വാഴ്സോ : പോളണ്ടിലെ സാനോക് നഗത്തിലുള്ള ചരിത്രപ്രസിദ്ധമായ ഓപ്പൺ എയർ മ്യൂസിയത്തിൽ സ്ഥിതിചെയ്തിരുന്ന പുരാതന പള്ളി കത്തിനശിച്ചു. പതിനേഴാം നൂറ്റാണ്ടിൽ തടിക്കൊണ്ടു നിർമ്മിച്ച പള്ളിയാണു കത്തിനശിച്ചത്.
കഴിഞ്ഞ 16ന് പുലർച്ചെയായിരുന്നു സംഭവം. പോളണ്ടിലെ ഏറ്റവും പഴക്കം ചെന്ന ഈ പള്ളിയിൽ അടുത്തിടെയാണ് വൻതോതിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.120 ഓളം അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തെ മറ്റു ചരിത്ര സ്മാരകങ്ങളിലേക്കും തീ പടരുന്നത് തടയാനായെങ്കിലും പള്ളി പൂർണമായി കത്തി നശിച്ചു.

