കൊച്ചി: മിഷനറി ദൗത്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും സുവിശേഷ പ്രഘോഷണത്തിന്റെ പ്രാധാന്യം പങ്കുവയ്ക്കുന്നതിനുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയും കമ്മ്യൂണിയോയും സംയുക്തമായി സന്യാസിനികൾക്കായി ‘മിസിയോ’ (MISSIO) എന്ന പേരിൽ മിഷനറി അവബോധന പരിപാടി സംഘടിപ്പിച്ചു.
വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ ഡയറക്ടർ ഫാ. പ്രസാദ് ജോസ് കാനപ്പിള്ളി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.കമ്മ്യൂണിയോ അസോസിയേറ്റ് ഡയറക്ടർ സി. മാർഗരീറ്റ ഡയസ് എസ്.സി.ബി. ക്ലാസുകൾക്ക് നേതൃത്വം നൽകി. സെന്റ് ജോസഫ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സി. പേഴ്സി സി.ടി.സി., കെ.സി.ബി.സി. വനിതാ കമ്മീഷൻ സെക്രട്ടറി സി. നിരഞ്ജന സി.എസ്.എസ്.ടി., കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രൊമോട്ടർ ഫാ. റാഫേൽ സ്റ്റിനിൽ ചാണാശ്ശേരി, ആനിമേറ്റർ സി. മെർലിറ്റ സി.ടി.സി. എന്നിവർ പങ്കെടുത്തു.കെ.സി.വൈ.എം ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ., ട്രഷറർ ജോയ്സൺ പി.ജെ., വൈസ് പ്രസിഡന്റ് വിനോജ് വർഗീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഫെർഡിൻ ഫ്രാൻസിസ്, അരുൺ സെബാസ്റ്റ്യൻ, ജോയൽ ജസ്റ്റിൻ, കമ്മ്യൂണിയോ വോളന്റീർ അഡ്വ. ആന്റണി ജൂഡി എന്നിവരും വിവിധ മേഖലകളിലെയും യൂണിറ്റുകളിലെയും ഭാരവാഹികളും പരിപാടിയിൽ സന്നിഹിതരായിരുന്നു.

