പെടാനാവാതെ അകന്നുപോയ അവളോടുള്ള വാത്സല്യവും വിരഹവും സെഡ്നയുടെ ഉള്ളുരുക്കമായി അവശേഷിക്കുന്നു. നാനൂക്കിന് മകളോട് കടുത്ത നീരസമുണ്ടെങ്കിലും ആ വേദന ഉള്ളിൽ ഒതുക്കുകയാണ് അയാൾ. വാർദ്ധക്യത്തിന്റെ അവശതകൾക്കൊപ്പം സെഡ്നയുടെ വയറ്റിൽ ഉണങ്ങാത്ത ഒരു മുറിവ് പടർന്നുപിടിക്കുന്നു. ഒരു ഡോക്ടറുടെയോ ആധുനിക ചികിത്സയുടെയോ സഹായമില്ലാതെ, ലേപനങ്ങൾ പുരട്ടി ആ വേദന അവൾ ഉള്ളിലൊതുക്കുന്നു. തന്റെ അന്ത്യമടുക്കുന്നുവെന്ന് മനസ്സിലാക്കുന്ന അവൾ മകൾക്കായി ഒരു രോമത്തൊപ്പി തുന്നിവെക്കുന്നു. ഒടുവിൽ സെഡ്ന മരണത്തിന് കീഴടങ്ങുന്നതോടെ നാനൂക് ലോകത്തിലെ അവസാനത്തെ മനുഷ്യനെപ്പോലെ പൂർണ്ണമായും ഏകനാകുന്നു. മരണക്കിടക്കയിൽ സെഡ്ന പ്രകടിപ്പിച്ച ആഗ്രഹം പൂർത്തിയാക്കാനും, ഉള്ളിലെ പിതൃവാത്സല്യം വീണ്ടെടുക്കാനും നാനൂക് മകൾ ആഗയെ തേടി തൻ്റെ തണുത്തുറഞ്ഞ വിരിപ്പിൽ നിന്ന് ആധുനിക ലോകത്തിലേക്ക് ഒരു ദീർഘയാത്ര ആരംഭിക്കുന്നു. ഭൂമിയെ നെഞ്ചുപിളർന്ന് ഖനനം ചെയ്യുന്ന കൂറ്റൻ വജ്ര ഖനിയുടെ മുകളിൽ നിൽക്കുന്ന നാനൂക്കും ആഗയും തമ്മിലുള്ള പുനസ്സമാഗമം വാക്കുകളില്ലാതെ പ്രേക്ഷകന്റെ കണ്ണുനനയിക്കുന്ന അവിസ്മരണീയമായൊരു സിനിമാനുഭവമാണ്.’ആഗ’ എന്ന ചലച്ചിത്രത്തിൻ്റെ ജീവൻ അതിൻ്റെ സാങ്കേതിക മികവിലാണ് കുടികൊള്ളുന്നത്. കലോയാൻ ബോഴിലോവിൻ്റെ (Kaloyan Bozhilov) ക്യാമറ കാഴ്ചകൾ വാക്കുകൾക്കതീതമാണ്. ലെൻസുകളിലൂടെ അനന്തമായ ധവള വിസ്തൃതിയെയും മഞ്ഞിൻ്റെ ഘടനയെയും പകർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വെളുത്ത പശ്ചാത്തലത്തിൽ ഒരു കറുത്ത ബിന്ദുപോലെ സഞ്ചരിക്കുന്ന മനുഷ്യനും നായ്ക്കളും ചേർന്നുള്ള ‘വൈഡ് ആംഗിൾ ഷോട്ടുകൾ പ്രകൃതിയുടെ പരമമായ രൂപത്തിന് മുന്നിൽ മനുഷ്യൻ എത്ര നിസ്സാരനാണെന്ന് ഓർമ്മിപ്പിക്കുന്നു. കൂടാരത്തിനുള്ളിലെ മങ്ങിയ പ്രകാശവും, അവിടുത്തെ ജീവിതത്തിന്റെ ഇഴയടുപ്പവും, പുറത്തെ വന്യമായ തണുപ്പും തമ്മിലുള്ള വൈരുദ്ധ്യം അതിമനോഹരമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെബാസ്റ്റ്യൻ ഷ്മിറ്റിൻ്റെ സൗണ്ട് ഡിസൈൻ ചിത്രത്തെ കൂടുതൽ അനുഭവവേദ്യമാക്കുന്നു. ഡയലോഗുകൾ വളരെ കുറവായ ഈ ചിത്രത്തിൽ, മഞ്ഞിലൂടെ നടക്കുന്നതിന്റെ ശബ്ദങ്ങൾ, ഹിമക്കാറ്റിൻ്റെ ഹുങ്കാരം, സ്ലെഡ്ജ് വലിക്കുന്ന നായ്ക്കളുടെ ശ്വാസോച്ഛ്വാസം എന്നിവ അതിസൂക്ഷ്മമായി കേൾപ്പിക്കുന്നു. പെൻക കൗനെവ (Penka Kouneva) ചിട്ടപ്പെടുത്തിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡിന് തികച്ചും അനുയോജ്യമാണ്.പ്രൊഫഷണൽ നടന്മാരായ മിഖായേൽ അപ്രോസിമോവും, ഫിയോദോസിയ ഇവാനോവയുമാണ് നാനൂക്കിനെയും സെഡ്നയെയും അവതരിപ്പിച്ചത്. ഒരു ഡോക്യുമെന്ററിയിലെന്നപോലെ ജീവസ്സുറ്റ അഭിനയമാണ് ഇരുവരും കാഴ്ചവെക്കുന്നത്. ചുളിവുകൾ വീണ മുഖഭാവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയും സ്നേഹവും ഏകാന്തതയും നിസ്സഹായതയും അവർ ഗംഭീരമായി ആവിഷ്കരിച്ചു.2018-ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (Berlinale) സമാപന ചിത്രമായി പ്രദർശിപ്പിച്ചതിനു ശേഷം, ഈ ചിത്രം ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളിൽ നിന്ന് 25-ലധികം അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടി. കൂടാതെ, 92-ാമത് ഓസ്കാർ പുരസ്കാരത്തിനുള്ള അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് ബൾഗേറിയയുടെ ഔദ്യോഗിക എൻട്രിയായും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. നഷ്ടപ്പെടുന്ന ആവാസ വ്യവസ്ഥയെയും, കുടുംബബന്ധങ്ങളിലെ വിള്ളലുകളെയും, നിശബ്ദമായ മനുഷ്യവേദനകളെയും അങ്ങേയറ്റം കാവ്യാത്മകമായി വരച്ചുകാട്ടുന്ന ക്ലാസ്സിക് ചിത്രമാണ് ‘ആഗ’. കാഴ്ചക്കാരന്റെ ഉള്ളിൽ, അലിഞ്ഞുതീരാത്ത ഒരു ഹിമക്കട്ട പോലെ ഈ ചിത്രം എന്നും ഒരു നൊമ്പരമായി അവശേഷിക്കും.

