നെയ്യാറ്റിൻകര : നെയ്യാറ്റിൻകര രൂപതയിലെ വിശുദ്ധ ദേവസഹായം പള്ളി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി മതബോധന വിഭാഗം പി.ജി. വിദ്യാർഥികൾ. ‘ഒരുമ’ എന്ന പേരിൽ സംഘടിപ്പിച്ച നറുക്കെടുപ്പിലൂടെ സമാഹരിച്ച ഒന്നരലക്ഷം രൂപ പള്ളി വികാരി ഫാ. രാജേഷ് കുറിച്ചിയിലിന് കൈമാറി.
സ്വർഗ്ഗാരോപിത മാതാവിന്റെ തിരുനാൾ ദിനമായ ഓഗസ്റ്റ് 15ന് നടന്ന നറുക്കെടുപ്പിനുശേഷമാണ് തുക കൈമാറിയത്. വെറും 25 ദിവസത്തോളം നീണ്ടുനിന്ന പ്രവർത്തനത്തിലൂടെയാണ് പി.ജി. വിദ്യാർഥികൾ ഇത്രയും വലിയ തുക സമാഹരിച്ചത്.യുവജനങ്ങളുടെ കൂട്ടായ്മയും സമർപ്പണവും സഹകരണ മനോഭാവവും പ്രകടമാക്കുന്നതായിരുന്നു ‘ഒരുമ’ പദ്ധതിയെന്ന് ഫാ. രാജേഷ് കുറിച്ചിയിൽ പറഞ്ഞു. പള്ളി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പദ്ധതി വലിയ പിന്തുണയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നറുക്കെടുപ്പ് വിജയിപ്പിക്കുന്നതിനായി സഹകരിച്ച ഇടവകാംഗങ്ങൾക്കും സുമനസ്സുകൾക്കും സംഘാടകർ നന്ദി അറിയിച്ചു.

