തിരുവനന്തപുരം : ഡയാലിസിസിനു വിധേയരാകേണ്ടി വരുന്ന വൃക്ക രോഗമുള്ളവര്‍ക്ക് കൈതാങ്ങായി യങ് മൈന്‍ഡ്സ് ഇന്റര്‍നാഷണല്‍, ജൂബിലി മെമ്മോറിയല്‍ ആശുപത്രിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ആശ്വാസപദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ കേരള ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പദ്ധതിയുടെ ഭാഗമായി യങ് മൈന്‍ഡ്സ് ഇന്റര്‍നാഷണല്‍ ഒരു ഡയാലിസിസ് മെഷീന് സൗജന്യമായി ജൂബിലി ആശുപത്രിക്ക് നല്കി. രോഗികള്‍ക്ക് സൗജന്യ ഡയാലിസിസിനുള്ള കൂപ്പണ്‍ വിതരണം ചടങ്ങില്‍ നടന്നു. വൈഎംഐ പ്രസിഡന്റ് ഡോ. കെ. സി.സാമുവല്‍, മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, റ്റി. കെ. നായര്‍ , ജൂബിലി മെമ്മോറിയല്‍ ആശുപത്രി മാനേജിങ് ഡയറക്ടര്‍ റവ. ഡോ. ലെനിന് രാജ് തുടങ്ങിയവര്‍ സംസാരിച്ചു.

